7/19/08

“ചന്ദനക്കുറിക്കും കുങ്കുമപ്പൊട്ടിനും വിലക്ക്“ -ഒരു പ്രതികരണം

എല്ലാ സമുദായങ്ങള്‍ക്കും ഈ അവകാശമില്ല എന്നല്ലെ ഇതിന്റ പൊരുള്‍ അങ്ങനെ ആയിരുന്നെങ്കില്‍ മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്‌ എന്ന് പ്രത്യേകിച്ച്‌ പറയണോ. എല്ലാ സമുദായങ്ങള്‍ക്കും ഈ പരിഗണനക്ക്‌ അര്‍ഹമാണ്‌ എന്ന് പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ ഇഷ്ടം പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ന്യൂനപക്ഷങ്ങള്‍ക്കേ കഴിയൂ എന്ന് വേണ്ടെ കരുതാന്‍. ഈ കണ്‍ഫ്യൂഷന്‍ നില നിന്നതിനാലാണ്‌ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും 30 വകുപ്പിന്റ അവകാശങ്ങള്‍ നല്‍കണം എന്ന് ഞാന്‍ വാദിക്കുന്നത്‌

കിര‍ണിന്റെ പോസ്റ്റ് ഇവിടെ

കിരണേ ഈ വ്യഖ്യാനത്തോടു യോജിക്കാന്‍ കഴിയുന്നില്ല. ന്യൂനപക്ഷത്തിന്റെ അവകാശം ഭൂരിപക്ഷത്തിന്റെ അവകാശങ്ങളുടെ context ല്‍ ആണ്‍്‍് പറഞ്ഞിരിക്കുന്നത് എന്നു മനസിലാക്കണമെന്നാണ്‍് എനിക്കു തോന്നുന്നത്.

ഭൂരിപക്ഷത്തിന് സ്വന്തമായ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം, it is given. എന്നാല്‍ ഒരു ഭൂരിപക്ഷ ജനാധിപത്യ വ്യവസ്ഥയില്‍, ന്യുനപക്ഷത്തിന്റെ പ്രത്യേക താല്പര്യങ്ങള്‍ ഭൂരിപക്ഷം അംഗീകരിച്ഛു കൊടുക്കാതിരുന്നാല്‍ എന്നുള്ള ചിന്തയുടെ പേരിലാണ്‍് നൂനപക്ഷത്തിന് ഇങ്ങനെ ഒരു പ്രത്യേക സംരക്ഷണ ക്ലോസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ഭൂരിപക്ഷത്തിനില്ലാത്ത അവകാശമാണ്‍് ന്യന‍പക്ഷത്തിനു നല്‍കിയിരിക്കുന്നത് എന്നു വാദിക്കുന്നതില്‍ ലോജിക്കില്ല.

എന്നാല്‍ ഭൂരിപക്ഷം സ്കൂളുകള്‍ നടത്താത്തത്, എന്തുകൊണ്ട്?

(1)അവര്‍ക്കു സാമ്പത്തിക കഴിവ് ഇല്ലാത്തതുകൊണ്ടാണ്‍്. ഭൂരിപക്ഷത്തിലെ നായരും ഈഴവനും പിന്നെ എങ്ങനെയാണ്‍് സ്കൂളുകള്‍ നടത്തുന്നത്. കേരളത്തിലെ പിന്നോ‍ക്കരും, പട്ടികജാതിക്കാരും എവിടെയെങ്കിലും സ്കൂള്‍‍തുടങ്ങുന്നതിന് ഭൂരിപക്ഷമെന്നതിന്റെ പേരില്‍ എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടോ?‍

(2) അവര്‍ക്കു സ്വന്തമായ കാലില്‍ എഴുനേറ്റു നിന്ന് സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കനുള്ള നേതൃത്വവും, ഇനിഷിയേറ്റീവും ഇല്ലാത്തതുകൊണ്ട്. രാഷ്ട്രീയ, സാമുദായിക, സംസ്കാരിക തലങ്ങളിലെല്ലാം ഇതു ശരിയാണ്.

‘ദൈവകാരുണ്യ‘ ത്തിലധിഷ്ഠിധമായ ക്രിസ്തീയ മിഷനറി വര്‍ഗത്തിനാണ് ഇന്ത്യയിലെ/കേരളത്തിന്റെ വിദ്യാഭ്യാസ ചുമതല ഇന്ത്യന്‍ കോണ്‍സ്റ്റിറ്റൂഷനിലെ ന്യുനപക്ഷ താലോലിപ്പുകാര്‍ ചാര്‍ത്തിക്കൊടുത്തത്. കോളോണിയല്‍ കാലഘട്ടം മുതല്‍ക്കേ മിഷനറികള്‍ ദൂരക്കാഴ്ച്ചയോടെ നീലനിര്‍ത്തിയ ഒരു ആശയ പ്രഹസനമാണത്. പക്ഷെ കൊളോനിയല്‍ -മിഷിനറി കൂട്ടുകെട്ടിന് ഇതിന്റെ പിന്നില്‍ ഒരു പ്രത്യേക അജന്‍ഡ ഉണ്ടായിരുന്നു. ആദ്യം ഈ പ്രഹസനം സത്യമായിത്തോന്നത്തക്ക വിധത്തിലായിരുന്നു അതിന്റെ സംഘാടകര്‍ അത് അവതരിപ്പിച്ചിരുന്നത്.

ആ ‘സത്യത്തില്‍‘ സ്വയം മറന്ന് , ഇന്ത്യയിലെ വീദ്യാഭ്യാസ സംരക്ഷകരായി, മിഷനറികള് എന്നും നിലനില്‍ക്കും, അവര്‍ക്കു പ്രത്യേക ന്യുനപക്ഷാവകാശം ചാര്‍ത്തിക്കൊടുത്താല്‍ എന്നു ഇന്‍ഡ്യയിലെ ന്യൂനപക്ഷ അവകാശ വാദക്കാര്‍ വിശസിച്ചു.

പക്ഷെ ഇപ്പോഴാണ്‍് മിഷനറിക്കാര് സ്വന്തം നിറം കാണിക്കുന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

3 കേരളത്തിലെ ഭൂരിപക്ഷത്തിന് മൂലധന ownership കൊടുക്കുന്നതിനേക്കാള്‍ നല്ലത് അവരെ അണികളാക്കി/വോട്ടുബാങ്കുകളാക്കി നിര്‍ത്തുന്നതാണ്‍് തങ്ങളുടെ നിലനില്ല്‍പ്പിനു നല്ലതെന്നു കേരളത്തിന്റെ എല്ലാ രാഷ്ട്രീ‍ീയ മത നേതൃത്വനും തീരുമാനിച്ചു.

അല്ലെങ്കില്‍ കേരളത്തിലെ എയ്ഡഡ് സ്കുളുകളുടെ ഓണര്‍ഷിപ്പ് എങ്ങനെയാണ്‍് ക്രിസ്ത്യാനിയിലും, മറ്റു ജാതിക്കാരിലും മാത്രം നിക്ഷിപ്തമായിരീക്കുന്ന ഈ നില ഉണ്ടായത്. ഹിന്ദുവിന്റെ നല്ല ഒരംശം, വരുന്ന പിന്നോക്കരും പട്ടികജാതിക്കാരും, സാമ്പത്തിക സഹായം കിട്ടിയാല്‍, സ്കൂള്‍ നടത്താന്‍ കഴിവില്ലാത്തവരാനോ? അങ്ങനെയാണോ ഗവണ്മെന്റു ധരിക്കുന്നത്? അല്ലെങ്കില്‍ എന്തു കോണ്ട് അവരുടെ ഓണര്‍ഷിപ്പില്‍ സ്കൂളുകള്‍ കൊടുത്തില്ല.

ശരിയാണ്‍് ആന്റണിയുടെ 50-50 സാശ്രയ കോളേജ് സ്വകാര്യ ഓണര്‍ഷിപ്പ് പരിപാടിയുടെ ഭാഗമായി മുകളില്‍ പറഞ്ഞ ഒരു വിഭാഗത്തില്‍ നിന്നും കോള‍ജുകള്‍ സ്വന്തമായി നടത്താന്‍ തയ്യാറായി വന്നില്ല്, അവരുടെ പേരില്‍ കോളജുകള്‍ ഒന്നും തന്നെ ഇല്ലാഞ്ഞിട്ടും.

ഇതെന്തുകൊണ്ടു സംഭവിച്ചു എന്ന് ഇനിയെങ്കിലും കേരളത്തിലെ ഭൂരിക്ഷം ഹിന്ദുക്കള്‍ (സ്വന്തമായി സ്കൂള്‍ ഇല്ലാത്തവര്‍) അലോചിക്കേണ്ട് ഒരു സന്ദര്‍ഭമാണ്‍് .

ഇന്നത്തെ സാശ്ര്യയ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഗവണ്മെന്റു കൊടുക്കുന്ന എയ്ഡുകള്‍ തങ്ങള്‍ക്കു വേണമെന്ന് അവിടുത്തെ ഒരു സ്കൂളും സ്വന്തമായി ഇല്ലാത്തവര്‍ സംഘടിതമായി ആവശ്യപ്പെടട്ടെ.

അവിടെയാണ്‍് ഈ പ്രശ്നത്തിന്റെ പരിഹാരം. എന്നിട്ട് ഒരോരുത്തരും അവരുടെ ജാതി-വിശ്വാസ ബിംബങ്ങള്‍ മാത്രം അവിടെ പാറിപ്പറപ്പിക്കട്ടെ എന്നല്ല. ഇന്നു ക്രിസ്ത്യാനീക്കും അതു പോലെ സ്ക്കൂള്‍ സ്വന്തമായി ഉള്ളവര്‍ക്കും എന്തു തോന്ന്യാസവും കാണിക്കാം എന്നുള്ള അവസ്ഥയാണ്‍്.

സ്കൂളീല്ലാത്ത ഭൂരിപക്ഷത്തിന് ഈ വക കാര്യങ്ങളില്‍ അവരുമായി ഒരു ആരോഗ്യകരമായ ഒരു ഒത്തു തിര്‍പ്പ് ഇന്നു സാദ്ധ്യമല്ല. സ്വന്തമായ ഇഷ്ടങ്ങല്‍ക്കും, താല്പര്യങ്ങള്‍ക്കും കൂടുതല്‍ പ്രകടീകരണം ഉണ്ടാകുന്ന ഒരു കാലഘട്ടമാണിത്‍്; വ്യക്തിയുടെയും സമൂ‍ഹത്തിന്റെയും നിലപാടുകളില്‍ ഇതു കാണാം. അവിടെ ഒറോരുത്തര്‍ക്കും വേണ്ടത് അവരവരുടെ താല്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനൂള്ള negotiating power ആണ്‍്.

ഇന്നു കേരളം അഭുമുഖീകരിക്കുന്ന ഏറ്റവു ബീഭത്സമായ സാമ്പത്തിക-സാമൂഹ്യ പ്രശ്നവും ഇതു തന്നെയാണ്‍്. ഭൂരിപക്ഷത്തിന് ഒരു കാര്യത്തിനും നെഗോഷീയേറ്റിംഗ് പവര്‍ ഇല്ല. കാപ്പിറ്റലിസത്തിന്റെയും മാര്‍ക്കറ്റ് എക്കോണമിയൂടെയും കാലത്ത് നിര്‍ണായകമായ ഈ കഴിവ് കേരളത്തിലെ ഹിന്ദു ഭൂരിപക്ഷം നേടേണ്ടിയിരിക്കുന്നു.

അതെ മതമില്ലാത്ത ജീവനെന്ന തത്വത്തെ അംഗീകരിച്ച ഒരു വ്യക്തിയാണ്‍് ഞാനും, പക്ഷെ ഇന്ന് നാം മത ജാതി ലേബലുകളിലാണ്‍് അറിയപ്പെടുന്നത്. ഇന്നത്തെ വിദ്യാഭ്യാസം ഒരു പുതിയ സാമൂഹ്യ-സാസ്ക്കാരിക വ്യവസ്ഥ രൂപപ്പെടുത്തുന്നിടം വരെ ഇതു തുടരുകയും ചെയ്യും.

ഹിന്ദുവിനേക്കുറിച്ചു പറഞ്ഞതുകൊണ്ട് എന്റെ പുറത്ത് ബിജെപി ലേബല്‍ ആരും കുത്തരുത്. ബിജെപ്പിക്ക് കേരളത്തിലെ ഹിന്ദുവിന്റെ പ്രശ്നങ്ങള്‍ ഞാന്‍ തീറെഴുതിക്കൊടുത്തിട്ടീല്ല. കേരള ഹിന്ദുവിന്റെ നെതൃത്വ സ്ഥാ‍നം യഥാര്‍ഥത്തില്‍ ബിജെപ്പിക്കുണ്ടായിരുന്നെങ്കില്‍ ഇന്നു കേരളത്തിലെ ഹിന്ദു, സ്വന്തം സംസ്കാര ചിഹ്നങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി, കോളോണിയല്‍ മിഷനറി സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളോടെ യാചിക്കേണ്ടി വരുന്ന ഇന്നത്തെ അവസ്ഥ വരില്ലായിരുന്നു.