12/1/07

ആയുര്‍വേദം ചികിത്സാഭാ‍സമല്ല-സുകുമാരന്‍ മാഷിനൊരു മരുപടി

“ഇനി മറ്റൊരു കാര്യം പറയാം . നമ്മള്‍ നമ്മുടേതെന്ന് കരുതുന്ന വേദങ്ങള്‍ , വാസ്തു , ജ്യോതിഷം എന്തിന് ഹിന്ദു മത ദര്‍ശനങ്ങള്‍ എല്ലാം ഭാരതത്തില്‍ ഉത്ഭവിച്ചതല്ല . ഇതിനൊക്കെ ഗ്രീസ്,ഈജിപ്ത് ,ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ എന്നീ രജ്യങ്ങളുമായി വേരുകളുണ്ട് . ഇന്ത്യയിലെ തദ്ധേശീയര്‍ ദ്രാവിഡരാണ് . ദ്രാവിഡസംസ്കാരത്തിന് തനതായ ഒരു പാരമ്പര്യമുണ്ട് . ഹൈന്ദവ ദര്‍ശനങ്ങള്‍ അതായത് ചതുര്‍വ്വേദങ്ങള്‍ എന്നിവ വൈദേശികമാണ് . ഇതൊക്കെ പണ്ടേ ചര്‍ച്ച ചെയ്ത് ഒരു വഴിക്കായതാണ് . ഇന്നത്ത തലമുറ ഇതിനെ പറ്റിയൊക്കെ അജ്ഞരാണ് എന്ന് മാത്രം . നമ്മുടെ ഹിന്ദു തത്വശാസ്ത്രം എന്നൊക്കെ പറയുമ്പോള്‍ വീണ്ടും ഇതൊക്കെ വീണ്ടും ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നു . ബ്ലോഗില്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നത് മാവേലികേരളമാണ്“

സുകുമാരന്‍ മാഷേ
മാഷിന്റെ മുകളിലത്തെ കമന്റിന്റെ ഭാഗത്തിനൊരു മറുപടിയായിട്ടാണ് ഇതെഴുതുന്നത്.

ഇന്‍ഡ്യയുടെ ഹിന്ദുമതത്തെക്കുറിച്ച് എന്റെ കാഴ്ച്ചപ്പാടുകള്‍ മാഷ്ക്കും മറ്റുള്ളവര്‍ക്കും വ്യക്ത്യമായി മനസിലാക്കുന്ന വിധത്തിലാണ് ഞാന്‍ എഴുതുന്നത് എന്നുള്ള ധാരണയായിരുന്നു എനിയ്ക്കുണ്ടായിരുന്നത്. പക്ഷെ വായനക്കാര്‍ മന്‍സിലാക്കുന്നത് അങ്ങനെയല്ല എന്നാണ് മാഷിന്റെ കമന്റു വായിച്ചപ്പോല്‍ എനിയ്ക്കു തോന്നിയത്.
അതുകൊണ്ട് എന്റെ കാഴപ്പാടുകള്‍ ഞാന്‍ നമ്പറിട്ട് എഴുതട്ടെ.


(1)ഒന്നാമതായി ഇന്നു‘ഹിന്ദുമതം‘ എന്നറിയപ്പെടുന്ന സമ്പ്രദായം ഒരു സങ്കീര്‍ണ്ണ വ്യവസ്ഥയാണ്. എങ്ങനെ ഞാന്‍ ഈ ഒരു ധാരണയില്‍ എത്തിച്ചേര്‍ന്നു എന്നതിനേക്കുറിച്ച് ഈ ക്മന്റില്‍ എഴുതാന്‍ സാദ്ധ്യമല്ല(ഭാവിയില്‍ പല പോസ്റ്റുകളിലായി എഴുതാം). എന്നാലും ’ഹിന്ദുമതം ഒരു ബ്രാഹ്മണയൂറോപ്യന്‍ സൃഷ്ടി’എന്ന എന്റെ ഒരു പോസ്റ്റില്‍ ഞാനിതിനെക്കുറിച്ചു കുറച്ച് എഴുതിയിട്ടുണ്ട്.
ഇവിടെ

ഇതില്‍ ഞാന്‍ വ്യക്തമാക്കുന്നത് ഇന്ത്യയുടെ പുരാതന ജ്ഞാനസമ്പത്തുകളൊന്നും പുറത്തുനിന്നുകൊണ്ടുവന്നതല്ല എന്നാണ്.എന്നാല്‍ അങ്ങനെ ഒരു ധാരണ ഉണ്ടാക്കുവാന്‍ പതിനെട്ടാം നൂറ്റാണ്ടോടെ കോളോണിയല്‍ യൂറോപ്പ് ശ്രമിച്ചു എന്നാണ് ഞാന്‍ എഴുതിയത്. ആ ശ്രമത്തിന്റെ ഒരു ഫലമാണ് ‘ഹിന്ദു മതം’ എന്ന ബ്രാഹമണ യൂറോപ്പ്യന്‍ സൃഷ്ടി എന്നുള്ളതാണ് ഞാന്‍ എന്റെ പോസ്റ്റില്‍ വിശ്ദമാക്കുന്നത്.

ആ ‘ഹിന്ദുമത’ത്തെ ആണ് 'constitutional hinduism' എന്നു ഞാന്‍ വിശേഷിപ്പിച്ചത്.

അതായത് എന്റെ ധാരണയില്‍ ആ ഹിന്ദുമതവും ഇന്ത്യയുടെ ദേശീയ ഹിന്ദുമതങ്ങളും തമ്മില്‍ അടിസ്ഥാന വൈരുദ്ധ്യങ്ങള്‍ ധാരാളമുണ്ട്. ഇന്ത്യയുടെ ദേശീയമതങ്ങള്‍ എന്നു പറയുമ്പോള്‍ പുരാതന ആസ്തിക-നാസ്തിക മതങ്ങളും അവയുടെ ചിന്താധാരകളും പിന്നീടൂണ്ടായ ബുദ്ധ-ജൈനമതങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ദേശീയതയുടെ അടയാ‍ളങ്ങളും ദൈവബോധങ്ങളും സാംസ്കാരികതയും ഒക്കെ ഈ മതങ്ങളില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നു.സിന്ധു ദ്രാവിഡ സംസ്കാരങ്ങളാണ് അവയുടെയൊക്കെ
അടിസ്ഥാനം.

എന്നാല്‍ അവയൊക്കെ വിദേശ സൃഷ്ടികളാണ് (ഗ്രീക്)എന്നൊക്കെ പതിനെട്ടാം നുറ്റാണ്ടിലെ യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ പറഞ്ഞുണ്ടാക്കിയപ്പോള്‍ ഇന്ത്യയിലുള്ളവര്‍ പൊതുവെ ഈ കെട്ടുകഥകളില്‍ വിശ്വസിച്ച് സ്വയം ആസ്തിത്വം നഷ്ടപ്പെട്ട് ഒരുതരം ആസ്തിത്വ അനാഥത്വത്തില്‍ എത്തിച്ചേരുകയാണുണ്ടായത്.

ഇതു തന്നെയായിരുന്നു കൊളോണിയലിസ്റ്റുകളുടെ ഉദ്ദേശവും. കൊളോണിയല്‍ ഭരണം അവസാനിച്ചാലും ഇന്ത്യയിലെ ആളുകളെ ഒരുതരം ബൌദ്ധിക അടിമത്വത്തില്‍ നിഷ്ക്രിയരായി നിലനിര്‍ത്തുക. ഇന്ന് ഇതേതാണ്ട് സാധിച്ചിരിയ്ക്കയാണ്.

ചാതുര്‍വര്‍ണ്യത്തിന്റെ നിയമപരവും ഭരണാഘടനാപരവുമായ നിലനില്പാണ് Constitutional Hiindu മതത്തിലൂടെ ഇന്ത്യയില്‍ സ്ഥാപിതമായത്. ഇതിലുടെയാണ് ബ്രാഹ്മണനും അവരുടെ സാമ്പത്തിക-ഫ്യൂഡല്‍-സംബന്ധ ഗണങ്ങളും ഇന്ത്യയില്‍/കേരളത്തില്‍ ഹിന്ദുമതത്തിന്റെ മുന്നോക്കരും പ്രമാണിമാരും ആയതും, ഇവിടുത്തെ യാദ്ധാര്‍ഥ ദേശീയ ഹിന്ദുക്കള്‍ പിന്നോക്കരായതും.

അംബദ്ക്കര്‍ പോലും ഈ ചതിയില്‍ അകപ്പെട്ടു പോയി എന്നു ഞാന്‍ കരുതുന്നു.

ഇന്നു ‘ഹിന്ദുമതം‘ എന്നു പറയുന്നതു തന്നെ അനേകം ഹിന്ദുക്കളില്‍ വെറുപ്പുണ്ടാക്കുന്നു. കാരണം അവര്‍ക്ക് ദേശീയ ഹിന്ദുവിനെ, കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുവില്‍ നിന്നും വേറിട്ടു മനസിലാക്കാന്‍ കഴിയുന്നില്ല.

2. ദേശീയ ഹിന്ദുവിന്റെ എല്ലാ നേട്ടങ്ങളും, നന്മകളും, ചിന്താധാരകളും കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദു ഇന്നു കെട്ടുകഥകളിലൂടെ സ്വന്തമാക്കിയിരിയ്ക്കുന്നു. ഈ കെട്ടുകഥകളാണ് പുരാണങ്ങള്‍.

3 ഇത്തരത്തില്‍ ദേശീയ ഹിന്ദുവില്‍ നിന്ന് അപഹരിയ്ക്കപ്പെട്ട ഒരു ഇന്ത്യന്‍ ജ്ഞാന ശാഖയാണ് ആയുര്‍വേദം.

4 ഏതു ജ്ഞാനത്തിന്റയും അറിവ് മനുഷ്യന്റെ വികസനത്തിലൂടെയാണ് ഉണ്ടാകുന്നത്. പ്രകൃതിയെ അനുകൂലമാക്കി ജീവിയ്ക്കുക എന്ന ആവശ്യത്തിന്റെ പിറവിയാണ് അറിവ്. ഏതൊരു ദേശത്തും ഇതു തന്നെയാണ് അവസ്ഥ. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയെന്ന രാജ്യത്തു ജീവിച്ചിരുന്ന പതിനായിരക്കണക്കിനാളുകളിലൂടെ പിറവിയെടുത്ത ആ അറിവിന്റെ ക്രോഡീകരണമാണ് ആയുര്‍വേദം. ഈ അറിവുകള്‍ക്ക് തെളിവുകള്‍ വേണം എന്നുള്ളതു തെളിവു തേടുന്നവരുടെ പ്രശ്നമാണ്, അറിവു തേടുന്നവരുടേതല്ല. അറിവുകള്‍ക്ക് എങ്ങനെ തെളിവുകള്‍ (proof)ഉണ്ടാക്കണം എന്നുള്ളതു പത്തൊന്‍പതാം നൂറ്റാണ്ടില്‍ പാശ്ചാത്യരാജ്യങ്ങളില്‍ രൂപപ്പെടുത്തി വന്ന ഒരു സമ്പ്രാദായമാണ്.(ഇതു പാശ്ചാത്യനെ കോണ്ടെത്തിച്ച ഭോഷ്കിക്കിനേക്കുറിച്ച് ഒരു പോസ്റ്റിലെഴുതാം).

ഇതിനു സദുദ്ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദുരുദ്ദേശങ്ങള്‍ ധാരാളമുണ്ടായിരുന്നു. തെളിവില്ലാത്ത അറിവുകളെ വെറും പ്രാകൃതം, ദേശീയം, indigenous എന്നൊക്കെ വിളിച്ച് അവയെ പുശ്ചിച്ചു വിലകുറയ്ക്കുകയായിരുന്നു ഇതിലെ ഒരു ദുര്‍ദ്ദേശം. അതേ സമയം ഈ ‘ദേശീയ‘ അറിവുകള്‍ മുഴുവന്‍ യൂറോപ്പിലേക്കു കടത്തിക്കൊണ്ടു പോകുക എന്ന ചാരപ്പണിയില്‍ ഏര്‍പ്പെടുകയും അവര്‍ ചെയ്തിരുന്നു.

4. മാഷിന്റെ ഒരു കമന്റില്‍ സ്മോള്‍ പോക്സിനെതിരെ ഉണ്ടായ വാക്സില്‍ ആധുനിക വൈദ്യശാസത്രത്തെ വിപ്ലവിക്കരിച്ചു എന്നു പറയുന്നു. എന്നാല്‍ ഈ വാക്സിനെക്കുറിച്ചു ഞാന്‍ വായിയ്ക്കാനിടയായ ഒരു വാര്‍ത്തയുടെ ലിങ്ക് താഴെകോടുക്കുന്നു.

http://www.hinduvoice.co.uk/Issues/7/colonial.htm “Was the British Raj good for India?“ എന്ന ലേഖനത്തില്‍ Amit Mehta ഈ ലേഖനത്തില്‍ പറയുന്നത് “On the subject of smallpox vaccination, it is well documented that before the British arrived, Indians had a system of immunisation against smallpox, in which cowpox was used inoculate against smallpox. The British doctor J Z Holwell wrote a book in 1767 describing the system, accepting that it was safe and effective. European medicine did not have any treatment against the disease at that time.
Inoculation against smallpox became a part of Western medicine by 1840. No sooner did that happen that the British in India banned the older method of vaccination, denouncing it as barbaric, without making certain that sufficient number of inoculators in the new technique existed. Smallpox in India became a greater scourge than before. This is not the only example in which the British undermined and even banned indigenous systems of knowledge, particularly medicine, creating dire consequences“.

5. ആയുര്‍വേദത്തിനു പ്രത്യേക കേരളത്തിന്റെ സംഭാവനയാണ് അഷാംഗഹൃദയം. കൈക്കുളങ്ങര രാമവാര്യരുടെ‘സമ്പൂര്‍ണ അഷ്ടാംഗ ഹൃദയം‘ ഭാവ പ്രകാശം വ്യാഖ്യാനത്തിന്റെ അവതാരികയില്‍ എഴുതിയിരിയ്ക്കുന്നതു നോക്കൂ,”വിദേശബന്ധം കൊണ്ടു നമുക്കു മെച്ചമുണ്ടായുട്ടുണ്ട്. അതിന്റെ സ്വാധീനം പലവിധത്തിലും നമ്മുടെ കണ്ണൂകള്‍ തുറപ്പിച്ചിട്ടുണ്ട്. അതു സൃഷ്ടിച്ച അടിമത്തബോധം ഒരു പുരാതന സംസ്കൃതരാജ്യമായിരുന്ന നമ്മുടെ നാട്ടിലെ പൂര്‍വ്വികര്‍ വളര്‍ത്തിക്കൊണ്ടു വന്ന് നമുക്ക് പൈതൃകമായിത്തന്ന അറിവുകളേയും കഴിവുകളേയും അവഹേളനത്തോടെ കാണാനുള്ള ഒരു ഭാവവും നമ്മില്‍ഊണ്ടാക്കി. എന്നാല്‍ ഈ ഭാവം നമ്മുടെ ആത്മശാന്തിയേക്കുറിച്ചുള്ള ബോധത്തിനു മാത്രമല്ല നഷ്ടം വരുത്തിയത്. ഈ അവഹേളനം ലോകത്തിനു തന്നെ -ശാസ്ത്രവിജ്ഞാനങ്ങളുടെ സാദ്ധ്യമായ പുരോഗതിയ്ക്കു തന്നെയും-ക്ഷതം വരുത്തിയതായി ഇന്നു ലോകത്തിലെ ശാസ്ത്രജ്ഞന്മാരും വൈജ്ഞാനികരംഗത്തു പ്രവര്‍ത്തിയ്ക്കുന്ന എല്ലാ ധിഷണാശാലികളും തിരിച്ചറിയാന്‍ തുടങ്ങിയിരിയ്ക്കയാണ്. നമുക്കു പില്‍ക്കാലത്തു കിട്ടിയ പല പാശ്താത്യവിജ്ഞാനത്തിന്റെയും അടിത്തറതന്നെ ഇവിടെ നിന്ന് അങ്ങോട്ടെത്തിച്ചേര്‍ന്നതാണെന്ന തിരിച്ചറിവ് ഇന്നു പാശ്ചാത്യനാടുകളിലും വളരുകയാണ്”

മുകളില്‍ പറഞ്ഞ ആശയങ്ങളെ സാധൂകരിയ്ക്കുന്നതിന് ഇനിയും അനേകമനേകം തെളുവുകള്‍ നിരത്താം.

എന്നാല്‍ ഈ അറിവുകളൊക്കെ ബ്രഹ്മാവിന്റെ കൈയ്യില്‍ നിന്നു കെട്ടിയിറക്കിയതാണ് എന്നൂള്ള കാല്പനിക കഥകള്‍ കുറെ കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദു പ്രമാണികള്‍ പറഞ്ഞുപരത്തുന്നുണ്ട്. അതിന്റെ പേരില്‍ ഇന്ത്യയുടെ പൌരാണീകമായ അറിവുകളെ നിന്ദിയ്ക്കാന്‍ ശ്രമിയ്ക്കുക പാമരത്വമാണ്.

ഇതയുമാണ് ഇപ്പോള്‍ പറയാനുള്ളത്.