6/24/08

ഏറ്റവും അനിവാര്യമായതെന്ത്? - അഞ്ചലിന്റെ പോസ്റ്റിനൊരു പ്രതികരണം

അഞ്ചലേ
വിഷയം കൊള്ളാം.
ഏറ്റവും ആനിവാര്യമായതിന്റെ കൂട്ടത്തില്‍ ഒന്നു വിട്ടു പോയി.കുടുംബം.

പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറിനിന്ന് ഞാനാ സമൂഹത്തിന്റെ ഭാഗമേയല്ല മറ്റുള്ളവരാണ്‍് അതിന്റെ എല്ലാം പൂര്‍ണ ഉത്തരവദി എന്നുള്ള മട്ടിലാണ്‍് നമ്മളൊക്കെ പ്രശ്നത്തെ അഭിമുഖീകരിക്കുന്നത്.

ജീര്‍ണ്ണത നമ്മുടെ സമുഹത്തില്‍ അതിന്റെ മൂദ്ധന്യാവസ്ഥയില്‍ എത്തിക്കഴിഞ്ഞൂ എന്നു ഇവിടെ എഴുതീയ എല്ലാവരും സമ്മതിക്കുന്നു. എന്നു പറഞ്ഞാല്‍ ഒരൂ 90%ത്തിനു മേല്‍ ജീര്‍ണ്ണത എന്നു പറയാം.

ജനിക്കുന്ന ഓരോ കുഞ്ഞും ശുദ്ധരാണ്‍്. അവന്‍/അവള്‍ ഏകദേശം പത്തിരുപതു വയസു വരെ ഏറ്റവും കൂടുതലിടപഴകുന്നതു സ്വന്തം കുടുംബത്തിലുള്ള /സ്മൂഹത്തിലുള്ളവ്യക്തികളുമായിട്ടാണ്.

അവരുടെ സഭാവം, ലോകക്കാഴ്ച,മനസ്, ചിന്ത, ധാര്‍മ്മികത ഇതൊക്കെ രൂപപ്പെടുത്തുന്നതില്‍ സ്വന്തം മാതാപിതാക്കള്‍കുള്ളസ്ഥനം മറ്റാരേക്കാളും കൂടുതലാണ്‍്. നല്ല മക്കളുടെ ക്രഡിറ്റു മാതമല്ല, മക്കളുടെ അനാശ്യാസഥയുടെ ഉത്തരവാദിത്വവൂം കൂടീ ആച്ചനുമമ്മയും ഏറ്റെടുത്തേ മതിയാവൂ.മന:ശാസ്ത്രപരമായും, സിദ്ധാന്തപരമായും, ബൌദ്ധികമായും കഴമ്പൂള്ള ഒരു സത്യമാണിത്.

ഒന്‍പതു വയസു വരെ മക്കളെ രാജാവിനെപ്പോലെ വളര്‍ത്തണം, പതിനാലു വയസു വരെ വേലക്കാരനെപോലെ വളര്‍ത്തണം, തന്റെ മക്കള്‍ താന്നോളമെത്തിയാല്‍ താനെന്നു വിളിക്കണം, എന്നൊക്കെ നീതി സാരത്തില്‍ എഴുതിയിട്ടുണ്ട്ട്. (ഈ വയസ് ക്രിത്യമാണോ എന്നറിയില്ല. ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്‍്).

മക്കള്‍ക്കു ചോറുകൊടുക്കാനും വസ്ത്രം കൊടുക്കാനൂം വിദ്യാഭ്യാസം കൊടുക്കാനുമുള്ള ത്യാഗത്തിന്റെ പേരീല്‍ അവരുടെ കടമകള്‍ മാതാപിതാക്കല്‍ മറക്കുന്നില്ലേ?

ഉദ.ഭാര്യയെ സ്നേഹിക്കാത്ത, ബഹുമാനിക്കാത്ത അന്യായമായി സര്‍വാധികാരം കാണിക്കുന്ന ഒരു ഭര്‍ത്താവ്, ആണ്‍ മകന്റെ ഉള്ളില്‍ സര്‍വാധികാരത്തിന്റെ ഒരു സിംഹാസനമാണ്‍് പണിഞ്ഞീടൂന്നത്. പെണ്ണിന്റെ നേരെയുള്ള ബലാല്‍സംഗം തുടങ്ങി, ആഭാസം പറയുന്നതു വരെ ഈ അധികാരത്തിന്റെ പേരിലാണ്‍്, ലൈംഗികതയുടെ പേരിലല്ല.ലൈഗികസുഖത്തേക്കാല്‍ കൂടുതല്‍ കിട്ടുന്നത് അധികാര സുഖമാണ്‍്.

ഈ കമന്റു വായിക്കുന്ന ഓരോ അഛനും അമ്മയൂം ഒരു നിമിഷം ധ്യാനത്തിലാണ്ട് ചിന്തിച്ചുനോക്കു, നിങ്ങള്‍ നിങ്ങട മക്കളുടെ മുന്‍പില്‍ മാതൃകാപരമായി ആണോ ജീവിക്കുന്നത് എന്ന്? അല്ല എന്നുള്ള മൂന്വിധിയൊന്നും എനിക്കില്ല.കുറെപ്പേരെങ്കിലും ഇതു വായിച്ചെട്ടെന്നെ ഷൂട്ടു ചെയ്യുമെന്നെനീക്കറിയാം:)

പിന്നെ പരിഹാരത്തിലേക്കു വന്നാല്‍:

“ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാ‍ശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം. കാമം തലയ്ക്ക് പിടിച്ച് ഒന്നര വയസ്സുകാരിയെ മാനഭംഗപ്പെടുത്താനിറങ്ങിത്തിരിക്കുന്നവന്‍ അവിടങ്ങളില്‍ കയറി കാമം പൂരണം നടത്തട്ടെ.“

ഇവിടെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു അഞ്ചലേ

സൌത്താഫ്രിക്കയില്‍ പ്രത്യേകിച്ച കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ലൈഗികനിയന്ത്രണങ്ങള്‍ ഒന്നുമില്ല. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും പ്രാപിക്കാം(ഉഭയസമ്മത്തോടെ).ചരിത്രപരമായ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെങ്കിലും,ഇത് ഒരു സമൂഹ്യനോം ആണ്‍് അല്ലാതെ തെറ്റല്ല. വേശ്യാലയങ്ങള്‍ വേറെയുമുണ്ട്.

ന്നിട്ടും പിഞ്ചുകുഞ്ഞുങ്ങളേയും, മക്കളേയും അഛന്മ്മാരും അമ്മാവര്‍മാരും, ബന്ധുക്കളും പരിചിതരും‍ വെറുതെ വിടുന്നില്ല.അതില്‍ നിന്നെന്താണ്‍ മനസിലാക്കേണ്ടത്?

ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ ഇതു ലൈഗികതയുടെ പ്രശ്നമല്ല, മറ്റനേക പ്രശ്നങ്ങള്‍ ബാധിച്ച്, അസുഖപ്പെട്ട മനസുകളുടെ ഉടമകളാണിവര്‍.ഒറ്റപ്പെടല്‍, അവഗണന, ഏറ്റവും ഉടയവരില്‍നിന്നുള്ള തിരസ്കാരം, കഴിവികേട്, പരാജയം, ഇതൊക്കെ ഇതിനു കാരണങ്ങളാണ്‍്.

ഇങ്ങനെയുള്ളവരാണ്‍് ഒരു സമൂഹത്തിലെ 90%വുമെങ്കില്‍ ചികില്‍സ വേണ്ടത് സമൂഹത്തിനാകെക്കൂടീയാണ് എന്നാണ്‍് ഞാന്‍ വിശ്വസിക്കുന്നത്.

‘എന്താണ്‌ പെണ്ണുങ്ങള്‍ ഇത്തരം ചര്‍ച്ചകളിലൊന്നും ഇടപെടാത്തത്‌ ?’ എന്നു കാഴ്ചക്കരന്‍ ചോദിച്ചല്ലോ.ആ ചൊദ്യത്തിലൊരവജ്ഞയുടെ അധിക്കാരമില്ലേ?എന്താണ്‍് സ്ത്രീകള്‍ ... എന്നു ചോദിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്നു തോന്നുന്നു.അതേ ഭാഷ ബഹുമാന്നം കാണിക്കാനുള്ള ഒരുപാധി കൂ‍ൂടിയാണ്‍്. അതെ അസഭ്യമായ ഡയലോഗ്ഗുള്ള മലയാളം സിനിമ ബോയിക്കോട്ടു ചെയ്യണം. ചെയ്യാന്‍ കഴിയുമോ? നമുക്കൊക്കെ.

സംശയിക്ക്കേണ്ട കാഴ്ചക്കാരാ ഇതൊരു സ്ത്രീയുടെ പ്രതികരണമാണ്‍്.

2 comments:

നന്ദു said...

ഇത്തരം കേസുകൾ കോടതിയിലെത്തുമ്പോൾ “മാനസിക നില തെറ്റിയ” ആളായി എഴുതിത്തള്ളി രക്ഷപ്പെടാൻ അവസരം കൊടുക്കുന്നത് ശരിയോ?.

ജീർണ്ണത ബാധിച്ച /ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനു ഏറ്റവും പ്രധാനം ബോധവൽക്കരണം ആണ്. പഞ്ചായത്തുകൾ തോറൂം സന്ന്ദ്ധ സംഘടനകളൂം മറ്റും ഇതിനായി മുന്നോട്ട് വരണം. കുറെയൊക്കെ മാറ്റം വരുത്താൻ കഴിയും. ബസിനു കല്ലെറിയാനും, പുസ്തകം കത്തിക്കാനും, സ്വാമി മാരെ പിടിക്കാ‍നും ഒക്കെ തിളയ്ക്കുന്ന പുതുരക്തം ഈ വക സാമൂഹികപ്രശ്നങ്ങളിൽ കൂടെ ശ്രദ്ധതിരിക്കട്ടെ.

മാവേലി കേരളം said...

പ്രിയ നന്ദു

‘ഇത്തരം കേസുകൾ കോടതിയിലെത്തുമ്പോൾ “മാനസിക നില തെറ്റിയ” ആളായി എഴുതിത്തള്ളി രക്ഷപ്പെടാൻ അവസരം കൊടുക്കുന്നത് ശരിയോ?‘

“മാനസിക നില തെറ്റിയ“ എന്നത് എന്നെ കോട്ടു ചെയ്തതുപോലെ തോന്നുന്നു. പ്ഷെ അങ്ങനെ ഞാന്‍ എഴുതിയിട്ടുണ്ട് എന്നു തോന്നുന്നില്ല. മാനസിക നില തെറ്റുക എന്നു പറഞ്ഞാല്‍ അവര്‍ക്ക് അവര്‍ ചെയ്യുന്നതെന്താണെന്നു മനസിലാകുന്നില്ല, അതിന്റെ കോണ്‍സിക്വന്‍സ് മനസിലാകുന്നില്ല/ചിന്തീക്കാന്‍ കഴിവില്ല എന്നൊക്കെ വരും.

അങ്ങനെയല്ല എന്റെ വിവക്ഷ. “ഞാന്‍ മുകളില്‍ പറഞ്ഞതു പോലെ ഇതു ലൈഗികതയുടെ പ്രശ്നമല്ല, മറ്റനേക പ്രശ്നങ്ങള്‍ ബാധിച്ച്, അസുഖപ്പെട്ട മനസുകളുടെ ഉടമകളാണിവര്‍.ഒറ്റപ്പെടല്‍, അവഗണന, ഏറ്റവും ഉടയവരില്‍നിന്നുള്ള തിരസ്കാരം, കഴിവികേട്, പരാജയം, ഇതൊക്കെ ഇതിനു കാരണങ്ങളാണ്‍്“.

‘അസുഖപ്പെട്ട മനസ്‘ എന്നത് സമനില തെറ്റിയത് എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.ഉദ. സോഷ്യോപാത്തുകള്‍. സീരിയല്‍ കില്ലേഴ്സ് ഈ കൂട്ടത്തില്‍ വരും.(വായിച്ചറീഞ്ഞ അറിവേ എനിക്കിതിലുള്ളു കേട്ടോ).

ഇവര്‍ ആവറേജു മനുഷ്യനേക്കാള്‍ ബുദ്ധിയുള്ളവരാണ്‍്.

ഇരയെ തിരഞ്ഞെടുക്കുന്നതിനും വേട്ടയാടുന്നതിനും അതിനുള്ള മോഡസ് ഓപ്പറാണ്ടി പ്ലാന്‍ ചെയ്യൂന്നതിനും ഇവര്‍ തിരഞ്ഞെടൂക്കുന്ന രീതി ഇതിനുദാഹരണങ്ങളാണ്‍്. തന്നെക്കാള്‍ കഴിവു കൂടിയവരെ ഇവര്‍ ഇരകളായി തിരഞ്ഞെടുക്കീല്ല. അതുകോണ്ടാണ്‍് കൂടുതലും ഇരകള്‍ സ്ത്രീകളും കുട്ടികളും ആകുന്നത്.

അഞ്ചലിന്റെ ബ്ലോഗിലെ കില്ലര്‍ ഒരു സോഷ്യോപാത്താകാനാണ്‍് സാദ്ധ്യത.

ഇനി ഇവര്‍ എങ്ങനെ ഉണ്ടാകുന്നു. അവര്‍ സമൂഹത്തിന്റെ സൃഷ്ടികളാണ്‍്. സമൂഹത്തിന്റെ പ്രാധമിക സ്ഥാപനമായ കൂടുംബങ്ങളാണ്‍് ഇവരെ വിരിയിച്ചെടുക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത്. ഇതാണ്‍് ഞാന്‍ അഞ്ചലിന്റെ പോസ്റ്റില്‍ പറഞ്ഞത്.

പിന്നെ, കോടതികള്‍ എപ്പോഴും സത്യത്തെയല്ലല്ലോ തെളിവിനെയാണല്ലോ ആശ്രയിക്കുന്നത്. അസത്യമാണെങ്കിലും തെളിവുണ്ടെങ്കില്‍ കോടതിയില്‍ ജയിക്കും. അങ്ങനെ ജയിക്കുന്നുണ്ട്. സമ്മതിക്കുന്നു.പക്ഷെ കഴിവും ആത്മാര്‍ഥതയുമൂള്ള പ്രൊസിക്ക്യുഷന്റെ അഭാവത്തിലാണ്‍് പലപ്പോഴും കേസിന്റെ സത്യം തെളിയ്ക്കാതെ പോകുന്നത്. അതു വേറൊരു കാര്യം.