1/9/09

കിരണ്‍ തോമസ് തോമ്പിലിന്റെ ‘ചങ്ങനാശേരിയിലെ ചാ‍ന്തു പൊട്ടുകളുടെ‘ പ്രതികരണമായി ചില സംവരണ ചിന്തകള്‍

കിരണിന്റെ പോസ്റ്റ് ഇവിടെ വായിക്കാം.

കിരണ്‍ തോമസ് തിരഞ്ഞെടുത്ത ഈ ഹെഡിംഗ് കൊള്ളാം എന്നു പലരും പറഞ്ഞു, ഞാനും കൂടി പറയട്ടെ. കിരണിന്റെ പോസ്റ്റില്‍ കമന്റുകളായി വന്ന ചില സംവരണ ചിന്തകളോടുള്ള ഒരു പ്രതികരണമാണ്‍് ഈ കമന്റ്. എഴുതി വന്നപ്പോള്‍ ഒരു പോസ്റ്റായി. അതുകൊണ്ട് ഞാന്‍ എന്റെ കമന്റു ശേഖരത്തില്‍ ഇടുന്നു.

കിരണിന്റെ പോസ്റ്റില്‍ ജോജു എഴുതി:

ജനസംഖ്യയ്ക്ക് ആനുപാതികമായ നിയമനം നടക്കുന്നു എന്നു ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നു ഞാന്‍ കരുതുന്നില്ല്ല. സാമൂഹികമായ പിന്നോക്കാവസ്ഥ വളര്‍ച്ചയ്ക്ക് തടസം നില്‍കുന്നില്ലാത്തവരെ സംബന്ധിച്ചിടത്തോളം അത് സ്വന്തം ബാധ്യത മാത്രമാണ്. അതേ സമയം സാമൂഹികമായ പിന്നോക്കാവസ്ഥയുള്ളവര്‍ക്ക് സംവരണം കൂ‍ടിയല്ലാതെ മുന്നോട്ടുവരിക അസാധ്യം തന്നെയാണ്. ഈ രീതിയില്‍ ചിന്തിച്ചാല്‍ NSS നു സാമുദായിക സംവരണത്തിന് അര്‍ഹതയില്ല.

ജനസംഖ്യക്ക് ആനുപാതികമായി ഗവണ്മെന്റുനിയമനം നടത്തണം എന്നുറപ്പു വരുത്തേണ്ട സാഹചര്യങ്ങള്‍ എങ്ങനെ ഉണ്ടായി എന്നു നോക്കാം. ഒ.ബി.സി സവരണം പലരും ചിന്തിക്കുന്നതു പോലെ, അല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ സംഭവിക്കുന്നതുപോലെ മുന്നോക്കരുടെ ചരിത്രപരമായ വിവേചനത്തിന്റെ തിരുത്തല്‍ ആയിട്ടല്ല ഇന്ത്യയില്‍ കാണുന്നത്. എന്നു മാത്രമല്ല, മുന്നോക്കര്‍ ഒരു കറുത്ത ശക്തിയായി ഇതിനെതിരെ പ്രവര്‍ത്തിക്കയും ചെയ്യുന്നു. ഇതിനിടയില്‍ ഒരു സമതുലന ശക്തിയായാണ് ഗവണ്മെന്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്.

ഈ സാഹചര്യത്തില്‍, നമ്മുടെ രാജ്യത്തെ സംവരണത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഏറെക്കുറെ മനസിലാക്കണമെങ്കില്‍, നരേന്ദ്രന്‍ കമ്മീഷന്റയും പരിഷത്തിന്റെ കേരള സംവരണപഠനത്തിന്റയും ഒക്കെ സാക്ഷാല്‍ മാതാവായ മണ്ഡല്‍ കമ്മീഷന്റെ രൂപികരണം തൊട്ട്, അതിന്റെ നടപ്പിലാക്കല്‍ തുടങ്ങി, അവിടെ‍ നടന്ന സംവരണസംബന്ധിയായ അനേക സംഭവങ്ങളും അതിനേതുടര്‍ന്നു നമ്മുടെ ബഹുമാനപ്പട്ട നീതിപീ‍ഠം നിര്‍മ്മിച്ച നിയമങ്ങളും കുറച്ചെങ്കിലും മനസിലാക്കണം.:).

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഈ ചാന്തുപൊട്ടുകളുടെ ജാതി-വര്‍ഗ-കര്‍ഷക-സുരക്ഷസേനാ-വിദ്യാര്‍ഥി-കൊര്‍പറേറ്റ്-ഉന്നത വിദ്യാഭ്യാസസ്ഥാപന-മാധ്യമ-രാഷ്ട്രീയ-ശക്തികളെല്ലാം ഒരു കുടക്കീഴില്‍ അണിഞ്ഞൊരുങ്ങി ഒരേശക്തിയോടെ ഒരേ മനസോടെ പിന്നോക്കനോടു പോരാടിയ ഒരവസരം കൂടിയായിരുന്നു അത്.

മണ്ഡല്‍ കമ്മീഷനെതിരെ ഉയര്‍ന്ന മുകളില്‍ പറഞ്ഞ വര്‍ഗീയ മുന്നോക്കത്തിന്റെ നിയമപരമായ കലാശ്ശമായിരുന്നല്ലോ ഇന്ത്യയുടെ പരമോന്നത നീതി പിഠത്തിന്റെ വിധി( Indira Shawney I). കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് ഇവിടെ ഞെക്കുക

ഈ കോടതി വിധിയിലൂടെയാണല്ലൊ മണ്ഡല്‍ കമ്മീഷന്‍ റെക്കമെന്റു ചെയ്ത 27% ഒബിസി ജോലി സംവരണത്തില്‍, ക്രീമിലെയര്‍ കട്ട് ഓഫ് തന്ത്രം നിയമപരമായി പ്രാബല്യത്തിലാക്കി, ഇന്ത്യയുടെ ചാന്തുപൊട്ടുകള്‍ ഒ.ബി.സി വികസനത്തിന്റെ മുനയൊടിക്കുന്നതില്‍ ആദ്യം വിജയിച്ചത്.

അതേത്തുടര്‍ന്നാണ്‍് കേരള ഗവണ്മെന്റ്, Kerala State Backward Classes Act, 2.9.1995 ല്‍ പാസാക്കിയത്.

ആ ബില്ലിനെതിരെ ആദ്യമായി കോടതിയില്‍ പോയത് എന്‍ എസ്.എസ് ആയിരുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമാണ്‍്.

ബില്ലിന്റെ പ്രധാനപ്പെട്ട രണ്ടു വകുപ്പുകളായിരുന്നു.

Article (3) Declaration: - It is hereby declared, having regard to known facts in existence in the State—
(a) That there is no socially advanced sections in any Backward Classes who have acquired capacity to compete with forward Classes; and
(b) That the Backward Classes in the State still not adequately represented in the service under the State and they continue to be entitled to reservation under clause (4) of Article 16 of the Constitution”.

കെരളത്തിലെ വോട്ടുബങ്കു രാഷ്ട്രീയം ഈ ബില്ലിന്റെ പശ്ചാത്തലത്തെ വളരെ നാടകീയ‍മാക്കിയിരുന്നു എങ്കിലും ഈ ക്ലോസുകള്‍ സത്യത്തോട് അടുത്തു നില്‍ക്കുന്നവയായിരുന്നു എന്നു കാണാം. പക്ഷെ അതിനാവശ്യമായ തെളിവെടുപ്പുകള്‍ കേരള ഗവണ്മെന്റ് നടത്തിയില്ല.

സുപ്രീം കോടതി ഒരു കമ്മീഷനെ (കെ.ജെ.ജോസഫ് കമ്മീഷന്‍) നിയമിച്ചു പഠനം നടത്തുകയും കേരള ഒ.ബിസി ആക്റ്റില്‍ പറഞ്ഞതിനെതിരായി കേരളത്തില്‍ ഒരു ക്രീമി ലെയര്‍ ഉണ്ടെന്നും ഒ.ബി.സിക്ക് ഗവ. ജോലിയില്‍ ജനസംഖ്യയ്ക്കനുസരണമായി 27 % പ്രാതിനിധ്യം ഉണ്ട് എന്നും റിപ്പോര്‍ട്ടു ചെയ്തു. ആ പഠനത്തിന്റെ സാധുതയെ അനേക സംഘടകള്‍ ചോദ്യം ചെയ്തു എങ്കിലും പരാതിക്കാരായ എന്‍‘എസ്.എസിനനുകൂലമായാണ്‍് നമ്മുടെ പര‍മാധികാര നീതിപീഠം വിധിപറഞ്ഞത്. വിധിയില്‍ കേരളത്തിന്റെ ഒ.ബിസി. ആക്റ്റ് അസാധുവായി പ്രഖ്യാപിക്കയും ചെയ്തു.


അപ്പോള്‍ ജനസംഖ്യക്കനുപാതമായ ഗവണ്മെന്റു ജോലി പ്രാതിനിഥ്യം ഒബിസിക്കു മാത്രം വേണമെന്നു പറഞ്ഞാല്‍ മതിയോ? മറ്റുള്ളവരുടെയും ഗവണ്മെന്റു ജോലിയിലുള്ള അനുപാതം എന്തെന്നു ചിന്തിക്കേണ്ടതും ഗവണ്മെന്റിന്റെ ആ വശ്യമല്ലേ? നിതിന്യായപരമായി പബ്ലിക് ഫണ്ട് ഉപയോഗിക്കണമെന്ന ഉത്തരവാദിത്വമുള്ള ഏതൊരു ഗവണ്മെന്റിനും അതു ബാധകമാണ്‍്.


അതു പോലെ ക്രീമിലെയര്‍ കോണ്ടു വന്നതിനുന്നയിച്ച ഒരു കാരണം ഒബിസിയിലെ മുന്നോക്കര്‍ മാത്രം വീണ്ടും സംവരണം ഉപയോഗിച്ചു മുന്നേറുന്നത് ‍ അവരിലെ പിന്നോക്കനെതിരെ കാണിക്കുന്ന വിവേചനമാണെന്നാണല്ലോ? അങ്ങനെയെങ്കില്‍ അതു മുന്നോക്കനും ബാധകമല്ലേ? അവരിലും മുന്നോക്കര്‍ പിന്നോക്കര്‍‍ക്കു വെണ്ടി സ്ഥലമൊഴിക്കണം. ഇതിനൊക്കെ ഇവിടൊക്കെ ആനുപാതിക കണക്കുകള്‍ ഗവണ്മെന്റു നോക്കണം.

ഇനിയും ഈ കോടതി വിധിയില്‍ ഉന്നയിച്ചതു പോലെ, കേരളത്തിലെ ഒബിസി ആഡിക്കേറ്റ്ലി ഗവ്. ജോലീയില്‍ പ്രാതിനിഥ്യം ഉണ്ടായിരുന്നോ? ഇല്ല എന്നാണ്‍് പിന്നീടു നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. അപ്പോള്‍ പിന്നെ എന്തായിരുന്നു സംഭവിച്ചത്. ക്രീമി ലെയറിനെ ഒബിസിയുടെ 27%ത്തില്‍ നിന്നു തള്ളീക്കളഞ്ഞപ്പോള്‍ പല തസ്തികകളിലും ഓബിസി സീറ്റുകള്‍ ഒഴിവായി. കണക്കനുസരിച്ച് മുന്നോക്കന്റെ ഗവ. ജോലി പ്രാതിനിഥ്യം കൂടുതലാണ്‍് എന്നും പഠനങ്ങള്‍ തെളീയിക്കുന്നു. അപ്പോള്‍ ഓ.ബി.സി ക്വോട്ടയില്‍ നിറയാതെ വരുന്ന ഒഴിവുകളില്‍ മുന്നോക്കനെ നിറക്കാം.

അതായത്, പിന്നോക്കരിലെ യോഗ്യരെ ക്രീമിലെയറിന്റെ പേരില്‍ നീക്കിയിട്ട് മുന്നോക്കനെ അവനെ തിരുകുക. ഇതാണ് ക്രീമിലെയര്‍ ‍ പ്രസ്ഥാനത്തില്‍ മുന്നോക്കന്‍ കണ്ട കണ്ണ്. അല്ലാതെ പിന്നോക്കരിലെ പിന്നോക്കനോടു കാരുണ്യം തോന്നിയിട്ടൊന്നുമല്ല. ഇതു കൂടുതല്‍ താഴെ വ്യക്തമാക്കുന്നുണ്ട്.

ജോജു പറയുന്നു:
വയലാര്‍ രവിയെ പോലുള്ളവര്‍, ക്രീമീലെയറില്‍ പെടാത്തവരില്ലാത്തപക്ഷം സമുദായത്തിന് അര്‍ഹതപ്പെട്ട നിയമന ശതമാനം ക്രീമിലെയറില്‍ ഉള്ളവര്‍ക്കു കൊടുക്കണമെന്ന ചിന്താഗതിക്കാരാണ്. ഇതാവട്ടെ പിന്നോക്ക സമുദായക്കാരൊഴികെയുള്ളവോടുള്ള നീതി നിഷേധവുമാണ്.


വയലാര്‍ രവി പറയുന്നതിത്രേ ഉള്ളു. ഒ.ബി.സി ക്വോട്ടയില്‍ യോഗ്യതയില്ലാത്തതിന്റെ പേരില്‍ ഒഴിവു വരുന്ന വേക്കന്‍സി മുന്നോക്കത്തിനു കൊടുക്കാതെ ക്രീമി ലെയറിനു കൊടുക്കണം. അതിലെന്താ ഒരു കുഴപ്പം. ക്രീമിലെയറില്‍ മുന്നോക്കന്റെ കുരുട്ടുപുത്തിയുടെ മുനയൊടിക്കുന്നു വയലാര്‍ രവി.
അതു മുന്നോക്കനോടുള്ള നീതി നിഷേധമാകുന്നതെങ്ങനെ? ഒന്നു വിശദീകരിക്കുമെന്നു കരുതുന്നു.

അതുപോലെ ജോജു‍ എഴുതി:

സംവരണം മൂലം സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ചവരുടെ പിന്‍‌തലമുറ സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തങ്ങളുടെ സമുദായത്തിലെ തന്നെ പിന്നോക്കക്കാരോടും മറ്റും മുന്നോക്ക സമുദായങ്ങളോടും ചെയ്യുന്ന നീതി നിഷേധമാണ്. സര്‍ക്കാരാകട്ടെ(കേന്ദ്രസര്‍ക്കാരാണെന്നു തോന്നുന്നു) ക്രീമിലെയര്‍ പരിധി ഉയര്‍ത്തിക്കൊണ്ടുമിരിക്കുന്നത്. ഈ അവസ്ഥയില്‍ NSS ന്റെ സാമ്പത്തിക സംവരണം വാദങ്ങളില്‍ കഴമ്പുണ്ട്.

അതെ സവരണം മൂലം സാമ്പത്തിക പുരോഗതി നേടിയ ഒബിസിയെ തളക്കാനല്ലേ ഈ ക്രീമിലെയര്‍ ഏര്‍പ്പാട്. പിന്നെന്തോന്നു നിഷേധം. ഇനി ക്രീമി ലെയര്‍ പരിധി ഉയര്‍ത്തിയത്. അതു ഞാന്‍ താഴെ വിശദമാക്കാം. പക്ഷെ ചാന്തുപൊട്ടു താല്പര്യമല്ലാതെ ഒന്നും ഇവിടെ എന്‍’എസ്.എസിനില്ല എന്നു വിനീത്മായി പറഞ്ഞുകൊള്ളട്ടെ.
കിരണ്‍ തോമസ് എഴുതി:

NSS പ്രധാനമായും ഉയര്‍ത്തുന്ന വാദം ഉയര്‍ന്ന ക്രീമിലെയര്‍ പരിധി തന്നെയാണ്‌ അതില്‍ കഴമ്പുണ്ട്‌ താനും. എന്നാല്‍ ഒരു പരിധിവരെയെങ്കിലും അതായത്‌ 10% എങ്കിലും സാമ്പത്തിക സംവരണവും നല്‍കേണ്ടതാണ്‌ എന്നാണ്‌ എന്റെ പക്ഷം. ക്രീമിലെയര്‍ പരിധി ഉയര്‍ത്തുമ്പോള്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്കും ഒരു കൈ സഹായം നല്‍കേണ്ടതാണ്‌. കോടതി വിധികള്‍ സാമ്പത്തിക സംവരണത്തിന്‌ എതിരാണ്‌ എന്ന് തോന്നുന്നു.

കൊടുത്തേട്ടെ നമ്മുടെ ഗവണ്മെന്റു എല്ലോര്‍ക്കും കൊടുക്കട്ടെ, അതൊരു വെല്ഫെയര്‍ സ്റ്റേറ്റ് ആകട്ടെ. പക്ഷെ നായര്‍ക്കും അതുപോലെ മുന്നോക്കനെന്നു സ്വയം പറയുന്നവര്‍ക്കും സവരണം ഏര്‍പ്പെടുത്തുന്നതിന്റെ ന്യായീകരണം ഒന്നറിയണമല്ലോ.


ജാതിയില്‍ മുന്നോക്കം നില്‍ക്കുന്നു എന്നു നായര്‍ സ്വയം അവകാശപ്പെടുമ്പോള്‍, അതെന്തിന്റെ പെരിലാണ്‍് ? അവര്‍ സാമൂഹ്യമായി മറ്റുള്ളവരേക്കാള്‍ മുന്നോട്ടു നില്‍ക്കുന്നു എന്ന ധ്വനിയാണ്‍് അതില്‍. ഒരു ഗവണ്മെന്റിന്റെ റിസോഴ്സാണ്‍് പൊതു തൊഴില്‍ മേഘല. അവിടെയും ഇപ്പോഴത്തെ പഠനങ്ങള്‍ തെളിയിക്കുന്നതനുസരിച്ച് ഈ മുന്നോക്കര്‍ അവര്‍ക്കു അവകാശമില്ലാത്തതു കള്ളത്തരത്തില്‍ (ഒബിസിയുടെ ക്രീമി ലെയറില്‍ കടന്നു പറ്റിക്കൊണ്ട്) കൈവശപ്പെടുത്തുകയാണ്‍് .

മുന്നോക്കനെന്നു പരഞ്ഞു വേഷം കെട്ടുകയും പിന്നോക്കന്റെ ചട്ടിയില്‍ വീണ്ടും കൈയ്യിട്ടു വാരാന്‍ ശ്രമിക്കയുമാണ്‍് ഈ ചാന്തുപൊട്ടുകള്‍.

മുന്നോക്കനെന്നു സ്വയം അവകാശപ്പെടുന്ന ജാതികളെല്ലാം, തങ്ങള്‍ സമൂഹത്തില്‍ മുന്നോക്കരാണ് എന്നതു പ്രകാശിപ്പിക്കുന്നതിനുള്ള അടയാളങ്ങളെയെല്ലാം കാത്തു സൂക്ഷിക്കണമെന്നു ശക്തിപൂര്‍വം വാദിക്കുന്നവരാണ്‍്. ഈ ബ്ലോഗ്ഗൊസ്പിയറില്‍ തന്നെ എത്ര ഉദാഹരണങ്ങള്‍. ഈ അടയാളങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ട് എന്നല്ല. ആ അടയാളങ്ങള്‍ പോലും തങ്ങളുടെ മുന്നോക്ക (?)ചിഹ്നങ്ങളായി വേണം എന്നു വീറോടെ വാദിക്കുന്നവര്‍ക്ക് എന്തിന്റെ പേരിലാണ്‍് റിസര്‍വേഷന്‍:)

കിരണിന്റെ പോസ്റ്റു തന്നെ നായരുടെ സാമൂഹ്യ -രാഷ്ട്രീയ ജല്പനങ്ങളേക്കുറിച്ചാണല്ലോ. അതു സമൂഹ്യ സമാധാനത്തെ ഇല്ലാതാക്കന്‍ കഴിവുള്ള പോര്‍വിളി കൂടിയണ്‍്. ഒക്കെ ജാതിയുടെ പേരിലാണ്‍്. അവരില്‍ കൊറേ പേര്‍ക്ക് സംവരണം കൊടുത്താല്‍ അവര്‍ ഈ പോര്‍വിളീയുടെ ഏതുഭാഗത്തു നില്‍ക്കും?

സാമ്പത്തികമായി പാപ്പരായ മുന്നോക്കന്‍ ജാതി അടയാളങ്ങള്‍ ഉപേക്ഷിക്കട്ടെ, എന്നിട്ടു മനുഷ്യരാകട്ടെ, അപ്പോല്‍ അവര്‍ക്കു ജനകീയ പരിഗണന മറ്റുള്ളവര്‍ക്കൊപ്പമായി കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണ്‍് എന്റെ തോന്നല്‍.

പിന്നെ ഈ മുന്നോക്കമെന്നു പറയുന്നതു ഒരു തരം നേതൃത്വമാണെന്നാണ്‍് ഈ ചാന്തുപൊട്ടുകള്‍ അവകാശപ്പെട്ടു വശായിരിക്കയാണ്‍്. സ്വന്തം കാര്യം സിന്ദാബാദു വിളിക്കയാണ്‍് ഇവര്‍ക്കു നേതൃത്വം. എന്നെപ്പോലെയല്ലാത്ത മറ്റുള്ളവരെകുറച്ചു കൂടി ചിന്തിക്കുന്നവര്‍ക്കാണ്‍് നേതാക്കള്‍ എന്നു അവകാശപ്പെടാന്‍ കഴിയുക. ജനാധിപത്യത്തിന്റെ പരമമായ ആവശ്യവും നിലനില്‍‌പുമാണ്‍് അത്.

ജോജു ചോദിക്കുന്നു;
മതസംഘടകള്‍ക്കും ജാതിസംഘടകള്‍ക്കും ജനാധിപത്യപരമായ ഒരു അവകാശവും ഇല്ലെന്നോ? മതേതരത്വമെന്നാല്‍ മതമില്ലായ്മയാണെന്നു വിശ്വസിയ്ക്കുന്നവര്‍ അങ്ങിനെ പറഞ്ഞില്ലങ്കിലേ അത്ഭുതമുള്ളൂ

മതേതരത്വമെന്നു പരഞ്ഞാല്‍ ജോജു എന്താണ് മനസിലാക്കുന്നതെന്നറിഞ്ഞുകൂട.

ഒരു യദ്ധാര്‍ഥ മതേതര ജനാധിപത്യത്തില്‍, മത സംഘടകള്‍ക്ക് ചാന്തു പൊട്ടിനേക്കുറിച്ചും ഞായറാഴച് പ്രാര്‍ഥനയേക്കുരിച്ചും നിസ്കാരത്തേക്കുറിച്ചും തുടങ്ങുന്ന കാര്യങ്ങളേക്കുറിച്ചു പറയാം. പക്ഷെ ജനാധിപത്യം അവരട വകുപ്പല്ല. കാരണം, സെക്കുലറിസം പള്ളിയുടെയും സ്റ്റേറ്റിന്റെയും പരിപൂര്‍ണ്ണ വേര്‍തിരിവാണ്‍്.

അങ്ങനെയല്ലാതെയാണ്‍് വളരെ നാളുകളായി ഇന്ത്യയില്‍ ഈ ചാന്തുപൊട്ടുകളെല്ലാം പെരുമാറുന്നത്. എന്നതു കോണ്ട് അതു ശരിയാണെന്ന് അംഗീകരിക്കാന്‍ കഴിയില്ല.

കിരണ്‍ എഴുതി:
എന്തിന് ഇവിടെ ഒരു കാര്യം ഉറപ്പാണ്‌ സംവരണത്തില്‍ ക്രീമിലെയര്‍ വേണം എന്ന് പറയുന്ന് ഒരേ ഒരു രാഷ്ട്രീയപ്പാര്‍ട്ടി CPM ആണ്‌ അത്‌ EMS ന്റെ കാലം മുതലെ അവര്‍ പറയുന്ന കാര്യമാണ്‌. എന്നാല്‍ CPI അടക്കമുള്ള മറ്റ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്റ്റികളും ( കേരള കോണ്‍ഗ്രസ്‌ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുള്ളതായി കേട്ടിട്ടില്ല) ഇതിന്‌ എതിരാണ്‌ എന്നത്‌ ഒരു വിരോധാഭാസമായി തോന്നാം.

സി.പി.എം മാത്രം, ക്രീമി ലെയറിനെ അനുകൂലിക്കയും മറ്റെല്ലാവരും പ്രതികൂലിക്കയും ചെയ്തതിന്റെ കാരണം കിരണു നല്ലതു പോലെ അറിയാം എന്നു ഞാന്‍ കരുതുന്നു.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനോട് അതു നടപ്പാക്കണമെന്നു തീരുമാനിച്ചപ്പോഴും അതിനു മുന്‍പും ഉണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളുടെയും സമീപനത്തെ കുറിച്ച് ദാ
ഇവിടെ പറയുന്നുണ്ട്.

പരമ്പരാഗതവും ചരിത്രപരവുമായ എല്ലാ അനീതിക്കും വിവേചനങ്ങള്‍ക്കും തത്വപരമായി എതിരു നിക്കുന്നു എന്ന ആദര്‍ശത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയായാണ്‍് സി.പി.എം . എന്നിട്ടും അതെന്തുകൊണ്ട്, മണ്ഡല്‍ കമ്മിഷന്‍ നടപ്പിലാക്കുന്നതിനെ വളരെ തന്ത്രപരമായി എതിര്‍ത്തു എന്നുള്ളത് പലരെയും അത്ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു. പാര്‍ട്ടി സെക്രട്ടറി ആയിരുന്ന ഇ.എം എസ് ജാതിയുടെ പേരില്‍ കമ്മിഷനെ ഒരു വശത്തുകൂടി എതിര്‍ത്തപ്പോള്‍ മറുവശത്ത് അതേ ജാതിയുടെ പേരില്‍ കേരളത്തിലെ മുന്നോ‍ക്കര്‍ക്കു സാമ്പത്തിക സംവരണം വേണമെന്നു വരെ ആവശ്യപ്പെട്ടു.

ഒരു പക്ഷെ അതു പാര്‍ട്ടിയുടെ തീരുമാനമായിരുന്നോ അദ്ദേഹത്തിലെ നമ്പൂതിരിയുടെ തീരുമാനമായിരുന്നുവോ? മണ്ഡല്‍ കമ്മീഷനോടുണ്ടായ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കേരളത്തിലെയും ബംഗളിലെയും തീരുമാനത്തില്‍ അതിന്റെ മുന്നോക്ക് നേതൃത്വം ദോഷമായ സ്വാധീനം ചെലുത്തിയിരുന്നു എന്നാണ്‍് മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടിയും അല്ലാതെയും ഞാന്‍ മനസിലാക്കിയത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പോലും ഇത്തരമൊരു വിഷയത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞു, ഇന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിലെ മുന്നോക്ക നേതൃത്വത്തിന് എന്നുള്ളതില്‍ നിന്ന് ,അതിന്റെ വിഷവും വ്യാപ്തിയും ശക്തിയും മന‍സിലാക്കാവുന്നതേ ഉള്ളൂ.

മാര്‍ക്സിറ്റ് പാര്‍ട്ടിയിലെയും മറ്റു മുന്നോക്ക ജാതിയുടെയും ആഗ്രഹമനുസരിച്ച് മുന്നോക്ക ജാതികള്‍ക്കു സംവരണം നിയമപരമായി അംഗീകരിച്ചു കിട്ടിയില്ലെകിലും പകരമായി കിട്ടിയ കോമ്പ്രമൈസ് ആണ്‍് ക്രിമി ലെയര്‍. അതുകോണ്ടാണ്‍് മറ്റു പാര്‍ട്ടികള്‍ അതിനോടു അനുഭാവമില്ലാതിരുന്നതും. ഇങ്ങനെയാണ്‍് എന്റെ അറിവ് , അങ്ങനെയല്ല എങ്കില്‍ എഴുതുക.

ഏതൊരു ജനതയുടെയും സിവിലിറ്റി അളക്കുന്നത് അവര്‍ സമൂഹത്തിലെ പിന്നോക്കരെ എത്രമാത്രം തങ്ങള്‍ക്കൊപ്പമാക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതിലാണ്‍്. ഇന്ത്യയിലെ സ്ഥിതിയോ?

ഇനി ക്രീമി ലെയറിന്റെ പരിധി ഉയര്‍ത്തല്‍.

ഗെവണ്മെന്റു ജോലിയിലെ പിന്നോക്കന്റെ ക്രീമിലെയറിനെകുറിച്ചു കരയുന്നവര്‍ അന്വേഷിക്കുന്നുണ്ടോ ഇന്ത്യയിലെ പ്രൈവറ്റ്/കോര്‍‌പറേറ്റ് ജോലിയില്‍ എത്ര ഒ.ബി.സി പ്രാതിനിഥ്യം ഉണ്ട് എന്ന്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 10% ത്തില്‍ കുറവാണ്‍്. പിന്നോക്കന്റെ പിന്നോക്കവസ്ഥയെ ഉള്‍ക്കൊള്ളേണ്ട് ആവശ്യം മെരിറ്റോക്രസിയില്‍ മാത്രം വിശ്വസിക്കുന്ന അതിന്റെ മാനേജുമെന്റുകള്‍ക്കില്ല എന്നവരുടെ വാദം.

1990ല്‍ നടപ്പാക്കിയതാണ്‍് ഗ്ലൊബലിസവും മാര്‍ക്കറ്റ് എക്കോണമിയും ഇന്ത്യയില്‍. 2007 ആയിട്ടും ഒബിസിയുടെ ഭൂരിപക്ഷവും മാര്‍ക്കറ്റിന്റെയും ഫൈനാന്‍സിന്റെയും പുറത്തു കിടക്കുന്നതായിരുന്നു അവസ്ഥ. അപ്പോഴേക്ക് ജാതി വിഭാഗീയതയ്ക്കതീതമായിരുന്നു ഡീജിറ്റല്‍ ഡിവൈഡ്. അതിനു വിദ്യാഭ്യ്യസത്തിലൂടെ ഒരു പരിഹാരമുണ്ടാക്കുന്നതിനു വേണ്ടിയാണ്‍് 2006 ല്‍ 93ആം ഭരണഘടനഭേദഗതിയിലൂടെ Central Educational Institutions (Reservation in Admission) Bill that was intended to provide 27% reservation in admission to Other Backward Castes പാസാക്കിയത്.

പതിവു പോലെ ബില്ലിനെതിരെ മുന്നോക്കത്തിന്റെ പരാതി അതേ തുടര്‍ന്നു 2007ല്‍ സുപ്രിം കോടതിയുടെ സ്റ്റെ. 2008ല്‍ ഒടുവില്‍ ബില്ലു നിയമമായപ്പോള്‍ അതാ വരുന്നു ക്രീമി ലെയര്‍ കടിഞ്ഞാണ്‍.

പക്ഷെ എങ്ങനെയാണ്‍് ഈ ക്രീമി ലെയറിനെ തിരിച്ചറിയുന്നത്. ആര്‍ക്കും പിടിയില്ല, ഒടുവില്‍ പരമാധികാരത്തിന്റെ ഉത്തരവായി, ഗെവ.ജോലിയുടെ വരുമാന പരിധി തന്നെ ഉപയോഗിക്കുക. പക്ഷെ 1992ലായിരുന്നു ആദ്യത്തെ ക്രീമിലെയര്‍ വരുമാന പരിധി തീരുമാനപ്പെടുത്തിയത്; പ്രതിവര്‍ഷവരുമാനം, 1ലക്ഷം രു. മൂന്നു കൊല്ലത്തിലൊരിക്കല്‍ ഈ വരുമാന പരിധി പുനര്‍നിര്‍ണയം ചെയ്യണമെന്നു നിയമം ഉണ്ടായിരുന്നിട്ടും 2008 വരെ അതു പുനര്‍നിര്‍ണയം ചെയ്തിരുന്നില്ല.

എന്നു പറഞ്ഞാല്‍ 2008ല്‍ ഒ.ബി.സി ഉന്നത വിദ്യാഭ്യാസ പ്രവേശനത്തില്‍ നിന്ന് ക്രീമി ലെയറിനെ തിരിച്ചറിയാനുപയോഗിച്ചത് 1992 ല്‍ ഗെവ. ജോലിക്കുപയോഗിച്ച ക്രൈറ്റീറിയ. ബഹുകേമമായിരുന്നില്ലേ അത്. തന്നെയുമല്ല അന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കുറഞ്ഞത് 3 ലക്ഷം രൂപ. ഇനി വായനക്കാരു പറയുക, 2008ല്‍ ക്രീമി ലെയര്‍ പരിധി ഉയര്‍ത്തണമായിരുന്നോ വെണ്ടയോ എന്ന്. അതേതു തരത്തിലാണ്‍് മുന്നോക്കരോടുള്ള അനീതി ആകുന്നത്, എന്ന്.

1992ലെ ക്രീമി ലെയര്‍ വരുമാന പരിധി 2008ല്‍ ഉപ്യോഗിച്ചത്, ഇന്ത്യയിലെ എത്ര ഒ.ബി.സി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നം തകര്‍ത്തു എന്നുള്ളത് ആരെങ്കിലും അന്വേഷിച്ചുവോ? ഒ.ബിസി വിദ്യാര്‍ഥികള്‍ അങ്ങനെയൊക്കെ സ്വപം കാണുന്നതെന്തിനാ അല്ലേ.

മണ്ഡല്‍ കമ്മീഷന്റെ ഇമ്പ്ലിമെന്റേഷന്‍ തുടങ്ങി, ഇവിടുത്തെ ഈ മുന്നോക്കന്‍ എന്തിനാണ്‍് ഈ ഒ.ബി.സിയുടെ പുറകെ മാന്തി നടക്കുന്നത്. ബ്രാഹമണ-ക്ഷത്രിയ-ഫ്യൂഡല്‍-മത- ഏകാധിപത്യ ഭരണത്തില്‍ പണ്ട് ഒ.ബി.സിയെ (ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നതു ഹിന്ദു മതത്തിലെ ഒ.ബി.സിയെയാണ്) എളുപ്പത്തില്‍ അടിച്ചമര്‍ത്തിയതിന്റെ സ്മരണകള്‍ മുന്നോക്കന്റെ ബോധമണ്ഡലത്തില്‍ എവിടെയോ കിടന്നു വിങ്ങുന്നു. ജനകീയ ഭരണ പ്രസ്ഥനങ്ങള്‍ ആ സ്മരണകള്‍ക്കു കൂച്ചുവിലങ്ങിടുമ്പോള്‍, ജല്പനങ്ങള്‍ കൊണ്ട് പോര്‍വിളീ നടത്തുകയാണ്‍് നല്ലതെന്നു അവരുടെ സബ്-നോര്‍മല്‍ ബുദ്ധി അവരെ ഉപദേശിക്കുന്നു.

മതത്തിന്റ്യും ദൈവത്തിന്റയും അടയാളങ്ങളെന്നു പറഞ്ഞ് ചാന്തുപൊട്ടും, കുറിയും, ളോഹയും അണിഞ്ഞ് മാന്യതയുടെ കുമ്മായം പൂശിനടന്നാല്‍ പോരാ, യദ്ധാര്‍ഥ മാന്യതയും സഹവര്‍ത്തിത്വവും മനസിലാക്കാന്‍ കഴിയുന്ന ഒരു നോര്‍മല്‍ബുദ്ധി നേടാന്‍ ശ്രമിക്കൂ, അവിടുത്തെ മുന്നോക്കര്‍. അതു വഴി വരും കാല തലമുറയെയെങ്കിലും സിവിലൈസ്ഡ് ആക്കാന്‍ ശ്രമിക്കു.






8/4/08

അക്ഷരശാസ്ത്രത്തില്‍ ‘മതം വേണമോ വേണ്ടയോ’എന്ന പോസ്റ്റിലെ ഒരു കമന്റിന്റെ നേര്‍ക്കുള്ള പ്രതിഷേധം

ഇന്‍ഡ്യാഹെറിറ്റേജേ,

താങ്കളുടെ മതം വേണം/വേണ്ട എന്ന പോസ്റ്റില്‍
ഇവിടെഎന്നെക്കുറിച്ചു ഭൂമിപുതിയ്ക്കുള്ള മറുപടിയില്‍ ഉള്‍ക്കൊള്ളിച്ച പരാമര്‍ശം ആണ് ഈ കമന്റു ശേഖരത്തില്‍ ഞാന്‍ ഉള്‍ക്കൊള്ളിച്ചീരിക്കുന്ന പ്രതിഷേധത്തിന്റെ കാരണം.

താഴെ ചുവപ്പുനിറത്തില്‍ കൊടുത്തതാണ്‍് താങ്കളെഴുതിയ പരാമര്‍ശം

പ്രിയ ഭൂമിപുത്രീ,ഭഗവത്‌ ഗീതയെ കുറിച്ച്‌ മാവേലികേരളം എഴുതിയത്‌ വായിച്ചില്ലേ?

ഒരു വിഷയം പഠിപ്പിക്കുന്നതിനു മുമ്പ്‌ അതിന്റെ "ചരിത്രം" പഠിക്കണം എന്നു പറഞ്ഞ മാന്യ അധ്യാപിക പക്ഷെ ആ വിഷയം കൂടി പഠിക്കണം എന്നുള്ളകാര്യം സൗകര്യപൂര്‍വം വിസ്മരിച്ചു എന്നു തോന്നുന്നു.

വിമര്‍ശനത്തെ ഭയക്കുന്ന ശാസ്ത്രം പോലും. എവിടെ നിന്നോ ആരോ ഓതിക്കൊടുത്ത ഏതാണ്ടൊക്കെ പറയുന്നതു പോലെ തോന്നുന്നു.

കാരണം ഞാനും ചെറുപ്പത്തില്‍കേട്ടിട്ടുണ്ട്‌ ഇതിലും വലിയ ചില വാദങ്ങള്‍-"കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന" എന്ന ശ്ലോകത്തിനര്‍ത്ഥം പറഞ്ഞു കൊടുക്കുന്നു - നിങ്ങള്‍ക്ക്‌ ജോലിചെയ്യാനല്ലാതെ കൂലി ചോദിക്കാനുള്ള അവകാശമില്ല എന്നാണെന്ന്‌.

മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകനായിരുന്ന എന്റെ ഒരു ജ്യേഷ്ടന്‍ പ്രവര്‍ത്തനം നിര്‍ത്തി അതില്‍ നിന്നു മാറുവാനുള്ള പ്രധാനകാരണവും ഇതു തന്നെ ആയിരുന്നു -വിമര്‍ശനം വളരെ അനുവദിക്കുന്ന ജനായത്ത രീതിയേ ഹാവൂ അതല്ലെ അതിന്റെയൊരു ഇത്‌ "അതാണല്ലൊ ഈ ജനകീയതയുടെ ഒരു കുഴപ്പം" ഏത്‌.

എനിക്കു പറയനുള്ളത്:

1. ആദ്യമായി ഈ പരാമര്‍ശത്തിന്റെ ആവശ്യമെന്ത്? ഞാന്‍ എഴുതിയ കമന്റിന്റെ പ്രതികരണമാണെങ്കില്‍ അതെന്നെ അഡ്രസ് ചെയ്തായിരിക്കണം എഴുതുന്നത്. മറ്റൊരു ബ്ലോഗറെ അഡ്രസു ചെയ്തായിരിക്കരുത്; which in my understanding is not a gentlemanly behaviour. It is simply a gossip not a challenge.

എന്നെ ചലഞ്ചു ചെയ്യണമെങ്കില്‍ എന്റെ പേരില്‍ എഴുതണം. അല്ലാതെ ഭൂമിപുതിയ്ക്കെഴുതിയിട്ടെന്താ?

2 ആശയങ്ങള്‍ കോണ്ടു പരസ്പരം ചലഞ്ചു ചെയ്യുക ബ്ലോഗില്‍ ഉണ്ടാകാറുണ്ട്. ഒരു പോസ്റ്റിടൂന്നത്, ഒരാളിന്റെ ആശയങ്ങള്‍ മുന്നോട്ടു വക്കുന്നതിനും മറ്റൂള്ളവര്‍ക്ക് അതിനേക്കുറിച്ചൂ പറയുന്നതു കേള്‍ക്കുന്നതിനുമാണ്‍്, അല്ലാതെ മറ്റുള്ളവരുടെ മനസു മാറ്റാനല്ല. ചര്‍ച്ചയിലൂടെ പുതിയ ഒരറീവു കിട്ടിയാല്‍ അതിനെ പര‍സ്പരം അംഗീകരിക്കയും ചെയ്യും , എന്നൂ പറഞ്ഞതുകൊണ്ട് അംഗീകരിക്കണം എന്നു വാശിപിടിക്കുന്നത് മത/വിശ്വാസകാര്യങ്ങളില്‍ ഒരു തരം ഇവാഞ്ചലിസ്റ്റുകളുടെ രീതിയാണ്‍്.

3. എനിക്കു മാത്രമേ എല്ലാം അറിയാവൂ എന്നുള്ള അഹംബോധത്തില്‍ നിന്നാണ്‍് ഈ എവാഞ്ചലിസ്റ്റു ചിന്ത ഉണ്ടാകുന്നത്.

4. ഒരു കമന്റില്‍ ഒരാള്‍ ഒരു പുസ്തകത്തെക്കുറിച്ചു പരാമര്‍ശീക്കൂമ്പോള്‍ ആ പുസ്തകം വായിച്ചീട്ടുണ്ടോ എന്നു മറുപടീ കമനറില്‍ ചോദിക്കൂന്നത് എന്നെ സംബന്ധിച്ചിടത്തോളം, is absolute arrogance.

5 വിഷയത്തെ ആണ്‍് വ്യക്തിയെ അല്ല പരാമര്‍ശിക്കേണ്ടത്. ഒരു മാന്യ അദ്ധാപിക എന്ന് എന്നെക്കുറിച്ച് ഭൂമിപുത്രിക്കെഴുതിയപ്പോള്‍ you were indulging in slandering.

6.ഒരു വിഷയം പടിക്കുന്നതിനു മുന്‍പ് അതിന്റെ ചരിത്രം പഠിക്കണമെന്നു പറഞ്ഞ മാന്യ അധ്യാപിക പക്ഷെ ആ വിഷയം കൂടി പഠിക്കണം എന്നുള്ള കാര്യം സൌകര്യപൂര്‍വം മറന്നൂ എന്നു തോന്നുന്നു.

എന്റെ രണ്ടു ക്മന്റുകളും താഴെക്കൊടുക്കുന്നു. ഒരു വിഷയം പഠീക്കേണ്ട അതിന്റെ ചരിത്രം പഠിച്ചാല്‍ മതി, എന്നു ഞാന്‍ എവിടെയാണ്‍് എഴുതിയിരിക്കുന്നത്?


7. എവിടെ നിന്നോ ആരോ ഓതിക്കൊടുത്തതു പറയുന്നതുപോലെ....

ഇതിന്റെ അര്‍ഥം ഒന്നു വിശദീകരിക്കാമോ? ഓതിക്കൊടുത്തതു കേട്ടു പറയുന്നത് എന്നു പറഞ്ഞാല്‍, എനിക്കു സ്വന്തമായി ചിന്തിക്കാനുള്ള കഴീവില്ല, മറ്റുള്ളവര്‍ പറയൂന്നതു കേട്ടാണ്‍് ഞാന്‍ ചെയ്യുന്നത് എന്ന്. വീണ്ടും വ്യക്തീഹത്യ. അതിനടുത്തായി ഒരു മാര്‍ക്സിസ്റ്റ് ഓതലിന്റെ ഉദാഹരണവും. This is so unbelievable. What do you know about me or do you think you can write anything about me.

8. അവസാനം ജനകീയതയെക്കുറിച്ചു ഞാനെഴുതിയത് താങ്കള്‍ എന്തേ ഒരു പുശ്ചരൂപത്തില്‍ കോട്ടു ചെയ്തിരിക്കുന്നു. എന്തേ ജനകീയത വേണ്ടേ? പണ്ടത്തെ ഫ്യൂഡലിസവും നാട്ടുപ്രമാണികളും മതിയായീരുന്നോ‍?


There are certain basic decency that a blogger is supposed to exhibit while expressing comments. One is mutual respect and you have clearly violated that. What is the relevance of your talk on spirituality if you do not know how to respect a co-blogger.

While you are ridculing that I was carried away by others ideas, you were trying exactly for the same. But when you saw that I was not buying your idea you decided to slander me. If there is nothing that I find of revelation in your post or comments, I will not be buying them.

I am so sorry that I have to educate you on these matters.



ആദ്യത്തെ കമന്റ്

മാഷേ

ആദ്യമായി നല്ല ഒരു ചര്‍ച്ച നടക്കുന്നതിലുള്ള സന്തോഷം അറിയിക്കട്ടെ.

മനുഷ്യനു മതം വേണമോ വേണ്ടയോ എന്നുള്ളതാണല്ലോ പോസ്റ്റിലെ ചോദ്യം.ചൊദ്യത്തോടൊപ്പം ഉത്തരവൂം മാഷു കൊടുത്തിട്ടുണ്ടല്ലോഹിന്ദു മതത്തിന്റെ അടിസ്ഥാനത്തിലാണല്ലോ മാഷു എല്ലാം പറയുന്നത്


1.ഒന്നാമതായി മാഷു തഴെപ്പറയുന്ന മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യത്തെക്കൂറിച്ചു പറയുന്നു.

1. Physical needs like shelter2. Physiological Needs like hunger3. Security4. Safety and Health

മേല്‍പറഞ്ഞ നാലെണ്ണം ഏറ്റവും അടിസ്ഥാനപരമാണ്‌. ഇവയില്‍ ഓരോന്നും ലഭിച്ചില്ലെങ്കില്‍ അവന്റെ പെരുമാറ്റം, ഇതു ലഭിച്ചവരുടെ പോലെ ആയിരിക്കില്ല.പക്ഷെ ആ പെരുമാറ്റത്തില്‍ മതം എന്ന വസ്തു വിന്‌ സ്വാധീനം ഇല്ല - കാരണം മതം അതിനെ സംബന്ധിക്കുന്നതല്ല.

ഈ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പെരുമാറ്റത്തില്‍ സംബധിയായതല്ല ഹിന്ദുമതം എന്നു പറയുന്നു.

ഹിന്ദുമതത്തിന്റെ പോള്ളയായ മനുഷ്യവിഭജനം ഭൂരിപക്ഷജനതയുടെ അടിസ്ഥാന ആവശ്യങ്ങളെ നിഷേധീയ്ക്കുന്നതായിരുന്നില്ലേ? തല്ഫലമായി അവരില്‍ ഉണ്ടായ സ്വഭാവവിശേഷം ഹിന്ദു മത സംബന്ധമല്ലേ? അതോ മാഷു പറഞ്ഞതല്ലേ ഞാന്‍ മനസിലാക്കിയത്?

2.Self - Actualisation ന്‌ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുവാണ്‌.അതിനുള്ള കാര്യങ്ങളാണ്‌ അതില്‍ പറഞ്ഞിരിക്കുന്നതും.

self actualisation നു വേണ്ട കാര്യം മാത്രമേ ഹിന്ദുമതത്തിന്റെ സാമൂഹ്യ ആചാരങ്ങളീലും പ്രയോഗത്തിലു ഉള്‍പ്പെടുത്തിയിട്ടുള്ളോ‍?:)

ദൈവത്തേക്കുറിച്ചു, മതത്തേക്കുറിച്ചും, സംസ്കാരത്തേക്കുറിച്ചുമെന്നല്ല മനുഷ്യജീവിതത്തിന്റെ ഏത് പ്രതിഭാസത്തേക്കുറിച്ചു പറയുമ്പോഴും അവശ്യം കണക്കിലെടുക്കേണ്ട ഒന്നാണ്‍് ചരിത്രം. ചരിത്രബോധമില്ലാതെ ഒരു വിഷയത്തേക്കുറിച്ചെഴുതുന്നതും പറയുമ്പോ‍ള്‍ ചിലപ്പോള്‍ ആശയഘടനയുടെ തെറ്റില്‍ മന്ദബുദ്ധിത്തമാകാനുള്ള സാദ്ധ്യതയുണ്ട്:)

ഉദ:നചികേദസിന്റെ ചരിത്രകാലഘട്ടം ഇന്ത്യ അറിവിന്റെ മികവില്‍ പ്രകാശിച്ചിരുന്ന ഒരു കാലഘട്ടമാണ്‍്. നചികേദസിനു ബാല്യാവസ്ഥയില്‍ തന്നെ നേടാന്‍ കഴിഞ്ഞ അറിവാണ്‍് കാദോപനിഷത്തിന്റെ കാതല്‍. കൂടാതെ മാഷു പറഞ്ഞതു പോലെ മനുഷ്യന്‍ എങ്ങനെ അറിവ് ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയീലേക്കു സംവേദനം ചെയ്തിരുന്നു എന്നും.(അല്ലാതെ അതു അമുനേഷയമല്ലായിരുന്നു എന്നു ചുരൂക്കം)

2. എന്നാല്‍ ഞാനാണ്‍് സര്‍വതും, എന്നില്‍ നിന്നാണ്‍് സര്‍വതും ഉണ്ടായതെന്നും അതിനാല്‍ പ്രകൃതിലെ ഒരു പ്രതിഭാസവും എന്നില്‍ നിന്നു വേര്‍തിരിക്കാനവില്ലെന്നും ഉല്‍ഘോഷിച്ച ഗീതപുരാണകാലഘട്ടത്തിലേക്കു വന്നപ്പോഴേക്ക് ഭഗവാനെന്ന വ്യക്തി അവതരിച്ചു. ചോരയും മാംസവുമൂള്ള ഒരു വ്യക്തിയായിട്ടല്ലേ ഗീ‍തയില്‍ ഭഗവാന്‍ കൃഷ്ണന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്.മിസ്റ്റിസിസത്തിന്റെ പരിവേഷം കാട്ടി ഒരു കൂട്ടാം ആളുകളെ അതിതാണ്‍്, ഇതതാണ്‍് എന്നൊക്കെ പറഞ്ഞ് കളിപ്പിച്ച് ഇതൊക്കെ വിശ്വസിപ്പിക്കാം. പക്ഷെ നചികേദസിന്റെ പരമ്പരക്കാര്‍ അതിനെ വിലക്കു വാങ്ങുമോ? വാങ്ങിയോ? ഇല്ലല്ലോ;)

ഹിന്ദു സംസ്കാരവും ഹിന്ദു മതവും തമ്മിലുള്ള അകല്‍ച്ച ഇവിടെ ഇഴകീറിയിട്ടിരിക്കുന്നു. ഈ മതത്തെയാണോ വേണ്ടത് എന്നു മാഷു ചോദിച്ചാല്‍ വേണ്ടാ എന്നു തന്നെയാണ്‍് എന്റെ ഉത്തരം.

പക്ഷെ അതങ്ങനെ വേണ്ടാ എന്നു പറഞ്ഞു തൂത്തു തുടച്ചു കളയാനും കഴിയില്ലല്ലോ?നചികേദസും പഠിച്ചതു പോലെ ഒരു ജനത മുഴുവന്‍ അതു പഠിച്ചിരിയ്ക്കയല്ലേ? പ്രകോപനങ്ങള്‍, വിവേചനങ്ങള്‍, അരിയില്ലയ്മ, തുണീയീല്ലായ്മ്, വിശപ്പ്, പാര്‍പ്പിടമില്ലായ്മ, അര്‍ത്ഥമോ, സത്യമോ, ന്യായമോ ഇല്ലാത്ത മതാധികാരത്തിന്റെ ഗ്വഗ്വാവിളികള്‍ ഇവയൊക്കെ ഒരു ജനതയ്ക്കു ആനുഭവമായി മാറിയ അവരുടെ പഠനങ്ങളായില്ലേ?

നചികേദസിനെക്കാള്‍ വ്യക്തമായി പ്രായോഗിക അറിവിലൂടെ അവര്‍ പല സത്യങ്ങളും മനസിലാക്കിയില്ലേ?അതെ ചരിത്ര-സമൂഹ്യ പരിണാമത്തന്റെ പുതിയ ഒരു ഘട്ടത്ഥില്‍ അവരിന്നാ മതത്തെ/ ദൈവത്തെ തള്ളീപ്പറയുന്നു. അതെ, സേല്ഫ് ആക്വലൈസേഷനും അതോടൊപ്പം അവര്‍ നേടുന്നുണ്ട്.

അല്ലാതെ ഗീതയിലെ അല്ലെങ്കില്‍ അതുപോലെയുള്ള ഹിന്ദുമതത്തിന്റെ മിസ്റ്റിക്ക് വളച്ചുകെട്ടിനു മാത്രമല്ല
സെല്‍ഫ് ആക്ച്വലൈസേഷന്‍ സാദ്ധ്യമാക്കുന്നത്

രണ്ടാമത്തെ കമന്റു

മാഷേ
അതെ ഞാനൊരദ്ധ്യാപികയാണ്‍്. അദ്ധ്യയനത്തില്‍ ഗഹനമായി ചിന്തിക്കുന്ന ഏതൊരു അദ്ധ്യാപകര്‍ക്കും അറിവിന്റെ ഉല്‍ഭവം എങ്ങനെ ഉണ്ടായി എന്നതൊരു വിഷയമാണ്‍്.

ആ തത്വശാസ്ത്രത്തെ എപ്പിസ്റ്റമോളജി എന്നു പറയും. മനുഷ്യന്‍ കാലാകാലങ്ങളില്‍ ഉരുത്തിരിച്ച തത്വശാസ്ത്രങ്ങളൊക്കെ ആ കാലാകാലങ്ങളില്‍ നിലവീലിരുന്ന എപ്പിസ്റ്റമോളജിയേയും സ്വധീനിച്ചിട്ടുണ്ട്.അതുപോകട്ടെ.

അറിവെങ്ങനെ സൃഷ്ടിയ്ക്കപ്പെടുന്നു എന്നുള്ളത് ‍‍ അതെങ്ങനെ പഠിക്കപ്പെടണം എന്നുള്ളതിനെ അഥവാ പെഡഗോഗിയെ സ്വാധീനിക്കുന്നു.എല്ലാം ഞാനാണ്‍് സൃഷ്ടിച്ചത് എന്നു ഭഗവാന്‍ പറയുമ്പോല്‍‍ അറിവും സൃഷ്ടിച്ചതു ഭഗവാനാണെന്നല്ലേ. എന്നാല്‍ അതെങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നുള്ളത് വ്യക്തമായി പറയാന്‍ അറിയാത്തിടത്തോ‍ാളം കാലം അതു കൊണ്ടു യാതൊരു പ്രയോജനവുമില്ല. കാരണം അതെങ്ങനെ സൃഷ്ടിച്ചു എന്നറിഞ്ഞാലേ അദ്ധ്യയനം ഫലപ്രദമായി നടത്താന്‍ കഴിയൂ.

അറിവു മായാല്‍ സൃഷ്ടം എന്നു പറഞ്ഞാല്‍ പൂതിയ അറിവ് എങ്ങനെ ഉണ്ടാകും എന്ന ചോദ്യവുമുണ്ടാകും. ഇനി ഭഗവല്‍ ജ്ഞാനികളായവര്‍ക്കും അറിവു സൃഷ്ടിക്കാം എന്നു വന്നാലും പോരല്ലോ മാഷേ എല്ലാവര്‍ക്കും അറിവു സൃഷ്ഠിക്കുന്നതെങ്ങനെ എന്നറിയണമല്ലോ? അതാണല്ലോ ഈ ജനകീയതയുടെ ഒരു കുഴപ്പം.

ചുരുക്കത്തീല്‍ എല്ലാവര്‍ക്കും അറിവു സൃഷ്ടിക്കുന്നതെങ്ങനെ എന്നറിയേണ്ട ഒരു കാലം വന്നപ്പോള്‍ മുതല്‍ക്കാണല്ലോ മായാല്‍ സൃഷ്ടിയെ ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയത്.

അറിവ് ദൈവ നിര്‍മ്മിതമാണ്‍് എന്നൊക്കെയുള്ള അബ്സലൂട്ട് രീതികള്‍ ഒരു കാലത്തെ വിദ്യാഭ്യാസരീതികളെ നിയന്ത്രിച്ചിരുന്നൂ. അതില്‍ നിന്നാണ്‍് അറിവെന്നു പറഞ്ഞു വരുന്ന എന്തിനേയും ചോദ്യം ചെയ്യുന്നതു തെറ്റാണ്‍് എന്നുള്ള ധാരണ സമൂഹത്തില്‍ വേരൂന്നിയത്.

ഒന്നിനേയും ചോദ്യം ചെയ്യാന്‍ മനുഷ്യനു കഴിയതെ വന്നത് ഗിതയിലെ ആള്‍ ദൈവത്തിന്റെ വളര്‍ച്ചക്ക് അനുകൂലമായിരുന്നു. അതിനെ ചൊദ്യം ചെയ്യുന്നവരുടെ നേര്‍ക്ക് എടൂത്തു നീട്ടാനാ‍ായി എല്ലാ ഗീതാഭാഷികളു നോട്ടു ചെയ്തു വച്ചിരിക്കുന്ന ചോദ്യമാണ്‍് മാഷും ചോദിച്ചിരിക്കുന്നത്.

‘ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ തത്ത്വത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി അറിയുന്നു ചരിത്രപരമായി നോക്കിയാലും‘.

ഗീത ഒരു മതഗ്രന്ധമെന്നതില്‍ കവിഞ്ഞ് മറ്റെന്തോആണെന്നു കരുതേണ്ട ആവശ്യം എനിക്കു തോന്നിയിട്ടില്ല. പക്ഷെ വായിച്ചിട്ടുണ്ട്. പലതും പരസ്പരവിരുദ്ധം. അതിലെ വൈരുദ്ധ്യത്തെക്കുറിച്ചു തന്നെ ഞാന്‍ ഒരൂ നോട്ടു ബുക്കില്‍ എഴുതിയിരുന്നു.

എന്നാല്‍ നചികേദസിന്റെ കാലം അതിലെ ജ്ഞാനം എങ്ങനെ ഉണ്ടാകുന്നു എന്നും മറ്റും പറയുന്നത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. സാധാരണ മനുഷ്യന്റെ ചിന്തകളുമായി ഇണങ്ങാന്‍ കഴിയുന്ന പലതും ഞാന്‍ അതില്‍ വായിച്ചു.‍ അല്ലാത്തതിനൊന്നും എന്നെ ആകര്‍ഷ്ഹിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

ഇത്രയും ബുദ്ധിയുള്ള ഇന്‍ഡ്യാക്കാരുടെ ഇടയില്‍ എന്തുകൊണ്ടാണ്‍് മാഷേ ലൊകോത്തരമായ ഒരു invention ഗീത എഴൂതിയതിനു ശേഷം ഉണ്ടാകാഞ്ഞത് എന്നു ഞാന്‍ പല തവണ ആലോചിച്ചിട്ടുണ്ട്.

അറിവ് മനുഷ്യനിര്‍മ്മിതിയാണ്‍്. അതു ദൈവനിര്‍മ്മിതിയാനെന്നുള്ള മതപുസ്ത്കങ്ങളിലെ ഭാഷ്യങ്ങള്‍ക്കനുസരിച്ചു പ്രയോ‍ാഗത്തിലിരുന്ന ‍absolutist pedagogy ല്‍ നിന്ന് അറിവു മനുഷ്യ നിര്‍മ്മിതിയാണ് എന്നുള്ള constructivist ചിന്താധാരയില്‍ എത്തി നില്‍ക്കുന്ന ഒരു കാലമാണല്ലോ ഇന്നത്തേത്.

അതിന്റെ ഭാഗമാണല്ലോ വിമര്‍ശനാത്മക വിദ്യാഭ്യാസം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമീക്കുന്നതും.അതുകൊണ്ടാണല്ലോ അതു മതത്തിനെതിരാണെന്നു പറയുന്നത്.അറിവിന്റെ സൃഷ്ടിയെക്കുറിച്ചു പഠിക്കയും അതില്‍ ഗവേഷണംപഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരദ്ധ്യാപകനും വിമര്‍ശനത്തെ ഭയക്കുന്ന ഒരു മത വീക്ഷണത്തേയും അനുകൂലിക്കാന്‍
കഴിയില്ലല്ലോ മാഷേ:)

7/19/08

“ചന്ദനക്കുറിക്കും കുങ്കുമപ്പൊട്ടിനും വിലക്ക്“ -ഒരു പ്രതികരണം

എല്ലാ സമുദായങ്ങള്‍ക്കും ഈ അവകാശമില്ല എന്നല്ലെ ഇതിന്റ പൊരുള്‍ അങ്ങനെ ആയിരുന്നെങ്കില്‍ മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക്‌ എന്ന് പ്രത്യേകിച്ച്‌ പറയണോ. എല്ലാ സമുദായങ്ങള്‍ക്കും ഈ പരിഗണനക്ക്‌ അര്‍ഹമാണ്‌ എന്ന് പറഞ്ഞാല്‍ മതിയല്ലോ. അപ്പോള്‍ ഇഷ്ടം പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ന്യൂനപക്ഷങ്ങള്‍ക്കേ കഴിയൂ എന്ന് വേണ്ടെ കരുതാന്‍. ഈ കണ്‍ഫ്യൂഷന്‍ നില നിന്നതിനാലാണ്‌ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും 30 വകുപ്പിന്റ അവകാശങ്ങള്‍ നല്‍കണം എന്ന് ഞാന്‍ വാദിക്കുന്നത്‌

കിര‍ണിന്റെ പോസ്റ്റ് ഇവിടെ

കിരണേ ഈ വ്യഖ്യാനത്തോടു യോജിക്കാന്‍ കഴിയുന്നില്ല. ന്യൂനപക്ഷത്തിന്റെ അവകാശം ഭൂരിപക്ഷത്തിന്റെ അവകാശങ്ങളുടെ context ല്‍ ആണ്‍്‍് പറഞ്ഞിരിക്കുന്നത് എന്നു മനസിലാക്കണമെന്നാണ്‍് എനിക്കു തോന്നുന്നത്.

ഭൂരിപക്ഷത്തിന് സ്വന്തമായ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം, it is given. എന്നാല്‍ ഒരു ഭൂരിപക്ഷ ജനാധിപത്യ വ്യവസ്ഥയില്‍, ന്യുനപക്ഷത്തിന്റെ പ്രത്യേക താല്പര്യങ്ങള്‍ ഭൂരിപക്ഷം അംഗീകരിച്ഛു കൊടുക്കാതിരുന്നാല്‍ എന്നുള്ള ചിന്തയുടെ പേരിലാണ്‍് നൂനപക്ഷത്തിന് ഇങ്ങനെ ഒരു പ്രത്യേക സംരക്ഷണ ക്ലോസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ഭൂരിപക്ഷത്തിനില്ലാത്ത അവകാശമാണ്‍് ന്യന‍പക്ഷത്തിനു നല്‍കിയിരിക്കുന്നത് എന്നു വാദിക്കുന്നതില്‍ ലോജിക്കില്ല.

എന്നാല്‍ ഭൂരിപക്ഷം സ്കൂളുകള്‍ നടത്താത്തത്, എന്തുകൊണ്ട്?

(1)അവര്‍ക്കു സാമ്പത്തിക കഴിവ് ഇല്ലാത്തതുകൊണ്ടാണ്‍്. ഭൂരിപക്ഷത്തിലെ നായരും ഈഴവനും പിന്നെ എങ്ങനെയാണ്‍് സ്കൂളുകള്‍ നടത്തുന്നത്. കേരളത്തിലെ പിന്നോ‍ക്കരും, പട്ടികജാതിക്കാരും എവിടെയെങ്കിലും സ്കൂള്‍‍തുടങ്ങുന്നതിന് ഭൂരിപക്ഷമെന്നതിന്റെ പേരില്‍ എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടോ?‍

(2) അവര്‍ക്കു സ്വന്തമായ കാലില്‍ എഴുനേറ്റു നിന്ന് സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കനുള്ള നേതൃത്വവും, ഇനിഷിയേറ്റീവും ഇല്ലാത്തതുകൊണ്ട്. രാഷ്ട്രീയ, സാമുദായിക, സംസ്കാരിക തലങ്ങളിലെല്ലാം ഇതു ശരിയാണ്.

‘ദൈവകാരുണ്യ‘ ത്തിലധിഷ്ഠിധമായ ക്രിസ്തീയ മിഷനറി വര്‍ഗത്തിനാണ് ഇന്ത്യയിലെ/കേരളത്തിന്റെ വിദ്യാഭ്യാസ ചുമതല ഇന്ത്യന്‍ കോണ്‍സ്റ്റിറ്റൂഷനിലെ ന്യുനപക്ഷ താലോലിപ്പുകാര്‍ ചാര്‍ത്തിക്കൊടുത്തത്. കോളോണിയല്‍ കാലഘട്ടം മുതല്‍ക്കേ മിഷനറികള്‍ ദൂരക്കാഴ്ച്ചയോടെ നീലനിര്‍ത്തിയ ഒരു ആശയ പ്രഹസനമാണത്. പക്ഷെ കൊളോനിയല്‍ -മിഷിനറി കൂട്ടുകെട്ടിന് ഇതിന്റെ പിന്നില്‍ ഒരു പ്രത്യേക അജന്‍ഡ ഉണ്ടായിരുന്നു. ആദ്യം ഈ പ്രഹസനം സത്യമായിത്തോന്നത്തക്ക വിധത്തിലായിരുന്നു അതിന്റെ സംഘാടകര്‍ അത് അവതരിപ്പിച്ചിരുന്നത്.

ആ ‘സത്യത്തില്‍‘ സ്വയം മറന്ന് , ഇന്ത്യയിലെ വീദ്യാഭ്യാസ സംരക്ഷകരായി, മിഷനറികള് എന്നും നിലനില്‍ക്കും, അവര്‍ക്കു പ്രത്യേക ന്യുനപക്ഷാവകാശം ചാര്‍ത്തിക്കൊടുത്താല്‍ എന്നു ഇന്‍ഡ്യയിലെ ന്യൂനപക്ഷ അവകാശ വാദക്കാര്‍ വിശസിച്ചു.

പക്ഷെ ഇപ്പോഴാണ്‍് മിഷനറിക്കാര് സ്വന്തം നിറം കാണിക്കുന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

3 കേരളത്തിലെ ഭൂരിപക്ഷത്തിന് മൂലധന ownership കൊടുക്കുന്നതിനേക്കാള്‍ നല്ലത് അവരെ അണികളാക്കി/വോട്ടുബാങ്കുകളാക്കി നിര്‍ത്തുന്നതാണ്‍് തങ്ങളുടെ നിലനില്ല്‍പ്പിനു നല്ലതെന്നു കേരളത്തിന്റെ എല്ലാ രാഷ്ട്രീ‍ീയ മത നേതൃത്വനും തീരുമാനിച്ചു.

അല്ലെങ്കില്‍ കേരളത്തിലെ എയ്ഡഡ് സ്കുളുകളുടെ ഓണര്‍ഷിപ്പ് എങ്ങനെയാണ്‍് ക്രിസ്ത്യാനിയിലും, മറ്റു ജാതിക്കാരിലും മാത്രം നിക്ഷിപ്തമായിരീക്കുന്ന ഈ നില ഉണ്ടായത്. ഹിന്ദുവിന്റെ നല്ല ഒരംശം, വരുന്ന പിന്നോക്കരും പട്ടികജാതിക്കാരും, സാമ്പത്തിക സഹായം കിട്ടിയാല്‍, സ്കൂള്‍ നടത്താന്‍ കഴിവില്ലാത്തവരാനോ? അങ്ങനെയാണോ ഗവണ്മെന്റു ധരിക്കുന്നത്? അല്ലെങ്കില്‍ എന്തു കോണ്ട് അവരുടെ ഓണര്‍ഷിപ്പില്‍ സ്കൂളുകള്‍ കൊടുത്തില്ല.

ശരിയാണ്‍് ആന്റണിയുടെ 50-50 സാശ്രയ കോളേജ് സ്വകാര്യ ഓണര്‍ഷിപ്പ് പരിപാടിയുടെ ഭാഗമായി മുകളില്‍ പറഞ്ഞ ഒരു വിഭാഗത്തില്‍ നിന്നും കോള‍ജുകള്‍ സ്വന്തമായി നടത്താന്‍ തയ്യാറായി വന്നില്ല്, അവരുടെ പേരില്‍ കോളജുകള്‍ ഒന്നും തന്നെ ഇല്ലാഞ്ഞിട്ടും.

ഇതെന്തുകൊണ്ടു സംഭവിച്ചു എന്ന് ഇനിയെങ്കിലും കേരളത്തിലെ ഭൂരിക്ഷം ഹിന്ദുക്കള്‍ (സ്വന്തമായി സ്കൂള്‍ ഇല്ലാത്തവര്‍) അലോചിക്കേണ്ട് ഒരു സന്ദര്‍ഭമാണ്‍് .

ഇന്നത്തെ സാശ്ര്യയ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഗവണ്മെന്റു കൊടുക്കുന്ന എയ്ഡുകള്‍ തങ്ങള്‍ക്കു വേണമെന്ന് അവിടുത്തെ ഒരു സ്കൂളും സ്വന്തമായി ഇല്ലാത്തവര്‍ സംഘടിതമായി ആവശ്യപ്പെടട്ടെ.

അവിടെയാണ്‍് ഈ പ്രശ്നത്തിന്റെ പരിഹാരം. എന്നിട്ട് ഒരോരുത്തരും അവരുടെ ജാതി-വിശ്വാസ ബിംബങ്ങള്‍ മാത്രം അവിടെ പാറിപ്പറപ്പിക്കട്ടെ എന്നല്ല. ഇന്നു ക്രിസ്ത്യാനീക്കും അതു പോലെ സ്ക്കൂള്‍ സ്വന്തമായി ഉള്ളവര്‍ക്കും എന്തു തോന്ന്യാസവും കാണിക്കാം എന്നുള്ള അവസ്ഥയാണ്‍്.

സ്കൂളീല്ലാത്ത ഭൂരിപക്ഷത്തിന് ഈ വക കാര്യങ്ങളില്‍ അവരുമായി ഒരു ആരോഗ്യകരമായ ഒരു ഒത്തു തിര്‍പ്പ് ഇന്നു സാദ്ധ്യമല്ല. സ്വന്തമായ ഇഷ്ടങ്ങല്‍ക്കും, താല്പര്യങ്ങള്‍ക്കും കൂടുതല്‍ പ്രകടീകരണം ഉണ്ടാകുന്ന ഒരു കാലഘട്ടമാണിത്‍്; വ്യക്തിയുടെയും സമൂ‍ഹത്തിന്റെയും നിലപാടുകളില്‍ ഇതു കാണാം. അവിടെ ഒറോരുത്തര്‍ക്കും വേണ്ടത് അവരവരുടെ താല്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനൂള്ള negotiating power ആണ്‍്.

ഇന്നു കേരളം അഭുമുഖീകരിക്കുന്ന ഏറ്റവു ബീഭത്സമായ സാമ്പത്തിക-സാമൂഹ്യ പ്രശ്നവും ഇതു തന്നെയാണ്‍്. ഭൂരിപക്ഷത്തിന് ഒരു കാര്യത്തിനും നെഗോഷീയേറ്റിംഗ് പവര്‍ ഇല്ല. കാപ്പിറ്റലിസത്തിന്റെയും മാര്‍ക്കറ്റ് എക്കോണമിയൂടെയും കാലത്ത് നിര്‍ണായകമായ ഈ കഴിവ് കേരളത്തിലെ ഹിന്ദു ഭൂരിപക്ഷം നേടേണ്ടിയിരിക്കുന്നു.

അതെ മതമില്ലാത്ത ജീവനെന്ന തത്വത്തെ അംഗീകരിച്ച ഒരു വ്യക്തിയാണ്‍് ഞാനും, പക്ഷെ ഇന്ന് നാം മത ജാതി ലേബലുകളിലാണ്‍് അറിയപ്പെടുന്നത്. ഇന്നത്തെ വിദ്യാഭ്യാസം ഒരു പുതിയ സാമൂഹ്യ-സാസ്ക്കാരിക വ്യവസ്ഥ രൂപപ്പെടുത്തുന്നിടം വരെ ഇതു തുടരുകയും ചെയ്യും.

ഹിന്ദുവിനേക്കുറിച്ചു പറഞ്ഞതുകൊണ്ട് എന്റെ പുറത്ത് ബിജെപി ലേബല്‍ ആരും കുത്തരുത്. ബിജെപ്പിക്ക് കേരളത്തിലെ ഹിന്ദുവിന്റെ പ്രശ്നങ്ങള്‍ ഞാന്‍ തീറെഴുതിക്കൊടുത്തിട്ടീല്ല. കേരള ഹിന്ദുവിന്റെ നെതൃത്വ സ്ഥാ‍നം യഥാര്‍ഥത്തില്‍ ബിജെപ്പിക്കുണ്ടായിരുന്നെങ്കില്‍ ഇന്നു കേരളത്തിലെ ഹിന്ദു, സ്വന്തം സംസ്കാര ചിഹ്നങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി, കോളോണിയല്‍ മിഷനറി സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളോടെ യാചിക്കേണ്ടി വരുന്ന ഇന്നത്തെ അവസ്ഥ വരില്ലായിരുന്നു.

6/24/08

ഏറ്റവും അനിവാര്യമായതെന്ത്? - അഞ്ചലിന്റെ പോസ്റ്റിനൊരു പ്രതികരണം

അഞ്ചലേ
വിഷയം കൊള്ളാം.
ഏറ്റവും ആനിവാര്യമായതിന്റെ കൂട്ടത്തില്‍ ഒന്നു വിട്ടു പോയി.കുടുംബം.

പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറിനിന്ന് ഞാനാ സമൂഹത്തിന്റെ ഭാഗമേയല്ല മറ്റുള്ളവരാണ്‍് അതിന്റെ എല്ലാം പൂര്‍ണ ഉത്തരവദി എന്നുള്ള മട്ടിലാണ്‍് നമ്മളൊക്കെ പ്രശ്നത്തെ അഭിമുഖീകരിക്കുന്നത്.

ജീര്‍ണ്ണത നമ്മുടെ സമുഹത്തില്‍ അതിന്റെ മൂദ്ധന്യാവസ്ഥയില്‍ എത്തിക്കഴിഞ്ഞൂ എന്നു ഇവിടെ എഴുതീയ എല്ലാവരും സമ്മതിക്കുന്നു. എന്നു പറഞ്ഞാല്‍ ഒരൂ 90%ത്തിനു മേല്‍ ജീര്‍ണ്ണത എന്നു പറയാം.

ജനിക്കുന്ന ഓരോ കുഞ്ഞും ശുദ്ധരാണ്‍്. അവന്‍/അവള്‍ ഏകദേശം പത്തിരുപതു വയസു വരെ ഏറ്റവും കൂടുതലിടപഴകുന്നതു സ്വന്തം കുടുംബത്തിലുള്ള /സ്മൂഹത്തിലുള്ളവ്യക്തികളുമായിട്ടാണ്.

അവരുടെ സഭാവം, ലോകക്കാഴ്ച,മനസ്, ചിന്ത, ധാര്‍മ്മികത ഇതൊക്കെ രൂപപ്പെടുത്തുന്നതില്‍ സ്വന്തം മാതാപിതാക്കള്‍കുള്ളസ്ഥനം മറ്റാരേക്കാളും കൂടുതലാണ്‍്. നല്ല മക്കളുടെ ക്രഡിറ്റു മാതമല്ല, മക്കളുടെ അനാശ്യാസഥയുടെ ഉത്തരവാദിത്വവൂം കൂടീ ആച്ചനുമമ്മയും ഏറ്റെടുത്തേ മതിയാവൂ.മന:ശാസ്ത്രപരമായും, സിദ്ധാന്തപരമായും, ബൌദ്ധികമായും കഴമ്പൂള്ള ഒരു സത്യമാണിത്.

ഒന്‍പതു വയസു വരെ മക്കളെ രാജാവിനെപ്പോലെ വളര്‍ത്തണം, പതിനാലു വയസു വരെ വേലക്കാരനെപോലെ വളര്‍ത്തണം, തന്റെ മക്കള്‍ താന്നോളമെത്തിയാല്‍ താനെന്നു വിളിക്കണം, എന്നൊക്കെ നീതി സാരത്തില്‍ എഴുതിയിട്ടുണ്ട്ട്. (ഈ വയസ് ക്രിത്യമാണോ എന്നറിയില്ല. ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്‍്).

മക്കള്‍ക്കു ചോറുകൊടുക്കാനും വസ്ത്രം കൊടുക്കാനൂം വിദ്യാഭ്യാസം കൊടുക്കാനുമുള്ള ത്യാഗത്തിന്റെ പേരീല്‍ അവരുടെ കടമകള്‍ മാതാപിതാക്കല്‍ മറക്കുന്നില്ലേ?

ഉദ.ഭാര്യയെ സ്നേഹിക്കാത്ത, ബഹുമാനിക്കാത്ത അന്യായമായി സര്‍വാധികാരം കാണിക്കുന്ന ഒരു ഭര്‍ത്താവ്, ആണ്‍ മകന്റെ ഉള്ളില്‍ സര്‍വാധികാരത്തിന്റെ ഒരു സിംഹാസനമാണ്‍് പണിഞ്ഞീടൂന്നത്. പെണ്ണിന്റെ നേരെയുള്ള ബലാല്‍സംഗം തുടങ്ങി, ആഭാസം പറയുന്നതു വരെ ഈ അധികാരത്തിന്റെ പേരിലാണ്‍്, ലൈംഗികതയുടെ പേരിലല്ല.ലൈഗികസുഖത്തേക്കാല്‍ കൂടുതല്‍ കിട്ടുന്നത് അധികാര സുഖമാണ്‍്.

ഈ കമന്റു വായിക്കുന്ന ഓരോ അഛനും അമ്മയൂം ഒരു നിമിഷം ധ്യാനത്തിലാണ്ട് ചിന്തിച്ചുനോക്കു, നിങ്ങള്‍ നിങ്ങട മക്കളുടെ മുന്‍പില്‍ മാതൃകാപരമായി ആണോ ജീവിക്കുന്നത് എന്ന്? അല്ല എന്നുള്ള മൂന്വിധിയൊന്നും എനിക്കില്ല.കുറെപ്പേരെങ്കിലും ഇതു വായിച്ചെട്ടെന്നെ ഷൂട്ടു ചെയ്യുമെന്നെനീക്കറിയാം:)

പിന്നെ പരിഹാരത്തിലേക്കു വന്നാല്‍:

“ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാ‍ശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം. കാമം തലയ്ക്ക് പിടിച്ച് ഒന്നര വയസ്സുകാരിയെ മാനഭംഗപ്പെടുത്താനിറങ്ങിത്തിരിക്കുന്നവന്‍ അവിടങ്ങളില്‍ കയറി കാമം പൂരണം നടത്തട്ടെ.“

ഇവിടെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു അഞ്ചലേ

സൌത്താഫ്രിക്കയില്‍ പ്രത്യേകിച്ച കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ലൈഗികനിയന്ത്രണങ്ങള്‍ ഒന്നുമില്ല. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും പ്രാപിക്കാം(ഉഭയസമ്മത്തോടെ).ചരിത്രപരമായ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെങ്കിലും,ഇത് ഒരു സമൂഹ്യനോം ആണ്‍് അല്ലാതെ തെറ്റല്ല. വേശ്യാലയങ്ങള്‍ വേറെയുമുണ്ട്.

ന്നിട്ടും പിഞ്ചുകുഞ്ഞുങ്ങളേയും, മക്കളേയും അഛന്മ്മാരും അമ്മാവര്‍മാരും, ബന്ധുക്കളും പരിചിതരും‍ വെറുതെ വിടുന്നില്ല.അതില്‍ നിന്നെന്താണ്‍ മനസിലാക്കേണ്ടത്?

ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ ഇതു ലൈഗികതയുടെ പ്രശ്നമല്ല, മറ്റനേക പ്രശ്നങ്ങള്‍ ബാധിച്ച്, അസുഖപ്പെട്ട മനസുകളുടെ ഉടമകളാണിവര്‍.ഒറ്റപ്പെടല്‍, അവഗണന, ഏറ്റവും ഉടയവരില്‍നിന്നുള്ള തിരസ്കാരം, കഴിവികേട്, പരാജയം, ഇതൊക്കെ ഇതിനു കാരണങ്ങളാണ്‍്.

ഇങ്ങനെയുള്ളവരാണ്‍് ഒരു സമൂഹത്തിലെ 90%വുമെങ്കില്‍ ചികില്‍സ വേണ്ടത് സമൂഹത്തിനാകെക്കൂടീയാണ് എന്നാണ്‍് ഞാന്‍ വിശ്വസിക്കുന്നത്.

‘എന്താണ്‌ പെണ്ണുങ്ങള്‍ ഇത്തരം ചര്‍ച്ചകളിലൊന്നും ഇടപെടാത്തത്‌ ?’ എന്നു കാഴ്ചക്കരന്‍ ചോദിച്ചല്ലോ.ആ ചൊദ്യത്തിലൊരവജ്ഞയുടെ അധിക്കാരമില്ലേ?എന്താണ്‍് സ്ത്രീകള്‍ ... എന്നു ചോദിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്നു തോന്നുന്നു.അതേ ഭാഷ ബഹുമാന്നം കാണിക്കാനുള്ള ഒരുപാധി കൂ‍ൂടിയാണ്‍്. അതെ അസഭ്യമായ ഡയലോഗ്ഗുള്ള മലയാളം സിനിമ ബോയിക്കോട്ടു ചെയ്യണം. ചെയ്യാന്‍ കഴിയുമോ? നമുക്കൊക്കെ.

സംശയിക്ക്കേണ്ട കാഴ്ചക്കാരാ ഇതൊരു സ്ത്രീയുടെ പ്രതികരണമാണ്‍്.

6/4/08

വര്‍ക്കേഴ്സ് ഫോറം- വിജയശതമാനം വര്‍ദ്ധിച്ചുകൂടേ?

വര്‍ക്കേഴ്സു ഫോറം,

ഈ ലേഖനത്തിലെ വിവരങ്ങള്‍ക്കു വളരെ നന്ദി.
വിജയശതമാനം വര്‍ദ്ധിച്ചാലും കുഴപ്പമോ?

വിജയികളാകുന്നവര്‍ മാത്രമേ വിജയിക്കാവൂ. അതിനര്‍ഹതയില്ലാത്തവര്‍ പോയിത്തുലയട്ടെ.


ഇതാണ്‍് ലീനുവിന്റെ താഴെപ്പറയുന്ന കമന്റിന്റെ ഹൈലൈറ്റായി ഞാന്‍ മനസിലാക്കുന്നത്.


“കോളേജിണ്റ്റെ പടി കടക്കാന്‍ അര്‍ഹത ഇല്ലാത്തവനെ എന്തിനു ജയിപ്പിക്കുന്നു? അവന്‍ ഒന്നു കൂടി പ്രെപയര്‍ ചെയ്യട്ടെ, പൈതാഗറസ്‌ തിയറം മനസ്സിലാക്കാന്‍ കഴിവില്ലാത്തവന്‍ ആശാരിപണീക്കു തന്നത്താന്‍ പൊയ്ക്കൊള്ളുമല്ലോ അവനെ എന്തിനു നിങ്ങള്‍ വീണ്ടും ട്രിഗ്ണോ മെറ്റ്രിയും കാല്‍കുലസും പാഠിപ്പിക്കാന്‍ പ്ളസ്‌ ടൂ വിനെ കയറ്റി വിടുന്നു? അവന്‍ ക്ളാസില്‍ ഒരു നൂയിസന്‍സ്‌ അല്ലാതെ പിന്നെ എന്തു ആകാന്‍“.

സ്വന്തം മകന് ഇന്‍റ്റെലിജന്‍സു ‘അപ്ളൈ ചെയ്തു ഏകദേശം തൊണ്ണൂറു ശതമാനം ക്വ്സ്റ്റ്യന്‍ പ്രഡിക്ടു ചെയ്ത്‌‘ നല്ല റിസല്‍റ്റുണ്ടാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിലെ പിതാവ് അഭിനന്ദനം അര്‍ഹിക്കുന്നു. സംശയമില്ല.


എന്നാല്‍ മറ്റുള്ളവരുടെ മക്കട കാര്യം വരുമ്പോള്‍, അദ്ദേഹത്തിനു വല്ലാത്ത കര്‍ക്കശബുദ്ധിയാണ്‍്. കഴിവീല്ലാത്തവന്‍ എന്തിനൂ ജയിക്കണം?


പക്ഷെ അവര്‍ക്കു കഴിവില്ലാത്തതെന്തുകൊണ്ടാണ്‍് എന്നദ്ദേഹത്തിനറിയാം.

‘ടെക്സ്റ്റു വായിക്കാത്ത കുട്ടിക്കു എല്ലാ വിഷയത്തിനും അ പ്ളസ്‌ കിട്ടാന്‍ കഴിയില്ല, ഈ പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ളസ്‌ കിട്ടിയര്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ തന്നെ ഒരു സംശയവുമില്ല പക്ഷെ ഡീയും ഡീ പ്ളസും കിട്ടിയവര്‍ക്കു ഒരു നിലവാരവും കാണുകയില്ല.‘


ഈ നിലവാരമില്ലാത്ത ഡിയും, ഡി പ്ലസും വാങ്ങുന്നുതിന്റെ കാരണങ്ങള്‍ അദ്ദേഹം പറയൂന്നുണ്ട്: അവര്‍ക്കു‍ ,റ്റെക്സ്റ്റു വായിക്കാന്ന് കഴിയുന്നില്ല. കാരണം, അവന്റെ സ്കൂളില്‍ അദ്ധ്യാപകര്‍ ക്ലാസില്‍ കയ്യറുന്നില്ല, അവരെ പഠിപ്പീക്കുന്നില്ല അവര്‍ ചെയ്യേണ്ട അസൈന്മെന്റ്‍സും, പ്പ്രാക്ട്ടിക്കല്‍ വര്‍ക്കും കൊടുക്കുന്നില്ല.

അതും പോരാഞ്ഞ് അവര്‍ക്കു തന്നെപ്പോലെ ക്വസ്റ്റ്യന്‍ പ്രഡിക്റ്റു ചെയ്യാനറിയുന്ന പേരന്റ്‍സില്ല.

വളരെ തന്മയത്വമായി, തെളുവുകള്‍ നിരത്തി വീണ്ടും വീണ്ടും അദ്ദേഹം ഇതൊക്കെ സ്മര്‍ദ്ധിക്കുന്നുണ്ട്.

Yet, he is not willing to be sympathetic towards those poor learners or give them the benefit of doubt who haven't committed any mistake other than happening to be in the schools where teachers who are drawing salaries from the government coffers for giving them a service are apparently not giving them that service and that they are not born to parents who can predict intelligent questions for the benefit of them.

തന്തേം തള്ളെം പിള്ളാര്‍ക്കു ബുദ്ധി നോക്കി തെരഞ്ഞെടുക്കാന്‍ പറ്റത്തില്ലല്ലോ.

ഇപ്രകാരം, പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കപ്പെടാത്ത, അതിനു മറ്റു ഫാസ്റ്റ് ട്രാക്കു മാര്‍ഗങ്ങളൊന്നുമില്ലാത്ത പാവം കുട്ടികളെ ഏതു ന്യായം പറഞ്ഞാണ്‍് തോല്‍പ്പിക്കുന്നത്? അവരെ ജയിപ്പിച്ചു എന്നുള്ളതില്‍ പരാതികാണുന്നവര്‍ അവരെ തോല്‍പ്പിക്കുന്നതെങ്ങനെ എന്നു പറയേണ്ടീയിരിക്കുന്നൂ.

പരീക്ഷിക്കപ്പെടുന്നതായ സ്കില്ലും പ്രൊഫിഷ്യന്‍സിയും പരിചയിക്കനവസരം കിട്ടാത്ത വിദ്യാര്ത്ഥികള്‍ക്ക്‍ ആ സ്കില്ലില്‍ കഴിവില്ല എന്നു പറയുന്ന ലോജിക്ക് എന്താണ്‍് എന്നെനീക്കു മനസിലാകുന്നില്ല.


വിദ്യാഭ്യാസം ഒരു കുട്ടിയുടെ അവകാശമാണ്‍്. ഒരു ജീവിതം മുഴുക്കെ, നേടിയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുമ്പോള്‍, അവര്‍ക്ക് അര്‍ഹിക്കുന്ന വിദ്യാഭ്യാസം കൊടുക്കാന്‍ ഒരു ഗവണ്മെനിന്റിനുള്ള ചുമതല ഇന്നു പണ്ടത്തേതിലും കൂടുതലാണ്‍്.

മാറ്റം കാലത്തിന്റെ ആവശ്യമാണ്‍്. വിദ്യാഭ്യാസം മാറ്റത്തിന്റെ ഏജന്റാണ്‍്. ചിരട്ടയില്‍ നീന്തിത്തുടിച്ച് സമുദ്രമാണെന്നു പറയുന്ന മനോഭാവമുള്ളവര്‍,മറ്റുരാജ്യങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാ‍ാസ പരിഷ്കാരങ്ങളെക്കുറിച്ചൊന്നു മനസിലാക്കാന്‍ ശ്രമിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.

പക്ഷെ മാറ്റത്തിന്റെ പേരില്‍ കുറേ സ്റ്റഡി മെറ്റീരിയലും തട്ടിക്കൂട്ടി, ലേണര്‍ സെന്റേര്‍ഡ് വിദ്യാഭ്യാ‍സമെന്നു പറഞ്ഞാല്‍, സാറു ക്ലാസിനു പൂറത്തു നില്‍ക്കണം എന്നു കുറുക്കു വഴി ചിന്തിക്കുന്ന അദ്ധ്യാപകര്‍ക്കു ശമ്പള വര്‍ദ്ധനയും ആനുകൂല്യങ്ങളും രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക ചായ്‌വില്‍ അനുവദിച്ചു കൊടുക്കുകയല്ല വിദ്യാഭ്യാസ പരിഷ്കാരം.

അദ്ധ്യാപക യൂണിയന്‍, അദ്ധ്യാപകരുടെ വെല്‍ഫയര്‍ മാറ്റേഴ്സ ആണു നോക്കേണ്ടത്, അല്ലാതെ അക്കാദമിക് മറ്റേഴ്സ് അല്ല. അക്കേദമിക് മറ്റേഴ്സ് രാഷ്ട്ര്രിയമില്ലാത്ത അക്കദമിക്ക് വകുപ്പുകളാണ്‍് കൈകാര്യം ചെയ്യേണ്ടത്.(അങ്ങനെയൊന്നു കേരളത്തില്‍ സാദ്ധ്യമാകുമെങ്കില്‍)

വിദ്യാഭ്യാസ മാറ്റത്തീന്റെ ഏറ്റവും സങ്കീര്‍ണമായ അടിസ്ഥാനമാണ് അദ്ധ്യാപകന്‍ അതിനെങ്ങനെ തയ്യാറാകുന്നു/യോഗ്യനാകുന്നു എന്നുള്ളത്.

അദ്ധ്യാപകന്റെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ പെര്‍ഫോര്‍മന്‍സിന്റെ അടിസ്ഥാനത്തിലാണ്‍് തീരുമാനിക്കപ്പെടേണ്ടത്. അത്തരം സംവിധാനം നിലവിലുണ്ടെങ്കില്‍ അദ്ധ്യാപകന്‍ ക്ലാസിനുള്ളില്‍ ജോലി ചെയ്യേണ്ട സമയത്തു ക്ലാസിനുള്ളില്‍ ജോലി ചെയ്യും. ഗവന്മെന്റു സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ അവര്‍ പഠിപ്പിക്കണം. അത് ഉറപ്പു വരുത്താന്‍ ഗവണ്മെനു ബാദ്ധ്യസ്ഥമാണ്‍്. മാറ്റങ്ങള്‍ പേപ്പറില്‍ വരുത്തിയാല്‍ മാ‍ത്രം പോര. അതു നടപ്പില്ലാക്കി എന്നൂറപ്പു വരുത്തേണ്ടതൂം ഗവണ്മെന്റിന്റെ ചുമതലയാണ്‍്.


പിന്നെ പൈതഗോറസ് തിയറത്തിനു പൈതഗോരസിനു പദവി കൊടുക്കുന്നതു തന്നെ ഒരു റേസിസ്റ്റ് സുപ്രീമസിയുടെ കരുതിക്കൂട്ടീയ ജാഡയാണ്‍്. പൈതഗോറസിനു വളരെ നാള്‍‍ മുന്‍പു തന്നെ കേരളത്തിലെ ആശാരിമാര് പൈതഗോരസ് തങ്ങളുടെ പ്രായോഗിക പരിഞാനത്തിന്റെ ഭാഗമാക്കിയിരുന്നു.

പക്ഷെ ആക്സിയോമാറ്റിക് തെളിവ് ഉണ്ടെങ്കില്‍ മാത്രമേ കണക്കു കണക്കാകൂ എന്നു കണക്കിനെ രാഷ്ട്ര്രിയ/വംശിയവല്‍ക്കരിച്ച് കൊറെ പോഷ്ന്മാരു പറഞ്ഞൊണ്ടാക്കി. ലോ‍കമെമ്പാടുമുള്ള കണക്കു വിദ്യാഭ്യാസം അതിന്റെ പേരില്‍ കൊറെ അനുഭവിച്ചു. അതിന്റെ കേടു തിര്‍ക്കാന്‍ കൂടിയാണ്‍് വിദ്യാഭ്യാസ്സപരിഷ്കാരങ്ങള്‍ നിലവില്‍ വരാന്‍ തുടങ്ങിയതു തന്നെ.

പൈതഗോരസിന്റെ പാരമ്പര്യത്തിനു വളരെ മുന്‍പേ ആ തത്വത്തെ പ്രയോഗത്തില്‍ വരുത്തിയ ആശാരിയുടെ തലമുറ ഇന്നത്തെ പ്ലസ് റ്റു കളാസിന്റെ ട്രിഗ്ണോമെറ്റ്രി കാല്‍ക്കുലസ് ക്ലാസില്‍ നൂയിസന്‍സ് ആകുന്നു.


വളരെ രസകരം. ഇതില്‍ കൂടുതല്‍ അധപ്പതിക്കാനുണ്ടോ കേരളത്തിലെ വിദ്യാഭ്യാസം. ടൊപ്പിക് വളരെ പ്രസക്തമാണ്‍്. റിസേര്‍ച്ച് ചെയ്താല്‍ ഒരു മാസ്റ്റേഴ്സോ ഡോക്റ്ററേറ്റോ ഒറപ്പാണ്‍്. സൊറി കേരളത്തില്‍ ഇതിനൊന്നിനും റിസേര്‍ച്ചു വേണ്ടായല്ലോ. കൊറെ പുസ്തകം കാണാപ്പഠം പടിച്ച് പരീക്ഷയെഴുതിയാല്‍ മതിയല്ലോ?

ഒത്തിരി എഴുതാനുണ്ട്. പക്ഷെ തല്‍കാലം നിര്‍ത്തുന്നു.

5/3/08

ആത്മാന്വേഷിയുടെ പോസ്റ്റില്‍ സൂരജിനൊരു പ്രതികരണം

സൂരജേ ഇത് എങ്ങുമെത്താത്ത ഒര് ആര്ഗുമെന്റും കൌണ്ടര് ആര്ഗുമെന്റുമായി തീരാനല്ല. സൂരജിന്റെ എന്റെ കമന്റിനെക്കുറിച്ചുള്ള മുന് വിധി മാറ്റാന് ശ്രമിയ്ക്കുന്നു എന്നു മാത്രം. ഇവയ്ക്ക് ആത്മാന്വേഷിയുടെ ആശയങ്ങളുമായി ബന്ധമില്ല.

അതെ താങ്കളുടെ ഇഡ-പിംഗള ഇവയേക്കുറിച്ചു വാായിച്ചപ്പോഴുണ്ടായ സംശയത്തിന്റെ പേരിലാണ്് ഞാന് ചോദിച്ചത്. കൂടാതെ താങ്കള് താഴെപ്പറയുന്ന ഒരു ചോദ്യം ആത്മാന്വേഷിയുടെ കമന്റില് എഴുതിയിരുന്നു. "ചോദ്യങ്ങള് ഇങ്ങനെ മലവെള്ളമ്പോലെ ഒഴുകി വരും മാഷേ...സത്യത്തില് ഈ പോസ്റ്റും ബ്ലോഗുമൊക്കെ എഴുതും മുന്പ് താങ്കള് തന്നെ സ്വയം ചോദിക്കേണ്ട?”


ഈ ചൊദ്യം അനുസരിച്ച് താങ്കള് എഴുതുന്നതനുസരിച്ചുള്ള ചോദ്യങ്ങള് താങ്കളും പ്രതീയ്ക്കുമെന്നു കരുതി.പക്ഷെ തങ്കളുടെ ഉത്തരം കേവലം മറ്റൊരു ചോദ്യമായിപ്പോയി. ഇനി താങ്കളുടെ കമന്റിന്റെ മറ്റു ഭാഗങ്ങള്

1.“അപ്പോള് ഞാന് നാളെ സ്കൂണ്ട്രലിനി എന്നൊരു പുതിയ സാധനം തലയ്ക്കകത്തുണ്ടെന്നു വാദിച്ചാല് അതും മാഡം ഇതേ ചോദ്യമുപയോഗിച്ച് നേരിടുമോ ?

“സത്യത്തില് ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നു പിടി കിട്ടിയിട്ടില്ല കേട്ടോ? എന്നാലും മനസിലായതു വച്ചെഴുതുന്നു.

ഞാന് മനസ്സിനെക്കുറിച്ചാണു ചോദിച്ചത്? ആരും തലയ്ക്കകത്തുണ്ട്ന്ന് നാളെ വാദിയ്ക്കാന് പോകുന്ന കാര്യത്തേക്കുറീച്ചല്ലോ? താങ്കളങ്ങനെ തലയ്ക്കകത്തെന്തെല്ലാമുണ്ടെന്നു വാദിച്ചാലെനിക്കെന്താ? അതു പബ്ലിയ്ക്ക് ഡൊമെയ്നില് വരില്ലല്ലോ? വരാത്തിടത്തൊളം കാലം അതിനേക്കുറിച്ചാരു ചോദിയ്ക്കുന്നു?

2.“അതെന്തര് ? സാമാന്യവല്ക്കരണം ഈസീചെയര് പരിപാടിയാണ്. അതു തിരിച്ചും അടിക്കാവുന്ന ഒരു പന്താണേ.“

3.“അതൊക്കെ സ്ഥാപിച്ചെടുക്കാന് പിന്നെ ശാസ്ത്രത്തെ തന്നെ കൂട്ടുപിടിക്കുന്നതെന്തിന് എന്നാണ് മനസിലാവാത്തത്“

4“ജാമ്യമെടുത്തത് നന്നായി. കുറച്ചു ഡൌട്ടുകള് തികട്ടി വന്നതാണേ...ഹ ഹ ഹ.“

2.3. ഇതെന്തരു തള്ളേ, ഈ ഈസിചെയര് സാമാന്യവല്ക്കരണം എന്നൂ പറഞ്ഞാല്? അങ്ങു തിരോന്തോരത്തുകാരനാ അല്ലേ?:)

അയ്യോ ശരിയാ ഈ സയന്സിനെ തന്നെ എ ന്തിനാ ഈ കൂട്ടു പിടിയ്ക്കുന്നത് എല്ലാം തെളിയിയ്ക്കാന്. ഈ സയന്സ് എന്നു പറഞ്ഞാല് എല്ലാമങ്ങു തെളിഞ്ഞു കെടക്കുന്ന പോലെ.

സയന്റിസ്റ്റുകള്ക്ക് ഒരിയ്കല് മനുഷ്യന്റെ മനസിനെ അംഗീകരിയ്ക്കാന് കഴിഞ്ഞിരുന്നില്ല. കാരണം, മനുഷ്യന്റെ ശരീരം കീറിമുറിച്ചപ്പോള് അവര്ക്കൊന്നും മനസു കാണാന് കഴിഞ്ഞില്ല.

വെബ് നിര്വചനം അനുസരിച്ച്, Mind refers to the collective aspects of intellect and consciousness which are manifest in some combination of thought, perception, emotion, will ...

ഈ മനസിനകത്തൊന്നും മെറ്റീരിയല് അയിട്ടില്ല. സമ്മതിച്ചല്ലോ? അപ്പോള് മെറ്റീരിയല് ആയ ശരീരവും, മെറ്റീരിയല് അല്ലാത്ത മനസും തമ്മില് ശാസ്ത്രവേദിയില് ഒരിയ്ക്കലൂം കണ്ടുമുട്ടില്ല. ശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള് ഒന്നും മനസിനു ബാധകമല്ല എന്ന്.

സയന്സിന്റെ ഉറപ്പ് ഫിസിക്സിലും, കെമിസ്റ്റ്രിയിലും, ബയോളജിയിലുമൊക്കേ നടക്കു. അവിടെ പോലും സയന്സിന്റെ ബെയ്സ് മാറിക്കൊണ്ടേ ഇരിയ്ക്കുന്നു.

ഈ അടിസ്ഥാനത്തിലാണ്് Thomas Khun തന്റെ Structure of Scientific Revolutionan എന്ന ഗ്രന്ധത്തില് പാരഡൈം ഷിഫ്റ്റിനേക്കുറിച്ചെഴുതിയത്.

ആ ആശയം തന്നെ മോഡേണ് സയന്സിന്റെ സകല സെര്ട്ടനിറ്റിയെയും ചോദ്യം ചെയ്യുന്നു. സയന്സിനേക്കുറിച്ച് അദ്ദേഹമെഴുതുന്നതിങ്ങനെയാണ്്.

‘.. Kuhn argued that science is not a steady, cumulative acquisition of knowledge. Instead, science is "a series of peaceful interludes punctuated by intellectually violent revolutions" [Nicholas Wade, writing for Science], which he described as "the tradition-shattering complements to the tradition-bound activity of normal science." After such revolutions, "one conceptual world view is replaced by another" [Wade].

അതായത് ഇന്നു സയന്സില് ശരിയായത് നാളെ തെറ്റായേക്കാം.

തോമസ് കുന്നിന്റെ ഈ വാദഗതി ഇരുപതാം നൂറ്റാണ്ടിലെ എല്ലാ ലോകകാഴചപ്പാടിനേയും മാറ്റിമറിച്ചു; വിദ്യാഭ്യാസം, ലോക ചരിത്രം. സാമൂഹ്യ ശാസ്ത്രം, മനൂഷ്യന്... അതിനനുസരിച്ചു പുതിയ പഠന തിയറികളും ചരിത്രകാഴ്ചപ്പാടുകളൂമുണ്ടായി.(കൂടുതല് എഴുതാനുണ്ട്, സമയം കിട്ടിയാല് ഒരു പോസ്റ്റാക്കാം)

ഇത് ഈസി ചെയര് സാമാന്യവല്ക്കരണം അല്ല. ഇതിനു പകരം എടുത്തെറിയാന് കൈയിലെന്തോ ഉണ്ടെന്നാ പറഞ്ഞത്.

കൂടാതെ ഇന്നത്തെ രാഷ്ട്ര്രിയ കച്ചവട ലോക കാഴ്ച്ചപ്പാടില് സയന്സിന്റെ സത്യങ്ങള് വീീണ്ടും കാറ്റില് പറക്കപ്പെടുന്നു.

ഇന്നു പത്രത്തില് വായിച്ചതേ ഉള്ളു. റീസേര്ച്ചുകള് ഒരു തവണ ഒരു രോഗിയ്ക്ക്ക് രണ്ടു തരം മരുന്നുകളേ കൊടുക്കാവൂ എന്നു പറയുമ്പോള് കേരളത്തിലെ ഒരു ഡോക്റ്റര് 20 തരം മരുന്നു കൊടുക്കുന്നു എന്ന്.ഡോക്ടര്മാര്ക്ക് വിദേശപര്യടനവൂം ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമൊക്കെ മള്ട്ടിനാഷനല് കമ്പനികള് തരപ്പെടുത്തുന്നതിന്റെ പ്രത്യുപകാരം.

4. :) താങ്കള്ക്കു തികട്ടി വന്നതീ ബ്ബൂലോകത്തു വീണാല് ഇവിടം ഭസ്മമാകുമെന്നു വിചാരിച്ചു ഞാന് ജാമ്യമെടൂത്തെന്നോ?:)

ചുരുക്കത്തില് മെറ്റീരിയലും നോണ്മെറ്റീരിയലുമായ ഈ ലോകത്തിന്റെ മെറ്റീരിയല് ഭാഗത്തിന്റെ കുറെ അവസ്ഥകളെ മാത്രം സാധൂകരിയ്ക്കുന്ന സയന്സിനൊത്തിരി പരിമിതികളുണ്ട്. അതു പറയാനാണ്് ഞാന് ശ്രമിച്ചത്. അതുകൊണ്ട് സയന്സു കൊണ്ടു തെളിയിയ്ക്കപ്പെട്ടില്ലെങ്കില് പിന്നെ ഒന്നിനും നിലനില്പീല്ല എന്ന ധാരണ ആരു വച്ചു പുലര്ത്തിയാലും അതു ചോദ്യം ചെയ്യപ്പെടും.

അതുപോലെ സയന്സിനെ കൂട്ടുപിടിച്ചു നടത്തുന്ന തന്ത്രിജാഡകളും.


Posted by മാവേലി കേരളം to എന്റെ ആത്മീയ ചിന്തകള്... at May 3, 2008 9:10 AM

12/1/07

ആയുര്‍വേദം ചികിത്സാഭാ‍സമല്ല-സുകുമാരന്‍ മാഷിനൊരു മരുപടി

“ഇനി മറ്റൊരു കാര്യം പറയാം . നമ്മള്‍ നമ്മുടേതെന്ന് കരുതുന്ന വേദങ്ങള്‍ , വാസ്തു , ജ്യോതിഷം എന്തിന് ഹിന്ദു മത ദര്‍ശനങ്ങള്‍ എല്ലാം ഭാരതത്തില്‍ ഉത്ഭവിച്ചതല്ല . ഇതിനൊക്കെ ഗ്രീസ്,ഈജിപ്ത് ,ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ എന്നീ രജ്യങ്ങളുമായി വേരുകളുണ്ട് . ഇന്ത്യയിലെ തദ്ധേശീയര്‍ ദ്രാവിഡരാണ് . ദ്രാവിഡസംസ്കാരത്തിന് തനതായ ഒരു പാരമ്പര്യമുണ്ട് . ഹൈന്ദവ ദര്‍ശനങ്ങള്‍ അതായത് ചതുര്‍വ്വേദങ്ങള്‍ എന്നിവ വൈദേശികമാണ് . ഇതൊക്കെ പണ്ടേ ചര്‍ച്ച ചെയ്ത് ഒരു വഴിക്കായതാണ് . ഇന്നത്ത തലമുറ ഇതിനെ പറ്റിയൊക്കെ അജ്ഞരാണ് എന്ന് മാത്രം . നമ്മുടെ ഹിന്ദു തത്വശാസ്ത്രം എന്നൊക്കെ പറയുമ്പോള്‍ വീണ്ടും ഇതൊക്കെ വീണ്ടും ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നു . ബ്ലോഗില്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നത് മാവേലികേരളമാണ്“

സുകുമാരന്‍ മാഷേ
മാഷിന്റെ മുകളിലത്തെ കമന്റിന്റെ ഭാഗത്തിനൊരു മറുപടിയായിട്ടാണ് ഇതെഴുതുന്നത്.

ഇന്‍ഡ്യയുടെ ഹിന്ദുമതത്തെക്കുറിച്ച് എന്റെ കാഴ്ച്ചപ്പാടുകള്‍ മാഷ്ക്കും മറ്റുള്ളവര്‍ക്കും വ്യക്ത്യമായി മനസിലാക്കുന്ന വിധത്തിലാണ് ഞാന്‍ എഴുതുന്നത് എന്നുള്ള ധാരണയായിരുന്നു എനിയ്ക്കുണ്ടായിരുന്നത്. പക്ഷെ വായനക്കാര്‍ മന്‍സിലാക്കുന്നത് അങ്ങനെയല്ല എന്നാണ് മാഷിന്റെ കമന്റു വായിച്ചപ്പോല്‍ എനിയ്ക്കു തോന്നിയത്.
അതുകൊണ്ട് എന്റെ കാഴപ്പാടുകള്‍ ഞാന്‍ നമ്പറിട്ട് എഴുതട്ടെ.


(1)ഒന്നാമതായി ഇന്നു‘ഹിന്ദുമതം‘ എന്നറിയപ്പെടുന്ന സമ്പ്രദായം ഒരു സങ്കീര്‍ണ്ണ വ്യവസ്ഥയാണ്. എങ്ങനെ ഞാന്‍ ഈ ഒരു ധാരണയില്‍ എത്തിച്ചേര്‍ന്നു എന്നതിനേക്കുറിച്ച് ഈ ക്മന്റില്‍ എഴുതാന്‍ സാദ്ധ്യമല്ല(ഭാവിയില്‍ പല പോസ്റ്റുകളിലായി എഴുതാം). എന്നാലും ’ഹിന്ദുമതം ഒരു ബ്രാഹ്മണയൂറോപ്യന്‍ സൃഷ്ടി’എന്ന എന്റെ ഒരു പോസ്റ്റില്‍ ഞാനിതിനെക്കുറിച്ചു കുറച്ച് എഴുതിയിട്ടുണ്ട്.
ഇവിടെ

ഇതില്‍ ഞാന്‍ വ്യക്തമാക്കുന്നത് ഇന്ത്യയുടെ പുരാതന ജ്ഞാനസമ്പത്തുകളൊന്നും പുറത്തുനിന്നുകൊണ്ടുവന്നതല്ല എന്നാണ്.എന്നാല്‍ അങ്ങനെ ഒരു ധാരണ ഉണ്ടാക്കുവാന്‍ പതിനെട്ടാം നൂറ്റാണ്ടോടെ കോളോണിയല്‍ യൂറോപ്പ് ശ്രമിച്ചു എന്നാണ് ഞാന്‍ എഴുതിയത്. ആ ശ്രമത്തിന്റെ ഒരു ഫലമാണ് ‘ഹിന്ദു മതം’ എന്ന ബ്രാഹമണ യൂറോപ്പ്യന്‍ സൃഷ്ടി എന്നുള്ളതാണ് ഞാന്‍ എന്റെ പോസ്റ്റില്‍ വിശ്ദമാക്കുന്നത്.

ആ ‘ഹിന്ദുമത’ത്തെ ആണ് 'constitutional hinduism' എന്നു ഞാന്‍ വിശേഷിപ്പിച്ചത്.

അതായത് എന്റെ ധാരണയില്‍ ആ ഹിന്ദുമതവും ഇന്ത്യയുടെ ദേശീയ ഹിന്ദുമതങ്ങളും തമ്മില്‍ അടിസ്ഥാന വൈരുദ്ധ്യങ്ങള്‍ ധാരാളമുണ്ട്. ഇന്ത്യയുടെ ദേശീയമതങ്ങള്‍ എന്നു പറയുമ്പോള്‍ പുരാതന ആസ്തിക-നാസ്തിക മതങ്ങളും അവയുടെ ചിന്താധാരകളും പിന്നീടൂണ്ടായ ബുദ്ധ-ജൈനമതങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ദേശീയതയുടെ അടയാ‍ളങ്ങളും ദൈവബോധങ്ങളും സാംസ്കാരികതയും ഒക്കെ ഈ മതങ്ങളില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നു.സിന്ധു ദ്രാവിഡ സംസ്കാരങ്ങളാണ് അവയുടെയൊക്കെ
അടിസ്ഥാനം.

എന്നാല്‍ അവയൊക്കെ വിദേശ സൃഷ്ടികളാണ് (ഗ്രീക്)എന്നൊക്കെ പതിനെട്ടാം നുറ്റാണ്ടിലെ യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ പറഞ്ഞുണ്ടാക്കിയപ്പോള്‍ ഇന്ത്യയിലുള്ളവര്‍ പൊതുവെ ഈ കെട്ടുകഥകളില്‍ വിശ്വസിച്ച് സ്വയം ആസ്തിത്വം നഷ്ടപ്പെട്ട് ഒരുതരം ആസ്തിത്വ അനാഥത്വത്തില്‍ എത്തിച്ചേരുകയാണുണ്ടായത്.

ഇതു തന്നെയായിരുന്നു കൊളോണിയലിസ്റ്റുകളുടെ ഉദ്ദേശവും. കൊളോണിയല്‍ ഭരണം അവസാനിച്ചാലും ഇന്ത്യയിലെ ആളുകളെ ഒരുതരം ബൌദ്ധിക അടിമത്വത്തില്‍ നിഷ്ക്രിയരായി നിലനിര്‍ത്തുക. ഇന്ന് ഇതേതാണ്ട് സാധിച്ചിരിയ്ക്കയാണ്.

ചാതുര്‍വര്‍ണ്യത്തിന്റെ നിയമപരവും ഭരണാഘടനാപരവുമായ നിലനില്പാണ് Constitutional Hiindu മതത്തിലൂടെ ഇന്ത്യയില്‍ സ്ഥാപിതമായത്. ഇതിലുടെയാണ് ബ്രാഹ്മണനും അവരുടെ സാമ്പത്തിക-ഫ്യൂഡല്‍-സംബന്ധ ഗണങ്ങളും ഇന്ത്യയില്‍/കേരളത്തില്‍ ഹിന്ദുമതത്തിന്റെ മുന്നോക്കരും പ്രമാണിമാരും ആയതും, ഇവിടുത്തെ യാദ്ധാര്‍ഥ ദേശീയ ഹിന്ദുക്കള്‍ പിന്നോക്കരായതും.

അംബദ്ക്കര്‍ പോലും ഈ ചതിയില്‍ അകപ്പെട്ടു പോയി എന്നു ഞാന്‍ കരുതുന്നു.

ഇന്നു ‘ഹിന്ദുമതം‘ എന്നു പറയുന്നതു തന്നെ അനേകം ഹിന്ദുക്കളില്‍ വെറുപ്പുണ്ടാക്കുന്നു. കാരണം അവര്‍ക്ക് ദേശീയ ഹിന്ദുവിനെ, കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുവില്‍ നിന്നും വേറിട്ടു മനസിലാക്കാന്‍ കഴിയുന്നില്ല.

2. ദേശീയ ഹിന്ദുവിന്റെ എല്ലാ നേട്ടങ്ങളും, നന്മകളും, ചിന്താധാരകളും കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദു ഇന്നു കെട്ടുകഥകളിലൂടെ സ്വന്തമാക്കിയിരിയ്ക്കുന്നു. ഈ കെട്ടുകഥകളാണ് പുരാണങ്ങള്‍.

3 ഇത്തരത്തില്‍ ദേശീയ ഹിന്ദുവില്‍ നിന്ന് അപഹരിയ്ക്കപ്പെട്ട ഒരു ഇന്ത്യന്‍ ജ്ഞാന ശാഖയാണ് ആയുര്‍വേദം.

4 ഏതു ജ്ഞാനത്തിന്റയും അറിവ് മനുഷ്യന്റെ വികസനത്തിലൂടെയാണ് ഉണ്ടാകുന്നത്. പ്രകൃതിയെ അനുകൂലമാക്കി ജീവിയ്ക്കുക എന്ന ആവശ്യത്തിന്റെ പിറവിയാണ് അറിവ്. ഏതൊരു ദേശത്തും ഇതു തന്നെയാണ് അവസ്ഥ. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയെന്ന രാജ്യത്തു ജീവിച്ചിരുന്ന പതിനായിരക്കണക്കിനാളുകളിലൂടെ പിറവിയെടുത്ത ആ അറിവിന്റെ ക്രോഡീകരണമാണ് ആയുര്‍വേദം. ഈ അറിവുകള്‍ക്ക് തെളിവുകള്‍ വേണം എന്നുള്ളതു തെളിവു തേടുന്നവരുടെ പ്രശ്നമാണ്, അറിവു തേടുന്നവരുടേതല്ല. അറിവുകള്‍ക്ക് എങ്ങനെ തെളിവുകള്‍ (proof)ഉണ്ടാക്കണം എന്നുള്ളതു പത്തൊന്‍പതാം നൂറ്റാണ്ടില്‍ പാശ്ചാത്യരാജ്യങ്ങളില്‍ രൂപപ്പെടുത്തി വന്ന ഒരു സമ്പ്രാദായമാണ്.(ഇതു പാശ്ചാത്യനെ കോണ്ടെത്തിച്ച ഭോഷ്കിക്കിനേക്കുറിച്ച് ഒരു പോസ്റ്റിലെഴുതാം).

ഇതിനു സദുദ്ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദുരുദ്ദേശങ്ങള്‍ ധാരാളമുണ്ടായിരുന്നു. തെളിവില്ലാത്ത അറിവുകളെ വെറും പ്രാകൃതം, ദേശീയം, indigenous എന്നൊക്കെ വിളിച്ച് അവയെ പുശ്ചിച്ചു വിലകുറയ്ക്കുകയായിരുന്നു ഇതിലെ ഒരു ദുര്‍ദ്ദേശം. അതേ സമയം ഈ ‘ദേശീയ‘ അറിവുകള്‍ മുഴുവന്‍ യൂറോപ്പിലേക്കു കടത്തിക്കൊണ്ടു പോകുക എന്ന ചാരപ്പണിയില്‍ ഏര്‍പ്പെടുകയും അവര്‍ ചെയ്തിരുന്നു.

4. മാഷിന്റെ ഒരു കമന്റില്‍ സ്മോള്‍ പോക്സിനെതിരെ ഉണ്ടായ വാക്സില്‍ ആധുനിക വൈദ്യശാസത്രത്തെ വിപ്ലവിക്കരിച്ചു എന്നു പറയുന്നു. എന്നാല്‍ ഈ വാക്സിനെക്കുറിച്ചു ഞാന്‍ വായിയ്ക്കാനിടയായ ഒരു വാര്‍ത്തയുടെ ലിങ്ക് താഴെകോടുക്കുന്നു.

http://www.hinduvoice.co.uk/Issues/7/colonial.htm “Was the British Raj good for India?“ എന്ന ലേഖനത്തില്‍ Amit Mehta ഈ ലേഖനത്തില്‍ പറയുന്നത് “On the subject of smallpox vaccination, it is well documented that before the British arrived, Indians had a system of immunisation against smallpox, in which cowpox was used inoculate against smallpox. The British doctor J Z Holwell wrote a book in 1767 describing the system, accepting that it was safe and effective. European medicine did not have any treatment against the disease at that time.
Inoculation against smallpox became a part of Western medicine by 1840. No sooner did that happen that the British in India banned the older method of vaccination, denouncing it as barbaric, without making certain that sufficient number of inoculators in the new technique existed. Smallpox in India became a greater scourge than before. This is not the only example in which the British undermined and even banned indigenous systems of knowledge, particularly medicine, creating dire consequences“.

5. ആയുര്‍വേദത്തിനു പ്രത്യേക കേരളത്തിന്റെ സംഭാവനയാണ് അഷാംഗഹൃദയം. കൈക്കുളങ്ങര രാമവാര്യരുടെ‘സമ്പൂര്‍ണ അഷ്ടാംഗ ഹൃദയം‘ ഭാവ പ്രകാശം വ്യാഖ്യാനത്തിന്റെ അവതാരികയില്‍ എഴുതിയിരിയ്ക്കുന്നതു നോക്കൂ,”വിദേശബന്ധം കൊണ്ടു നമുക്കു മെച്ചമുണ്ടായുട്ടുണ്ട്. അതിന്റെ സ്വാധീനം പലവിധത്തിലും നമ്മുടെ കണ്ണൂകള്‍ തുറപ്പിച്ചിട്ടുണ്ട്. അതു സൃഷ്ടിച്ച അടിമത്തബോധം ഒരു പുരാതന സംസ്കൃതരാജ്യമായിരുന്ന നമ്മുടെ നാട്ടിലെ പൂര്‍വ്വികര്‍ വളര്‍ത്തിക്കൊണ്ടു വന്ന് നമുക്ക് പൈതൃകമായിത്തന്ന അറിവുകളേയും കഴിവുകളേയും അവഹേളനത്തോടെ കാണാനുള്ള ഒരു ഭാവവും നമ്മില്‍ഊണ്ടാക്കി. എന്നാല്‍ ഈ ഭാവം നമ്മുടെ ആത്മശാന്തിയേക്കുറിച്ചുള്ള ബോധത്തിനു മാത്രമല്ല നഷ്ടം വരുത്തിയത്. ഈ അവഹേളനം ലോകത്തിനു തന്നെ -ശാസ്ത്രവിജ്ഞാനങ്ങളുടെ സാദ്ധ്യമായ പുരോഗതിയ്ക്കു തന്നെയും-ക്ഷതം വരുത്തിയതായി ഇന്നു ലോകത്തിലെ ശാസ്ത്രജ്ഞന്മാരും വൈജ്ഞാനികരംഗത്തു പ്രവര്‍ത്തിയ്ക്കുന്ന എല്ലാ ധിഷണാശാലികളും തിരിച്ചറിയാന്‍ തുടങ്ങിയിരിയ്ക്കയാണ്. നമുക്കു പില്‍ക്കാലത്തു കിട്ടിയ പല പാശ്താത്യവിജ്ഞാനത്തിന്റെയും അടിത്തറതന്നെ ഇവിടെ നിന്ന് അങ്ങോട്ടെത്തിച്ചേര്‍ന്നതാണെന്ന തിരിച്ചറിവ് ഇന്നു പാശ്ചാത്യനാടുകളിലും വളരുകയാണ്”

മുകളില്‍ പറഞ്ഞ ആശയങ്ങളെ സാധൂകരിയ്ക്കുന്നതിന് ഇനിയും അനേകമനേകം തെളുവുകള്‍ നിരത്താം.

എന്നാല്‍ ഈ അറിവുകളൊക്കെ ബ്രഹ്മാവിന്റെ കൈയ്യില്‍ നിന്നു കെട്ടിയിറക്കിയതാണ് എന്നൂള്ള കാല്പനിക കഥകള്‍ കുറെ കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദു പ്രമാണികള്‍ പറഞ്ഞുപരത്തുന്നുണ്ട്. അതിന്റെ പേരില്‍ ഇന്ത്യയുടെ പൌരാണീകമായ അറിവുകളെ നിന്ദിയ്ക്കാന്‍ ശ്രമിയ്ക്കുക പാമരത്വമാണ്.

ഇതയുമാണ് ഇപ്പോള്‍ പറയാനുള്ളത്.