6/24/08

ഏറ്റവും അനിവാര്യമായതെന്ത്? - അഞ്ചലിന്റെ പോസ്റ്റിനൊരു പ്രതികരണം

അഞ്ചലേ
വിഷയം കൊള്ളാം.
ഏറ്റവും ആനിവാര്യമായതിന്റെ കൂട്ടത്തില്‍ ഒന്നു വിട്ടു പോയി.കുടുംബം.

പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറിനിന്ന് ഞാനാ സമൂഹത്തിന്റെ ഭാഗമേയല്ല മറ്റുള്ളവരാണ്‍് അതിന്റെ എല്ലാം പൂര്‍ണ ഉത്തരവദി എന്നുള്ള മട്ടിലാണ്‍് നമ്മളൊക്കെ പ്രശ്നത്തെ അഭിമുഖീകരിക്കുന്നത്.

ജീര്‍ണ്ണത നമ്മുടെ സമുഹത്തില്‍ അതിന്റെ മൂദ്ധന്യാവസ്ഥയില്‍ എത്തിക്കഴിഞ്ഞൂ എന്നു ഇവിടെ എഴുതീയ എല്ലാവരും സമ്മതിക്കുന്നു. എന്നു പറഞ്ഞാല്‍ ഒരൂ 90%ത്തിനു മേല്‍ ജീര്‍ണ്ണത എന്നു പറയാം.

ജനിക്കുന്ന ഓരോ കുഞ്ഞും ശുദ്ധരാണ്‍്. അവന്‍/അവള്‍ ഏകദേശം പത്തിരുപതു വയസു വരെ ഏറ്റവും കൂടുതലിടപഴകുന്നതു സ്വന്തം കുടുംബത്തിലുള്ള /സ്മൂഹത്തിലുള്ളവ്യക്തികളുമായിട്ടാണ്.

അവരുടെ സഭാവം, ലോകക്കാഴ്ച,മനസ്, ചിന്ത, ധാര്‍മ്മികത ഇതൊക്കെ രൂപപ്പെടുത്തുന്നതില്‍ സ്വന്തം മാതാപിതാക്കള്‍കുള്ളസ്ഥനം മറ്റാരേക്കാളും കൂടുതലാണ്‍്. നല്ല മക്കളുടെ ക്രഡിറ്റു മാതമല്ല, മക്കളുടെ അനാശ്യാസഥയുടെ ഉത്തരവാദിത്വവൂം കൂടീ ആച്ചനുമമ്മയും ഏറ്റെടുത്തേ മതിയാവൂ.മന:ശാസ്ത്രപരമായും, സിദ്ധാന്തപരമായും, ബൌദ്ധികമായും കഴമ്പൂള്ള ഒരു സത്യമാണിത്.

ഒന്‍പതു വയസു വരെ മക്കളെ രാജാവിനെപ്പോലെ വളര്‍ത്തണം, പതിനാലു വയസു വരെ വേലക്കാരനെപോലെ വളര്‍ത്തണം, തന്റെ മക്കള്‍ താന്നോളമെത്തിയാല്‍ താനെന്നു വിളിക്കണം, എന്നൊക്കെ നീതി സാരത്തില്‍ എഴുതിയിട്ടുണ്ട്ട്. (ഈ വയസ് ക്രിത്യമാണോ എന്നറിയില്ല. ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്‍്).

മക്കള്‍ക്കു ചോറുകൊടുക്കാനും വസ്ത്രം കൊടുക്കാനൂം വിദ്യാഭ്യാസം കൊടുക്കാനുമുള്ള ത്യാഗത്തിന്റെ പേരീല്‍ അവരുടെ കടമകള്‍ മാതാപിതാക്കല്‍ മറക്കുന്നില്ലേ?

ഉദ.ഭാര്യയെ സ്നേഹിക്കാത്ത, ബഹുമാനിക്കാത്ത അന്യായമായി സര്‍വാധികാരം കാണിക്കുന്ന ഒരു ഭര്‍ത്താവ്, ആണ്‍ മകന്റെ ഉള്ളില്‍ സര്‍വാധികാരത്തിന്റെ ഒരു സിംഹാസനമാണ്‍് പണിഞ്ഞീടൂന്നത്. പെണ്ണിന്റെ നേരെയുള്ള ബലാല്‍സംഗം തുടങ്ങി, ആഭാസം പറയുന്നതു വരെ ഈ അധികാരത്തിന്റെ പേരിലാണ്‍്, ലൈംഗികതയുടെ പേരിലല്ല.ലൈഗികസുഖത്തേക്കാല്‍ കൂടുതല്‍ കിട്ടുന്നത് അധികാര സുഖമാണ്‍്.

ഈ കമന്റു വായിക്കുന്ന ഓരോ അഛനും അമ്മയൂം ഒരു നിമിഷം ധ്യാനത്തിലാണ്ട് ചിന്തിച്ചുനോക്കു, നിങ്ങള്‍ നിങ്ങട മക്കളുടെ മുന്‍പില്‍ മാതൃകാപരമായി ആണോ ജീവിക്കുന്നത് എന്ന്? അല്ല എന്നുള്ള മൂന്വിധിയൊന്നും എനിക്കില്ല.കുറെപ്പേരെങ്കിലും ഇതു വായിച്ചെട്ടെന്നെ ഷൂട്ടു ചെയ്യുമെന്നെനീക്കറിയാം:)

പിന്നെ പരിഹാരത്തിലേക്കു വന്നാല്‍:

“ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാ‍ശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം. കാമം തലയ്ക്ക് പിടിച്ച് ഒന്നര വയസ്സുകാരിയെ മാനഭംഗപ്പെടുത്താനിറങ്ങിത്തിരിക്കുന്നവന്‍ അവിടങ്ങളില്‍ കയറി കാമം പൂരണം നടത്തട്ടെ.“

ഇവിടെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു അഞ്ചലേ

സൌത്താഫ്രിക്കയില്‍ പ്രത്യേകിച്ച കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ലൈഗികനിയന്ത്രണങ്ങള്‍ ഒന്നുമില്ല. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും പ്രാപിക്കാം(ഉഭയസമ്മത്തോടെ).ചരിത്രപരമായ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെങ്കിലും,ഇത് ഒരു സമൂഹ്യനോം ആണ്‍് അല്ലാതെ തെറ്റല്ല. വേശ്യാലയങ്ങള്‍ വേറെയുമുണ്ട്.

ന്നിട്ടും പിഞ്ചുകുഞ്ഞുങ്ങളേയും, മക്കളേയും അഛന്മ്മാരും അമ്മാവര്‍മാരും, ബന്ധുക്കളും പരിചിതരും‍ വെറുതെ വിടുന്നില്ല.അതില്‍ നിന്നെന്താണ്‍ മനസിലാക്കേണ്ടത്?

ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ ഇതു ലൈഗികതയുടെ പ്രശ്നമല്ല, മറ്റനേക പ്രശ്നങ്ങള്‍ ബാധിച്ച്, അസുഖപ്പെട്ട മനസുകളുടെ ഉടമകളാണിവര്‍.ഒറ്റപ്പെടല്‍, അവഗണന, ഏറ്റവും ഉടയവരില്‍നിന്നുള്ള തിരസ്കാരം, കഴിവികേട്, പരാജയം, ഇതൊക്കെ ഇതിനു കാരണങ്ങളാണ്‍്.

ഇങ്ങനെയുള്ളവരാണ്‍് ഒരു സമൂഹത്തിലെ 90%വുമെങ്കില്‍ ചികില്‍സ വേണ്ടത് സമൂഹത്തിനാകെക്കൂടീയാണ് എന്നാണ്‍് ഞാന്‍ വിശ്വസിക്കുന്നത്.

‘എന്താണ്‌ പെണ്ണുങ്ങള്‍ ഇത്തരം ചര്‍ച്ചകളിലൊന്നും ഇടപെടാത്തത്‌ ?’ എന്നു കാഴ്ചക്കരന്‍ ചോദിച്ചല്ലോ.ആ ചൊദ്യത്തിലൊരവജ്ഞയുടെ അധിക്കാരമില്ലേ?എന്താണ്‍് സ്ത്രീകള്‍ ... എന്നു ചോദിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്നു തോന്നുന്നു.അതേ ഭാഷ ബഹുമാന്നം കാണിക്കാനുള്ള ഒരുപാധി കൂ‍ൂടിയാണ്‍്. അതെ അസഭ്യമായ ഡയലോഗ്ഗുള്ള മലയാളം സിനിമ ബോയിക്കോട്ടു ചെയ്യണം. ചെയ്യാന്‍ കഴിയുമോ? നമുക്കൊക്കെ.

സംശയിക്ക്കേണ്ട കാഴ്ചക്കാരാ ഇതൊരു സ്ത്രീയുടെ പ്രതികരണമാണ്‍്.

6/4/08

വര്‍ക്കേഴ്സ് ഫോറം- വിജയശതമാനം വര്‍ദ്ധിച്ചുകൂടേ?

വര്‍ക്കേഴ്സു ഫോറം,

ഈ ലേഖനത്തിലെ വിവരങ്ങള്‍ക്കു വളരെ നന്ദി.
വിജയശതമാനം വര്‍ദ്ധിച്ചാലും കുഴപ്പമോ?

വിജയികളാകുന്നവര്‍ മാത്രമേ വിജയിക്കാവൂ. അതിനര്‍ഹതയില്ലാത്തവര്‍ പോയിത്തുലയട്ടെ.


ഇതാണ്‍് ലീനുവിന്റെ താഴെപ്പറയുന്ന കമന്റിന്റെ ഹൈലൈറ്റായി ഞാന്‍ മനസിലാക്കുന്നത്.


“കോളേജിണ്റ്റെ പടി കടക്കാന്‍ അര്‍ഹത ഇല്ലാത്തവനെ എന്തിനു ജയിപ്പിക്കുന്നു? അവന്‍ ഒന്നു കൂടി പ്രെപയര്‍ ചെയ്യട്ടെ, പൈതാഗറസ്‌ തിയറം മനസ്സിലാക്കാന്‍ കഴിവില്ലാത്തവന്‍ ആശാരിപണീക്കു തന്നത്താന്‍ പൊയ്ക്കൊള്ളുമല്ലോ അവനെ എന്തിനു നിങ്ങള്‍ വീണ്ടും ട്രിഗ്ണോ മെറ്റ്രിയും കാല്‍കുലസും പാഠിപ്പിക്കാന്‍ പ്ളസ്‌ ടൂ വിനെ കയറ്റി വിടുന്നു? അവന്‍ ക്ളാസില്‍ ഒരു നൂയിസന്‍സ്‌ അല്ലാതെ പിന്നെ എന്തു ആകാന്‍“.

സ്വന്തം മകന് ഇന്‍റ്റെലിജന്‍സു ‘അപ്ളൈ ചെയ്തു ഏകദേശം തൊണ്ണൂറു ശതമാനം ക്വ്സ്റ്റ്യന്‍ പ്രഡിക്ടു ചെയ്ത്‌‘ നല്ല റിസല്‍റ്റുണ്ടാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിലെ പിതാവ് അഭിനന്ദനം അര്‍ഹിക്കുന്നു. സംശയമില്ല.


എന്നാല്‍ മറ്റുള്ളവരുടെ മക്കട കാര്യം വരുമ്പോള്‍, അദ്ദേഹത്തിനു വല്ലാത്ത കര്‍ക്കശബുദ്ധിയാണ്‍്. കഴിവീല്ലാത്തവന്‍ എന്തിനൂ ജയിക്കണം?


പക്ഷെ അവര്‍ക്കു കഴിവില്ലാത്തതെന്തുകൊണ്ടാണ്‍് എന്നദ്ദേഹത്തിനറിയാം.

‘ടെക്സ്റ്റു വായിക്കാത്ത കുട്ടിക്കു എല്ലാ വിഷയത്തിനും അ പ്ളസ്‌ കിട്ടാന്‍ കഴിയില്ല, ഈ പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ളസ്‌ കിട്ടിയര്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ തന്നെ ഒരു സംശയവുമില്ല പക്ഷെ ഡീയും ഡീ പ്ളസും കിട്ടിയവര്‍ക്കു ഒരു നിലവാരവും കാണുകയില്ല.‘


ഈ നിലവാരമില്ലാത്ത ഡിയും, ഡി പ്ലസും വാങ്ങുന്നുതിന്റെ കാരണങ്ങള്‍ അദ്ദേഹം പറയൂന്നുണ്ട്: അവര്‍ക്കു‍ ,റ്റെക്സ്റ്റു വായിക്കാന്ന് കഴിയുന്നില്ല. കാരണം, അവന്റെ സ്കൂളില്‍ അദ്ധ്യാപകര്‍ ക്ലാസില്‍ കയ്യറുന്നില്ല, അവരെ പഠിപ്പീക്കുന്നില്ല അവര്‍ ചെയ്യേണ്ട അസൈന്മെന്റ്‍സും, പ്പ്രാക്ട്ടിക്കല്‍ വര്‍ക്കും കൊടുക്കുന്നില്ല.

അതും പോരാഞ്ഞ് അവര്‍ക്കു തന്നെപ്പോലെ ക്വസ്റ്റ്യന്‍ പ്രഡിക്റ്റു ചെയ്യാനറിയുന്ന പേരന്റ്‍സില്ല.

വളരെ തന്മയത്വമായി, തെളുവുകള്‍ നിരത്തി വീണ്ടും വീണ്ടും അദ്ദേഹം ഇതൊക്കെ സ്മര്‍ദ്ധിക്കുന്നുണ്ട്.

Yet, he is not willing to be sympathetic towards those poor learners or give them the benefit of doubt who haven't committed any mistake other than happening to be in the schools where teachers who are drawing salaries from the government coffers for giving them a service are apparently not giving them that service and that they are not born to parents who can predict intelligent questions for the benefit of them.

തന്തേം തള്ളെം പിള്ളാര്‍ക്കു ബുദ്ധി നോക്കി തെരഞ്ഞെടുക്കാന്‍ പറ്റത്തില്ലല്ലോ.

ഇപ്രകാരം, പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കപ്പെടാത്ത, അതിനു മറ്റു ഫാസ്റ്റ് ട്രാക്കു മാര്‍ഗങ്ങളൊന്നുമില്ലാത്ത പാവം കുട്ടികളെ ഏതു ന്യായം പറഞ്ഞാണ്‍് തോല്‍പ്പിക്കുന്നത്? അവരെ ജയിപ്പിച്ചു എന്നുള്ളതില്‍ പരാതികാണുന്നവര്‍ അവരെ തോല്‍പ്പിക്കുന്നതെങ്ങനെ എന്നു പറയേണ്ടീയിരിക്കുന്നൂ.

പരീക്ഷിക്കപ്പെടുന്നതായ സ്കില്ലും പ്രൊഫിഷ്യന്‍സിയും പരിചയിക്കനവസരം കിട്ടാത്ത വിദ്യാര്ത്ഥികള്‍ക്ക്‍ ആ സ്കില്ലില്‍ കഴിവില്ല എന്നു പറയുന്ന ലോജിക്ക് എന്താണ്‍് എന്നെനീക്കു മനസിലാകുന്നില്ല.


വിദ്യാഭ്യാസം ഒരു കുട്ടിയുടെ അവകാശമാണ്‍്. ഒരു ജീവിതം മുഴുക്കെ, നേടിയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുമ്പോള്‍, അവര്‍ക്ക് അര്‍ഹിക്കുന്ന വിദ്യാഭ്യാസം കൊടുക്കാന്‍ ഒരു ഗവണ്മെനിന്റിനുള്ള ചുമതല ഇന്നു പണ്ടത്തേതിലും കൂടുതലാണ്‍്.

മാറ്റം കാലത്തിന്റെ ആവശ്യമാണ്‍്. വിദ്യാഭ്യാസം മാറ്റത്തിന്റെ ഏജന്റാണ്‍്. ചിരട്ടയില്‍ നീന്തിത്തുടിച്ച് സമുദ്രമാണെന്നു പറയുന്ന മനോഭാവമുള്ളവര്‍,മറ്റുരാജ്യങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാ‍ാസ പരിഷ്കാരങ്ങളെക്കുറിച്ചൊന്നു മനസിലാക്കാന്‍ ശ്രമിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.

പക്ഷെ മാറ്റത്തിന്റെ പേരില്‍ കുറേ സ്റ്റഡി മെറ്റീരിയലും തട്ടിക്കൂട്ടി, ലേണര്‍ സെന്റേര്‍ഡ് വിദ്യാഭ്യാ‍സമെന്നു പറഞ്ഞാല്‍, സാറു ക്ലാസിനു പൂറത്തു നില്‍ക്കണം എന്നു കുറുക്കു വഴി ചിന്തിക്കുന്ന അദ്ധ്യാപകര്‍ക്കു ശമ്പള വര്‍ദ്ധനയും ആനുകൂല്യങ്ങളും രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക ചായ്‌വില്‍ അനുവദിച്ചു കൊടുക്കുകയല്ല വിദ്യാഭ്യാസ പരിഷ്കാരം.

അദ്ധ്യാപക യൂണിയന്‍, അദ്ധ്യാപകരുടെ വെല്‍ഫയര്‍ മാറ്റേഴ്സ ആണു നോക്കേണ്ടത്, അല്ലാതെ അക്കാദമിക് മറ്റേഴ്സ് അല്ല. അക്കേദമിക് മറ്റേഴ്സ് രാഷ്ട്ര്രിയമില്ലാത്ത അക്കദമിക്ക് വകുപ്പുകളാണ്‍് കൈകാര്യം ചെയ്യേണ്ടത്.(അങ്ങനെയൊന്നു കേരളത്തില്‍ സാദ്ധ്യമാകുമെങ്കില്‍)

വിദ്യാഭ്യാസ മാറ്റത്തീന്റെ ഏറ്റവും സങ്കീര്‍ണമായ അടിസ്ഥാനമാണ് അദ്ധ്യാപകന്‍ അതിനെങ്ങനെ തയ്യാറാകുന്നു/യോഗ്യനാകുന്നു എന്നുള്ളത്.

അദ്ധ്യാപകന്റെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ പെര്‍ഫോര്‍മന്‍സിന്റെ അടിസ്ഥാനത്തിലാണ്‍് തീരുമാനിക്കപ്പെടേണ്ടത്. അത്തരം സംവിധാനം നിലവിലുണ്ടെങ്കില്‍ അദ്ധ്യാപകന്‍ ക്ലാസിനുള്ളില്‍ ജോലി ചെയ്യേണ്ട സമയത്തു ക്ലാസിനുള്ളില്‍ ജോലി ചെയ്യും. ഗവന്മെന്റു സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ അവര്‍ പഠിപ്പിക്കണം. അത് ഉറപ്പു വരുത്താന്‍ ഗവണ്മെനു ബാദ്ധ്യസ്ഥമാണ്‍്. മാറ്റങ്ങള്‍ പേപ്പറില്‍ വരുത്തിയാല്‍ മാ‍ത്രം പോര. അതു നടപ്പില്ലാക്കി എന്നൂറപ്പു വരുത്തേണ്ടതൂം ഗവണ്മെന്റിന്റെ ചുമതലയാണ്‍്.


പിന്നെ പൈതഗോറസ് തിയറത്തിനു പൈതഗോരസിനു പദവി കൊടുക്കുന്നതു തന്നെ ഒരു റേസിസ്റ്റ് സുപ്രീമസിയുടെ കരുതിക്കൂട്ടീയ ജാഡയാണ്‍്. പൈതഗോറസിനു വളരെ നാള്‍‍ മുന്‍പു തന്നെ കേരളത്തിലെ ആശാരിമാര് പൈതഗോരസ് തങ്ങളുടെ പ്രായോഗിക പരിഞാനത്തിന്റെ ഭാഗമാക്കിയിരുന്നു.

പക്ഷെ ആക്സിയോമാറ്റിക് തെളിവ് ഉണ്ടെങ്കില്‍ മാത്രമേ കണക്കു കണക്കാകൂ എന്നു കണക്കിനെ രാഷ്ട്ര്രിയ/വംശിയവല്‍ക്കരിച്ച് കൊറെ പോഷ്ന്മാരു പറഞ്ഞൊണ്ടാക്കി. ലോ‍കമെമ്പാടുമുള്ള കണക്കു വിദ്യാഭ്യാസം അതിന്റെ പേരില്‍ കൊറെ അനുഭവിച്ചു. അതിന്റെ കേടു തിര്‍ക്കാന്‍ കൂടിയാണ്‍് വിദ്യാഭ്യാസ്സപരിഷ്കാരങ്ങള്‍ നിലവില്‍ വരാന്‍ തുടങ്ങിയതു തന്നെ.

പൈതഗോരസിന്റെ പാരമ്പര്യത്തിനു വളരെ മുന്‍പേ ആ തത്വത്തെ പ്രയോഗത്തില്‍ വരുത്തിയ ആശാരിയുടെ തലമുറ ഇന്നത്തെ പ്ലസ് റ്റു കളാസിന്റെ ട്രിഗ്ണോമെറ്റ്രി കാല്‍ക്കുലസ് ക്ലാസില്‍ നൂയിസന്‍സ് ആകുന്നു.


വളരെ രസകരം. ഇതില്‍ കൂടുതല്‍ അധപ്പതിക്കാനുണ്ടോ കേരളത്തിലെ വിദ്യാഭ്യാസം. ടൊപ്പിക് വളരെ പ്രസക്തമാണ്‍്. റിസേര്‍ച്ച് ചെയ്താല്‍ ഒരു മാസ്റ്റേഴ്സോ ഡോക്റ്ററേറ്റോ ഒറപ്പാണ്‍്. സൊറി കേരളത്തില്‍ ഇതിനൊന്നിനും റിസേര്‍ച്ചു വേണ്ടായല്ലോ. കൊറെ പുസ്തകം കാണാപ്പഠം പടിച്ച് പരീക്ഷയെഴുതിയാല്‍ മതിയല്ലോ?

ഒത്തിരി എഴുതാനുണ്ട്. പക്ഷെ തല്‍കാലം നിര്‍ത്തുന്നു.