1/9/09

കിരണ്‍ തോമസ് തോമ്പിലിന്റെ ‘ചങ്ങനാശേരിയിലെ ചാ‍ന്തു പൊട്ടുകളുടെ‘ പ്രതികരണമായി ചില സംവരണ ചിന്തകള്‍

കിരണിന്റെ പോസ്റ്റ് ഇവിടെ വായിക്കാം.

കിരണ്‍ തോമസ് തിരഞ്ഞെടുത്ത ഈ ഹെഡിംഗ് കൊള്ളാം എന്നു പലരും പറഞ്ഞു, ഞാനും കൂടി പറയട്ടെ. കിരണിന്റെ പോസ്റ്റില്‍ കമന്റുകളായി വന്ന ചില സംവരണ ചിന്തകളോടുള്ള ഒരു പ്രതികരണമാണ്‍് ഈ കമന്റ്. എഴുതി വന്നപ്പോള്‍ ഒരു പോസ്റ്റായി. അതുകൊണ്ട് ഞാന്‍ എന്റെ കമന്റു ശേഖരത്തില്‍ ഇടുന്നു.

കിരണിന്റെ പോസ്റ്റില്‍ ജോജു എഴുതി:

ജനസംഖ്യയ്ക്ക് ആനുപാതികമായ നിയമനം നടക്കുന്നു എന്നു ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നു ഞാന്‍ കരുതുന്നില്ല്ല. സാമൂഹികമായ പിന്നോക്കാവസ്ഥ വളര്‍ച്ചയ്ക്ക് തടസം നില്‍കുന്നില്ലാത്തവരെ സംബന്ധിച്ചിടത്തോളം അത് സ്വന്തം ബാധ്യത മാത്രമാണ്. അതേ സമയം സാമൂഹികമായ പിന്നോക്കാവസ്ഥയുള്ളവര്‍ക്ക് സംവരണം കൂ‍ടിയല്ലാതെ മുന്നോട്ടുവരിക അസാധ്യം തന്നെയാണ്. ഈ രീതിയില്‍ ചിന്തിച്ചാല്‍ NSS നു സാമുദായിക സംവരണത്തിന് അര്‍ഹതയില്ല.

ജനസംഖ്യക്ക് ആനുപാതികമായി ഗവണ്മെന്റുനിയമനം നടത്തണം എന്നുറപ്പു വരുത്തേണ്ട സാഹചര്യങ്ങള്‍ എങ്ങനെ ഉണ്ടായി എന്നു നോക്കാം. ഒ.ബി.സി സവരണം പലരും ചിന്തിക്കുന്നതു പോലെ, അല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ സംഭവിക്കുന്നതുപോലെ മുന്നോക്കരുടെ ചരിത്രപരമായ വിവേചനത്തിന്റെ തിരുത്തല്‍ ആയിട്ടല്ല ഇന്ത്യയില്‍ കാണുന്നത്. എന്നു മാത്രമല്ല, മുന്നോക്കര്‍ ഒരു കറുത്ത ശക്തിയായി ഇതിനെതിരെ പ്രവര്‍ത്തിക്കയും ചെയ്യുന്നു. ഇതിനിടയില്‍ ഒരു സമതുലന ശക്തിയായാണ് ഗവണ്മെന്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്.

ഈ സാഹചര്യത്തില്‍, നമ്മുടെ രാജ്യത്തെ സംവരണത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഏറെക്കുറെ മനസിലാക്കണമെങ്കില്‍, നരേന്ദ്രന്‍ കമ്മീഷന്റയും പരിഷത്തിന്റെ കേരള സംവരണപഠനത്തിന്റയും ഒക്കെ സാക്ഷാല്‍ മാതാവായ മണ്ഡല്‍ കമ്മീഷന്റെ രൂപികരണം തൊട്ട്, അതിന്റെ നടപ്പിലാക്കല്‍ തുടങ്ങി, അവിടെ‍ നടന്ന സംവരണസംബന്ധിയായ അനേക സംഭവങ്ങളും അതിനേതുടര്‍ന്നു നമ്മുടെ ബഹുമാനപ്പട്ട നീതിപീ‍ഠം നിര്‍മ്മിച്ച നിയമങ്ങളും കുറച്ചെങ്കിലും മനസിലാക്കണം.:).

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഈ ചാന്തുപൊട്ടുകളുടെ ജാതി-വര്‍ഗ-കര്‍ഷക-സുരക്ഷസേനാ-വിദ്യാര്‍ഥി-കൊര്‍പറേറ്റ്-ഉന്നത വിദ്യാഭ്യാസസ്ഥാപന-മാധ്യമ-രാഷ്ട്രീയ-ശക്തികളെല്ലാം ഒരു കുടക്കീഴില്‍ അണിഞ്ഞൊരുങ്ങി ഒരേശക്തിയോടെ ഒരേ മനസോടെ പിന്നോക്കനോടു പോരാടിയ ഒരവസരം കൂടിയായിരുന്നു അത്.

മണ്ഡല്‍ കമ്മീഷനെതിരെ ഉയര്‍ന്ന മുകളില്‍ പറഞ്ഞ വര്‍ഗീയ മുന്നോക്കത്തിന്റെ നിയമപരമായ കലാശ്ശമായിരുന്നല്ലോ ഇന്ത്യയുടെ പരമോന്നത നീതി പിഠത്തിന്റെ വിധി( Indira Shawney I). കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് ഇവിടെ ഞെക്കുക

ഈ കോടതി വിധിയിലൂടെയാണല്ലൊ മണ്ഡല്‍ കമ്മീഷന്‍ റെക്കമെന്റു ചെയ്ത 27% ഒബിസി ജോലി സംവരണത്തില്‍, ക്രീമിലെയര്‍ കട്ട് ഓഫ് തന്ത്രം നിയമപരമായി പ്രാബല്യത്തിലാക്കി, ഇന്ത്യയുടെ ചാന്തുപൊട്ടുകള്‍ ഒ.ബി.സി വികസനത്തിന്റെ മുനയൊടിക്കുന്നതില്‍ ആദ്യം വിജയിച്ചത്.

അതേത്തുടര്‍ന്നാണ്‍് കേരള ഗവണ്മെന്റ്, Kerala State Backward Classes Act, 2.9.1995 ല്‍ പാസാക്കിയത്.

ആ ബില്ലിനെതിരെ ആദ്യമായി കോടതിയില്‍ പോയത് എന്‍ എസ്.എസ് ആയിരുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമാണ്‍്.

ബില്ലിന്റെ പ്രധാനപ്പെട്ട രണ്ടു വകുപ്പുകളായിരുന്നു.

Article (3) Declaration: - It is hereby declared, having regard to known facts in existence in the State—
(a) That there is no socially advanced sections in any Backward Classes who have acquired capacity to compete with forward Classes; and
(b) That the Backward Classes in the State still not adequately represented in the service under the State and they continue to be entitled to reservation under clause (4) of Article 16 of the Constitution”.

കെരളത്തിലെ വോട്ടുബങ്കു രാഷ്ട്രീയം ഈ ബില്ലിന്റെ പശ്ചാത്തലത്തെ വളരെ നാടകീയ‍മാക്കിയിരുന്നു എങ്കിലും ഈ ക്ലോസുകള്‍ സത്യത്തോട് അടുത്തു നില്‍ക്കുന്നവയായിരുന്നു എന്നു കാണാം. പക്ഷെ അതിനാവശ്യമായ തെളിവെടുപ്പുകള്‍ കേരള ഗവണ്മെന്റ് നടത്തിയില്ല.

സുപ്രീം കോടതി ഒരു കമ്മീഷനെ (കെ.ജെ.ജോസഫ് കമ്മീഷന്‍) നിയമിച്ചു പഠനം നടത്തുകയും കേരള ഒ.ബിസി ആക്റ്റില്‍ പറഞ്ഞതിനെതിരായി കേരളത്തില്‍ ഒരു ക്രീമി ലെയര്‍ ഉണ്ടെന്നും ഒ.ബി.സിക്ക് ഗവ. ജോലിയില്‍ ജനസംഖ്യയ്ക്കനുസരണമായി 27 % പ്രാതിനിധ്യം ഉണ്ട് എന്നും റിപ്പോര്‍ട്ടു ചെയ്തു. ആ പഠനത്തിന്റെ സാധുതയെ അനേക സംഘടകള്‍ ചോദ്യം ചെയ്തു എങ്കിലും പരാതിക്കാരായ എന്‍‘എസ്.എസിനനുകൂലമായാണ്‍് നമ്മുടെ പര‍മാധികാര നീതിപീഠം വിധിപറഞ്ഞത്. വിധിയില്‍ കേരളത്തിന്റെ ഒ.ബിസി. ആക്റ്റ് അസാധുവായി പ്രഖ്യാപിക്കയും ചെയ്തു.


അപ്പോള്‍ ജനസംഖ്യക്കനുപാതമായ ഗവണ്മെന്റു ജോലി പ്രാതിനിഥ്യം ഒബിസിക്കു മാത്രം വേണമെന്നു പറഞ്ഞാല്‍ മതിയോ? മറ്റുള്ളവരുടെയും ഗവണ്മെന്റു ജോലിയിലുള്ള അനുപാതം എന്തെന്നു ചിന്തിക്കേണ്ടതും ഗവണ്മെന്റിന്റെ ആ വശ്യമല്ലേ? നിതിന്യായപരമായി പബ്ലിക് ഫണ്ട് ഉപയോഗിക്കണമെന്ന ഉത്തരവാദിത്വമുള്ള ഏതൊരു ഗവണ്മെന്റിനും അതു ബാധകമാണ്‍്.


അതു പോലെ ക്രീമിലെയര്‍ കോണ്ടു വന്നതിനുന്നയിച്ച ഒരു കാരണം ഒബിസിയിലെ മുന്നോക്കര്‍ മാത്രം വീണ്ടും സംവരണം ഉപയോഗിച്ചു മുന്നേറുന്നത് ‍ അവരിലെ പിന്നോക്കനെതിരെ കാണിക്കുന്ന വിവേചനമാണെന്നാണല്ലോ? അങ്ങനെയെങ്കില്‍ അതു മുന്നോക്കനും ബാധകമല്ലേ? അവരിലും മുന്നോക്കര്‍ പിന്നോക്കര്‍‍ക്കു വെണ്ടി സ്ഥലമൊഴിക്കണം. ഇതിനൊക്കെ ഇവിടൊക്കെ ആനുപാതിക കണക്കുകള്‍ ഗവണ്മെന്റു നോക്കണം.

ഇനിയും ഈ കോടതി വിധിയില്‍ ഉന്നയിച്ചതു പോലെ, കേരളത്തിലെ ഒബിസി ആഡിക്കേറ്റ്ലി ഗവ്. ജോലീയില്‍ പ്രാതിനിഥ്യം ഉണ്ടായിരുന്നോ? ഇല്ല എന്നാണ്‍് പിന്നീടു നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. അപ്പോള്‍ പിന്നെ എന്തായിരുന്നു സംഭവിച്ചത്. ക്രീമി ലെയറിനെ ഒബിസിയുടെ 27%ത്തില്‍ നിന്നു തള്ളീക്കളഞ്ഞപ്പോള്‍ പല തസ്തികകളിലും ഓബിസി സീറ്റുകള്‍ ഒഴിവായി. കണക്കനുസരിച്ച് മുന്നോക്കന്റെ ഗവ. ജോലി പ്രാതിനിഥ്യം കൂടുതലാണ്‍് എന്നും പഠനങ്ങള്‍ തെളീയിക്കുന്നു. അപ്പോള്‍ ഓ.ബി.സി ക്വോട്ടയില്‍ നിറയാതെ വരുന്ന ഒഴിവുകളില്‍ മുന്നോക്കനെ നിറക്കാം.

അതായത്, പിന്നോക്കരിലെ യോഗ്യരെ ക്രീമിലെയറിന്റെ പേരില്‍ നീക്കിയിട്ട് മുന്നോക്കനെ അവനെ തിരുകുക. ഇതാണ് ക്രീമിലെയര്‍ ‍ പ്രസ്ഥാനത്തില്‍ മുന്നോക്കന്‍ കണ്ട കണ്ണ്. അല്ലാതെ പിന്നോക്കരിലെ പിന്നോക്കനോടു കാരുണ്യം തോന്നിയിട്ടൊന്നുമല്ല. ഇതു കൂടുതല്‍ താഴെ വ്യക്തമാക്കുന്നുണ്ട്.

ജോജു പറയുന്നു:
വയലാര്‍ രവിയെ പോലുള്ളവര്‍, ക്രീമീലെയറില്‍ പെടാത്തവരില്ലാത്തപക്ഷം സമുദായത്തിന് അര്‍ഹതപ്പെട്ട നിയമന ശതമാനം ക്രീമിലെയറില്‍ ഉള്ളവര്‍ക്കു കൊടുക്കണമെന്ന ചിന്താഗതിക്കാരാണ്. ഇതാവട്ടെ പിന്നോക്ക സമുദായക്കാരൊഴികെയുള്ളവോടുള്ള നീതി നിഷേധവുമാണ്.


വയലാര്‍ രവി പറയുന്നതിത്രേ ഉള്ളു. ഒ.ബി.സി ക്വോട്ടയില്‍ യോഗ്യതയില്ലാത്തതിന്റെ പേരില്‍ ഒഴിവു വരുന്ന വേക്കന്‍സി മുന്നോക്കത്തിനു കൊടുക്കാതെ ക്രീമി ലെയറിനു കൊടുക്കണം. അതിലെന്താ ഒരു കുഴപ്പം. ക്രീമിലെയറില്‍ മുന്നോക്കന്റെ കുരുട്ടുപുത്തിയുടെ മുനയൊടിക്കുന്നു വയലാര്‍ രവി.
അതു മുന്നോക്കനോടുള്ള നീതി നിഷേധമാകുന്നതെങ്ങനെ? ഒന്നു വിശദീകരിക്കുമെന്നു കരുതുന്നു.

അതുപോലെ ജോജു‍ എഴുതി:

സംവരണം മൂലം സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ചവരുടെ പിന്‍‌തലമുറ സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തങ്ങളുടെ സമുദായത്തിലെ തന്നെ പിന്നോക്കക്കാരോടും മറ്റും മുന്നോക്ക സമുദായങ്ങളോടും ചെയ്യുന്ന നീതി നിഷേധമാണ്. സര്‍ക്കാരാകട്ടെ(കേന്ദ്രസര്‍ക്കാരാണെന്നു തോന്നുന്നു) ക്രീമിലെയര്‍ പരിധി ഉയര്‍ത്തിക്കൊണ്ടുമിരിക്കുന്നത്. ഈ അവസ്ഥയില്‍ NSS ന്റെ സാമ്പത്തിക സംവരണം വാദങ്ങളില്‍ കഴമ്പുണ്ട്.

അതെ സവരണം മൂലം സാമ്പത്തിക പുരോഗതി നേടിയ ഒബിസിയെ തളക്കാനല്ലേ ഈ ക്രീമിലെയര്‍ ഏര്‍പ്പാട്. പിന്നെന്തോന്നു നിഷേധം. ഇനി ക്രീമി ലെയര്‍ പരിധി ഉയര്‍ത്തിയത്. അതു ഞാന്‍ താഴെ വിശദമാക്കാം. പക്ഷെ ചാന്തുപൊട്ടു താല്പര്യമല്ലാതെ ഒന്നും ഇവിടെ എന്‍’എസ്.എസിനില്ല എന്നു വിനീത്മായി പറഞ്ഞുകൊള്ളട്ടെ.
കിരണ്‍ തോമസ് എഴുതി:

NSS പ്രധാനമായും ഉയര്‍ത്തുന്ന വാദം ഉയര്‍ന്ന ക്രീമിലെയര്‍ പരിധി തന്നെയാണ്‌ അതില്‍ കഴമ്പുണ്ട്‌ താനും. എന്നാല്‍ ഒരു പരിധിവരെയെങ്കിലും അതായത്‌ 10% എങ്കിലും സാമ്പത്തിക സംവരണവും നല്‍കേണ്ടതാണ്‌ എന്നാണ്‌ എന്റെ പക്ഷം. ക്രീമിലെയര്‍ പരിധി ഉയര്‍ത്തുമ്പോള്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്കും ഒരു കൈ സഹായം നല്‍കേണ്ടതാണ്‌. കോടതി വിധികള്‍ സാമ്പത്തിക സംവരണത്തിന്‌ എതിരാണ്‌ എന്ന് തോന്നുന്നു.

കൊടുത്തേട്ടെ നമ്മുടെ ഗവണ്മെന്റു എല്ലോര്‍ക്കും കൊടുക്കട്ടെ, അതൊരു വെല്ഫെയര്‍ സ്റ്റേറ്റ് ആകട്ടെ. പക്ഷെ നായര്‍ക്കും അതുപോലെ മുന്നോക്കനെന്നു സ്വയം പറയുന്നവര്‍ക്കും സവരണം ഏര്‍പ്പെടുത്തുന്നതിന്റെ ന്യായീകരണം ഒന്നറിയണമല്ലോ.


ജാതിയില്‍ മുന്നോക്കം നില്‍ക്കുന്നു എന്നു നായര്‍ സ്വയം അവകാശപ്പെടുമ്പോള്‍, അതെന്തിന്റെ പെരിലാണ്‍് ? അവര്‍ സാമൂഹ്യമായി മറ്റുള്ളവരേക്കാള്‍ മുന്നോട്ടു നില്‍ക്കുന്നു എന്ന ധ്വനിയാണ്‍് അതില്‍. ഒരു ഗവണ്മെന്റിന്റെ റിസോഴ്സാണ്‍് പൊതു തൊഴില്‍ മേഘല. അവിടെയും ഇപ്പോഴത്തെ പഠനങ്ങള്‍ തെളിയിക്കുന്നതനുസരിച്ച് ഈ മുന്നോക്കര്‍ അവര്‍ക്കു അവകാശമില്ലാത്തതു കള്ളത്തരത്തില്‍ (ഒബിസിയുടെ ക്രീമി ലെയറില്‍ കടന്നു പറ്റിക്കൊണ്ട്) കൈവശപ്പെടുത്തുകയാണ്‍് .

മുന്നോക്കനെന്നു പരഞ്ഞു വേഷം കെട്ടുകയും പിന്നോക്കന്റെ ചട്ടിയില്‍ വീണ്ടും കൈയ്യിട്ടു വാരാന്‍ ശ്രമിക്കയുമാണ്‍് ഈ ചാന്തുപൊട്ടുകള്‍.

മുന്നോക്കനെന്നു സ്വയം അവകാശപ്പെടുന്ന ജാതികളെല്ലാം, തങ്ങള്‍ സമൂഹത്തില്‍ മുന്നോക്കരാണ് എന്നതു പ്രകാശിപ്പിക്കുന്നതിനുള്ള അടയാളങ്ങളെയെല്ലാം കാത്തു സൂക്ഷിക്കണമെന്നു ശക്തിപൂര്‍വം വാദിക്കുന്നവരാണ്‍്. ഈ ബ്ലോഗ്ഗൊസ്പിയറില്‍ തന്നെ എത്ര ഉദാഹരണങ്ങള്‍. ഈ അടയാളങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ട് എന്നല്ല. ആ അടയാളങ്ങള്‍ പോലും തങ്ങളുടെ മുന്നോക്ക (?)ചിഹ്നങ്ങളായി വേണം എന്നു വീറോടെ വാദിക്കുന്നവര്‍ക്ക് എന്തിന്റെ പേരിലാണ്‍് റിസര്‍വേഷന്‍:)

കിരണിന്റെ പോസ്റ്റു തന്നെ നായരുടെ സാമൂഹ്യ -രാഷ്ട്രീയ ജല്പനങ്ങളേക്കുറിച്ചാണല്ലോ. അതു സമൂഹ്യ സമാധാനത്തെ ഇല്ലാതാക്കന്‍ കഴിവുള്ള പോര്‍വിളി കൂടിയണ്‍്. ഒക്കെ ജാതിയുടെ പേരിലാണ്‍്. അവരില്‍ കൊറേ പേര്‍ക്ക് സംവരണം കൊടുത്താല്‍ അവര്‍ ഈ പോര്‍വിളീയുടെ ഏതുഭാഗത്തു നില്‍ക്കും?

സാമ്പത്തികമായി പാപ്പരായ മുന്നോക്കന്‍ ജാതി അടയാളങ്ങള്‍ ഉപേക്ഷിക്കട്ടെ, എന്നിട്ടു മനുഷ്യരാകട്ടെ, അപ്പോല്‍ അവര്‍ക്കു ജനകീയ പരിഗണന മറ്റുള്ളവര്‍ക്കൊപ്പമായി കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണ്‍് എന്റെ തോന്നല്‍.

പിന്നെ ഈ മുന്നോക്കമെന്നു പറയുന്നതു ഒരു തരം നേതൃത്വമാണെന്നാണ്‍് ഈ ചാന്തുപൊട്ടുകള്‍ അവകാശപ്പെട്ടു വശായിരിക്കയാണ്‍്. സ്വന്തം കാര്യം സിന്ദാബാദു വിളിക്കയാണ്‍് ഇവര്‍ക്കു നേതൃത്വം. എന്നെപ്പോലെയല്ലാത്ത മറ്റുള്ളവരെകുറച്ചു കൂടി ചിന്തിക്കുന്നവര്‍ക്കാണ്‍് നേതാക്കള്‍ എന്നു അവകാശപ്പെടാന്‍ കഴിയുക. ജനാധിപത്യത്തിന്റെ പരമമായ ആവശ്യവും നിലനില്‍‌പുമാണ്‍് അത്.

ജോജു ചോദിക്കുന്നു;
മതസംഘടകള്‍ക്കും ജാതിസംഘടകള്‍ക്കും ജനാധിപത്യപരമായ ഒരു അവകാശവും ഇല്ലെന്നോ? മതേതരത്വമെന്നാല്‍ മതമില്ലായ്മയാണെന്നു വിശ്വസിയ്ക്കുന്നവര്‍ അങ്ങിനെ പറഞ്ഞില്ലങ്കിലേ അത്ഭുതമുള്ളൂ

മതേതരത്വമെന്നു പരഞ്ഞാല്‍ ജോജു എന്താണ് മനസിലാക്കുന്നതെന്നറിഞ്ഞുകൂട.

ഒരു യദ്ധാര്‍ഥ മതേതര ജനാധിപത്യത്തില്‍, മത സംഘടകള്‍ക്ക് ചാന്തു പൊട്ടിനേക്കുറിച്ചും ഞായറാഴച് പ്രാര്‍ഥനയേക്കുരിച്ചും നിസ്കാരത്തേക്കുറിച്ചും തുടങ്ങുന്ന കാര്യങ്ങളേക്കുറിച്ചു പറയാം. പക്ഷെ ജനാധിപത്യം അവരട വകുപ്പല്ല. കാരണം, സെക്കുലറിസം പള്ളിയുടെയും സ്റ്റേറ്റിന്റെയും പരിപൂര്‍ണ്ണ വേര്‍തിരിവാണ്‍്.

അങ്ങനെയല്ലാതെയാണ്‍് വളരെ നാളുകളായി ഇന്ത്യയില്‍ ഈ ചാന്തുപൊട്ടുകളെല്ലാം പെരുമാറുന്നത്. എന്നതു കോണ്ട് അതു ശരിയാണെന്ന് അംഗീകരിക്കാന്‍ കഴിയില്ല.

കിരണ്‍ എഴുതി:
എന്തിന് ഇവിടെ ഒരു കാര്യം ഉറപ്പാണ്‌ സംവരണത്തില്‍ ക്രീമിലെയര്‍ വേണം എന്ന് പറയുന്ന് ഒരേ ഒരു രാഷ്ട്രീയപ്പാര്‍ട്ടി CPM ആണ്‌ അത്‌ EMS ന്റെ കാലം മുതലെ അവര്‍ പറയുന്ന കാര്യമാണ്‌. എന്നാല്‍ CPI അടക്കമുള്ള മറ്റ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്റ്റികളും ( കേരള കോണ്‍ഗ്രസ്‌ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുള്ളതായി കേട്ടിട്ടില്ല) ഇതിന്‌ എതിരാണ്‌ എന്നത്‌ ഒരു വിരോധാഭാസമായി തോന്നാം.

സി.പി.എം മാത്രം, ക്രീമി ലെയറിനെ അനുകൂലിക്കയും മറ്റെല്ലാവരും പ്രതികൂലിക്കയും ചെയ്തതിന്റെ കാരണം കിരണു നല്ലതു പോലെ അറിയാം എന്നു ഞാന്‍ കരുതുന്നു.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനോട് അതു നടപ്പാക്കണമെന്നു തീരുമാനിച്ചപ്പോഴും അതിനു മുന്‍പും ഉണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളുടെയും സമീപനത്തെ കുറിച്ച് ദാ
ഇവിടെ പറയുന്നുണ്ട്.

പരമ്പരാഗതവും ചരിത്രപരവുമായ എല്ലാ അനീതിക്കും വിവേചനങ്ങള്‍ക്കും തത്വപരമായി എതിരു നിക്കുന്നു എന്ന ആദര്‍ശത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയായാണ്‍് സി.പി.എം . എന്നിട്ടും അതെന്തുകൊണ്ട്, മണ്ഡല്‍ കമ്മിഷന്‍ നടപ്പിലാക്കുന്നതിനെ വളരെ തന്ത്രപരമായി എതിര്‍ത്തു എന്നുള്ളത് പലരെയും അത്ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു. പാര്‍ട്ടി സെക്രട്ടറി ആയിരുന്ന ഇ.എം എസ് ജാതിയുടെ പേരില്‍ കമ്മിഷനെ ഒരു വശത്തുകൂടി എതിര്‍ത്തപ്പോള്‍ മറുവശത്ത് അതേ ജാതിയുടെ പേരില്‍ കേരളത്തിലെ മുന്നോ‍ക്കര്‍ക്കു സാമ്പത്തിക സംവരണം വേണമെന്നു വരെ ആവശ്യപ്പെട്ടു.

ഒരു പക്ഷെ അതു പാര്‍ട്ടിയുടെ തീരുമാനമായിരുന്നോ അദ്ദേഹത്തിലെ നമ്പൂതിരിയുടെ തീരുമാനമായിരുന്നുവോ? മണ്ഡല്‍ കമ്മീഷനോടുണ്ടായ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കേരളത്തിലെയും ബംഗളിലെയും തീരുമാനത്തില്‍ അതിന്റെ മുന്നോക്ക് നേതൃത്വം ദോഷമായ സ്വാധീനം ചെലുത്തിയിരുന്നു എന്നാണ്‍് മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടിയും അല്ലാതെയും ഞാന്‍ മനസിലാക്കിയത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പോലും ഇത്തരമൊരു വിഷയത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞു, ഇന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിലെ മുന്നോക്ക നേതൃത്വത്തിന് എന്നുള്ളതില്‍ നിന്ന് ,അതിന്റെ വിഷവും വ്യാപ്തിയും ശക്തിയും മന‍സിലാക്കാവുന്നതേ ഉള്ളൂ.

മാര്‍ക്സിറ്റ് പാര്‍ട്ടിയിലെയും മറ്റു മുന്നോക്ക ജാതിയുടെയും ആഗ്രഹമനുസരിച്ച് മുന്നോക്ക ജാതികള്‍ക്കു സംവരണം നിയമപരമായി അംഗീകരിച്ചു കിട്ടിയില്ലെകിലും പകരമായി കിട്ടിയ കോമ്പ്രമൈസ് ആണ്‍് ക്രിമി ലെയര്‍. അതുകോണ്ടാണ്‍് മറ്റു പാര്‍ട്ടികള്‍ അതിനോടു അനുഭാവമില്ലാതിരുന്നതും. ഇങ്ങനെയാണ്‍് എന്റെ അറിവ് , അങ്ങനെയല്ല എങ്കില്‍ എഴുതുക.

ഏതൊരു ജനതയുടെയും സിവിലിറ്റി അളക്കുന്നത് അവര്‍ സമൂഹത്തിലെ പിന്നോക്കരെ എത്രമാത്രം തങ്ങള്‍ക്കൊപ്പമാക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതിലാണ്‍്. ഇന്ത്യയിലെ സ്ഥിതിയോ?

ഇനി ക്രീമി ലെയറിന്റെ പരിധി ഉയര്‍ത്തല്‍.

ഗെവണ്മെന്റു ജോലിയിലെ പിന്നോക്കന്റെ ക്രീമിലെയറിനെകുറിച്ചു കരയുന്നവര്‍ അന്വേഷിക്കുന്നുണ്ടോ ഇന്ത്യയിലെ പ്രൈവറ്റ്/കോര്‍‌പറേറ്റ് ജോലിയില്‍ എത്ര ഒ.ബി.സി പ്രാതിനിഥ്യം ഉണ്ട് എന്ന്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 10% ത്തില്‍ കുറവാണ്‍്. പിന്നോക്കന്റെ പിന്നോക്കവസ്ഥയെ ഉള്‍ക്കൊള്ളേണ്ട് ആവശ്യം മെരിറ്റോക്രസിയില്‍ മാത്രം വിശ്വസിക്കുന്ന അതിന്റെ മാനേജുമെന്റുകള്‍ക്കില്ല എന്നവരുടെ വാദം.

1990ല്‍ നടപ്പാക്കിയതാണ്‍് ഗ്ലൊബലിസവും മാര്‍ക്കറ്റ് എക്കോണമിയും ഇന്ത്യയില്‍. 2007 ആയിട്ടും ഒബിസിയുടെ ഭൂരിപക്ഷവും മാര്‍ക്കറ്റിന്റെയും ഫൈനാന്‍സിന്റെയും പുറത്തു കിടക്കുന്നതായിരുന്നു അവസ്ഥ. അപ്പോഴേക്ക് ജാതി വിഭാഗീയതയ്ക്കതീതമായിരുന്നു ഡീജിറ്റല്‍ ഡിവൈഡ്. അതിനു വിദ്യാഭ്യ്യസത്തിലൂടെ ഒരു പരിഹാരമുണ്ടാക്കുന്നതിനു വേണ്ടിയാണ്‍് 2006 ല്‍ 93ആം ഭരണഘടനഭേദഗതിയിലൂടെ Central Educational Institutions (Reservation in Admission) Bill that was intended to provide 27% reservation in admission to Other Backward Castes പാസാക്കിയത്.

പതിവു പോലെ ബില്ലിനെതിരെ മുന്നോക്കത്തിന്റെ പരാതി അതേ തുടര്‍ന്നു 2007ല്‍ സുപ്രിം കോടതിയുടെ സ്റ്റെ. 2008ല്‍ ഒടുവില്‍ ബില്ലു നിയമമായപ്പോള്‍ അതാ വരുന്നു ക്രീമി ലെയര്‍ കടിഞ്ഞാണ്‍.

പക്ഷെ എങ്ങനെയാണ്‍് ഈ ക്രീമി ലെയറിനെ തിരിച്ചറിയുന്നത്. ആര്‍ക്കും പിടിയില്ല, ഒടുവില്‍ പരമാധികാരത്തിന്റെ ഉത്തരവായി, ഗെവ.ജോലിയുടെ വരുമാന പരിധി തന്നെ ഉപയോഗിക്കുക. പക്ഷെ 1992ലായിരുന്നു ആദ്യത്തെ ക്രീമിലെയര്‍ വരുമാന പരിധി തീരുമാനപ്പെടുത്തിയത്; പ്രതിവര്‍ഷവരുമാനം, 1ലക്ഷം രു. മൂന്നു കൊല്ലത്തിലൊരിക്കല്‍ ഈ വരുമാന പരിധി പുനര്‍നിര്‍ണയം ചെയ്യണമെന്നു നിയമം ഉണ്ടായിരുന്നിട്ടും 2008 വരെ അതു പുനര്‍നിര്‍ണയം ചെയ്തിരുന്നില്ല.

എന്നു പറഞ്ഞാല്‍ 2008ല്‍ ഒ.ബി.സി ഉന്നത വിദ്യാഭ്യാസ പ്രവേശനത്തില്‍ നിന്ന് ക്രീമി ലെയറിനെ തിരിച്ചറിയാനുപയോഗിച്ചത് 1992 ല്‍ ഗെവ. ജോലിക്കുപയോഗിച്ച ക്രൈറ്റീറിയ. ബഹുകേമമായിരുന്നില്ലേ അത്. തന്നെയുമല്ല അന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കുറഞ്ഞത് 3 ലക്ഷം രൂപ. ഇനി വായനക്കാരു പറയുക, 2008ല്‍ ക്രീമി ലെയര്‍ പരിധി ഉയര്‍ത്തണമായിരുന്നോ വെണ്ടയോ എന്ന്. അതേതു തരത്തിലാണ്‍് മുന്നോക്കരോടുള്ള അനീതി ആകുന്നത്, എന്ന്.

1992ലെ ക്രീമി ലെയര്‍ വരുമാന പരിധി 2008ല്‍ ഉപ്യോഗിച്ചത്, ഇന്ത്യയിലെ എത്ര ഒ.ബി.സി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നം തകര്‍ത്തു എന്നുള്ളത് ആരെങ്കിലും അന്വേഷിച്ചുവോ? ഒ.ബിസി വിദ്യാര്‍ഥികള്‍ അങ്ങനെയൊക്കെ സ്വപം കാണുന്നതെന്തിനാ അല്ലേ.

മണ്ഡല്‍ കമ്മീഷന്റെ ഇമ്പ്ലിമെന്റേഷന്‍ തുടങ്ങി, ഇവിടുത്തെ ഈ മുന്നോക്കന്‍ എന്തിനാണ്‍് ഈ ഒ.ബി.സിയുടെ പുറകെ മാന്തി നടക്കുന്നത്. ബ്രാഹമണ-ക്ഷത്രിയ-ഫ്യൂഡല്‍-മത- ഏകാധിപത്യ ഭരണത്തില്‍ പണ്ട് ഒ.ബി.സിയെ (ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നതു ഹിന്ദു മതത്തിലെ ഒ.ബി.സിയെയാണ്) എളുപ്പത്തില്‍ അടിച്ചമര്‍ത്തിയതിന്റെ സ്മരണകള്‍ മുന്നോക്കന്റെ ബോധമണ്ഡലത്തില്‍ എവിടെയോ കിടന്നു വിങ്ങുന്നു. ജനകീയ ഭരണ പ്രസ്ഥനങ്ങള്‍ ആ സ്മരണകള്‍ക്കു കൂച്ചുവിലങ്ങിടുമ്പോള്‍, ജല്പനങ്ങള്‍ കൊണ്ട് പോര്‍വിളീ നടത്തുകയാണ്‍് നല്ലതെന്നു അവരുടെ സബ്-നോര്‍മല്‍ ബുദ്ധി അവരെ ഉപദേശിക്കുന്നു.

മതത്തിന്റ്യും ദൈവത്തിന്റയും അടയാളങ്ങളെന്നു പറഞ്ഞ് ചാന്തുപൊട്ടും, കുറിയും, ളോഹയും അണിഞ്ഞ് മാന്യതയുടെ കുമ്മായം പൂശിനടന്നാല്‍ പോരാ, യദ്ധാര്‍ഥ മാന്യതയും സഹവര്‍ത്തിത്വവും മനസിലാക്കാന്‍ കഴിയുന്ന ഒരു നോര്‍മല്‍ബുദ്ധി നേടാന്‍ ശ്രമിക്കൂ, അവിടുത്തെ മുന്നോക്കര്‍. അതു വഴി വരും കാല തലമുറയെയെങ്കിലും സിവിലൈസ്ഡ് ആക്കാന്‍ ശ്രമിക്കു.






27 comments:

ചാണക്യന്‍ said...

നായര്‍, സാമൂഹികമായി വളരെ മുന്നാക്കം നില്‍ക്കുന്ന വിഭാഗം തന്നെയാണ്.......
അച്ചന്റെ പേര്- ചന്ദ്രശേഖരന്‍ നായര്‍
അമ്മയുടെ പേര്- ബാലാംബിക
മക്കളുടെ പേരുകള്‍
1. രാമകൃഷണന്‍ തമ്പി
2. ദാമോധരന്‍ പിള്ള
3. സുധാമണി അമ്മ
4. ശ്രീകണ്ഠ്ന്‍ നായര്‍
5. സുനന്ദ തങ്കച്ചി
6. രാഘവ മേനോന്‍
നായര്‍, സാമൂഹികമായി മുന്നാക്കമാണെന്നതിന് ഇതില്പരം തെളിവ് വേണോ? മക്കളുടെ പേരുകള്‍ക്ക് പിന്നിലെ വാലുകള്‍ അത് വിളിച്ച് പറയുന്നില്ലെ...?നായര്‍ സാമൂഹികമായി മുന്നാക്കം അവകാശപ്പെടുന്നുണ്ടെങ്കില്‍, അതിനവര്‍ അര്‍ഹരാണ്.....

Suraj said...

പ്രിയ പ്രസന്നാ മാഡം,

ഈ വിഷയത്തില്‍ മാവേലികേരളത്തില്‍ വന്ന പഴയ പോസ്റ്റുകള്‍ ഈയടുത്താണ് വായിച്ചത്. അവയിലെ വിവരങ്ങളുടെ ഒരു സംക്ഷിപ്ത രൂപമായി ഈ കമന്റ്-പോസ്റ്റ്. നന്ദി.

തങ്ങളുടെ അടിസ്ഥാനപരമായ 'അവര്‍ണ്ണവിരുദ്ധത'യെ ക്രീമീലെയറും സാമ്പത്തിക സംവരണവും പോലുള്ള ഉഡായിപ്പുകളിലൂടെ "ന്യായമുള്ള" ആവശ്യങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരാനും സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളെക്കൊണ്ടുപോലും തന്ത്രപരമായി അംഗീകരിപ്പിച്ചെടുക്കാനും മുന്നോക്കവര്‍ഗ്ഗീയന് ഇന്ന് കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇതില്‍ ഒളിച്ചിരിക്കുന്ന കള്ളത്തരത്തെ തുറന്ന് കാട്ടേണ്ടത് സിവില്‍ സമൂഹത്തിന്റെ അടിയന്തിരാവശ്യമാണ്. അതിലേയ്ക്കായുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍ .

പി.എസ് : പരിഷത്തിന്റേത് 'സംവരണ പഠന'മല്ല, "കേരള പഠനം" ആണ്. അതിലെ കേരളീയരുടെ തൊഴില്‍ സംബന്ധിയായ വിവരങ്ങള്‍ക്കിടെ കൊടുത്തിരിക്കുന്ന ഒരു സംഗതിയാണ് "സര്‍ക്കാര്‍ ജോലിയിലെ പ്രാതിനിധ്യം".

ചാർ‌വാകൻ‌ said...

കിരണിന്റെ പൊസ്റ്റില്‍ മാവേലിയിട്ട കമന്റാ-കമന്റ്.
രണ്ടുതരത്തിലാണ്‌ ആക്രമണ്മ്.നിയമപരമായും .മേധാവിത്വമായും .
നിയമത്തെ പ്രതിരോധിക്കാം .തര്‍ക്കശാസ്ത്രത്തേയോ?
റെയില്‍ വേയിലെഒരുകുഞ്ഞാപ്പീസര്‍..സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍
എഴുതിയ ലേഖനം .കഴിവുകെട്ടവനെല്ലാം ജാതിയോഗ്യതയുടെ പേരില്‍
മുന്നിലെത്തുമ്പോള്‍ ബുദ്ധിയും കഴിവുമുള്ളവര്‍ നിശ്ശബ്ദരായിപല്ലുകടിക്കേണ്ടി-
വരുന്നു....25000കോടി ലാഭമുണ്ടാക്കിയസ്ഥാപനമാണന്നോര്‍ക്കുക.
ഈ പുത്തിയും കഴുവും ഭഗവാന്റെ ലീലാവിലാസമാണന്നുപറഞ്ഞിട്ടില്ല.
ശൂദ്ധ്രനെ ഒണ്ടാക്കിയത് കാലീന്നാണല്ലോ?(കാലിന്റെ വെള്ള)
ജാതി കുശുമ്പ് മാരകമായ് രോഗമാവുന്ന്ത്.കമ്മ്യുണിസ്റ്റുകളിലേക്കും
ഈവൈറസ് പടര്‍ത്തിക്കൊണ്ടാണന്നു കണ്ടേതീരു.
മാവെലിയുടെ കമന്റിനായിരം നന്ദി............

മൂര്‍ത്തി said...

മാവേലി കേരളം നല്‍കിയ പാര്‍ട്ടികളുടെ സ്റ്റാന്‍ഡിനെക്കുറിച്ചുള്ള ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. ശരി ആക്കുമല്ലോ. ലിങ്കിന്റെ തുടക്കത്തില്‍ httpയും കുറച്ച് ഭാഗങ്ങളും അധികം കിടക്കുന്നുണ്ട്. http://dspace.vidyanidhi.org.in:8080/dspace/bitstream/2009/760/6/UOH-1999-032-5.pdf ആണ് ശരിയായ ലിങ്ക്.

സി.പി.എം കേരള സംസ്ഥാന കമ്മിറ്റിയുടെ ഒരു രേഖയില്‍ ഇങ്ങിനെ പറയുന്നു.

29. The reservation policy of the Party is to ensure that the benefit of caste reservation accrues to the vast majority of ordinary people. Now it is the richer sections in the concerned community who reap the major part of the benefits of reservation. The CPI(M) demanded that no community must be denied a benefit that they enjoy now and that it should be ensured that the benefit goes to those deserving in each community. We also demanded that the poorest in forward communities must be ensured reservation benefit at least on a small scale without affecting the existing reservation for backward communities. The bigwigs of the communities declared war against CPI(M) for stating that the reservation benefit is being cornered by the rich in each community and demanding that this must be prevented and the benefit must be given to the deserving. Today under Antony rule even the system of reservation has become practically ineffective. As all sectors where reservation was prevalent are being privatized, it will be the end of reservation. The system of reservation is being disrupted through ban of government postings, sale of public sector units, complete privatisation of education sector, etc. It is only CPI (M) which is raising its voice against this injustice.

1990 സെപ്തംബര്‍ 9ന് പ്രകാശ് കാരാട്ട് പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനം ഇവിടെ

സീതാറാം യെച്ചൂരി 1998ല്‍ എഴുതിയ ലേഖനം ഇവിടെ

അതിലെ ഒരു ഭാഗം ഇങ്ങിനെ

While supporting the reservations for the OBCs, recognising the importance of the struggle against social oppression carried on through the caste structure, the CPI(M) had the distinction of being the only political party to speak of combining caste reservations with economic criteria. The reasoning was simple. The benefits of reservations, however limited as we shall see subsequently, must reach those who require them the most. Those economically better off within the OBCs should not corner all the benefits. There was much controversy which finally settled down when the Supreme Court came to our aid through its historic judgement on the creamy-layer.

N.J Joju said...

കണ്ടതിപ്പോഴാണ്, ചോദ്യങ്ങള്‍ പലതും എന്നോടാണല്ലോ?

മാവേലീ കേരളത്തിന്റെ സംവരണചിന്തകള്‍ മുഴുവനുമായും അങ്ങോട്ടൂ പിടികിട്ടിയില്ല. എങ്കിലും ചോദ്യങ്ങള്‍ക്ക് മറുപടി പറയാം. അതിനു മുന്‍പേ ചില വിശദീകരണങ്ങള്‍

സാമൂഹികമായി പുരോഗതി പ്രാപിച്ച സമുദായങ്ങള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്‍‌‌പിലായിരിയ്ക്കും. ജനറല്‍ വിഭാഗത്തില്‍ മുന്നോക്കക്കാരോടു കിടപിടിയ്ക്കുവാന്‍ തങ്ങളുടെ സാമൂഹികമായ പിന്നോക്കാവസ്ഥമൂലം പിന്നോക്കക്കാര്‍ക്കു കഴിയാതെ വരുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായ നിയമനം എന്ന സംന്തുലിതാവസ്ഥയിലെത്തുവാന്‍ സാമൂഹികമായ പിന്നോക്കാവസ്ഥമൂലം പിന്നോക്കക്കാരനു കഴിയുന്നില്ല. ആ നിലയ്ക്ക് അവരുടെ സാമൂഹികാമായ പിന്നോക്കാവസ്ഥയ്ക്ക് സമൂഹം ഉത്തരവാദിയായതുകൊണ്ട് സംവരണം കൊടുക്കുക എന്നതും സമൂഹത്തിന്റെ ഉത്തരവാദിത്തമാകുന്നു. ഗവര്‍മെന്റ് സംവരണം കൊടുക്കുന്നു. ഇതാണു സംവരണം കൊടുക്കാനുള്ള കാരണം.

സംവരണത്തിലൂടെ പിന്നോക്ക സമൂഹം സാമ്പത്തികമായും വിദ്യാഭ്യാസപരമായും മെച്ചപ്പെടുന്നു. അതിലൂടെ സാമൂഹികമായ പിന്നോക്കാവസ്ഥയെ മറികടക്കുവാന്‍ അവര്‍ക്കു ഭാവിയില്‍ കഴിയുന്നു. ഇതാണ് സംവരണത്തിന്റെ ഫലം.

അല്ല്ലാതെ ജാതിഅടിസ്ഥാനത്തിലുള്ള ഉച്ചനീചത്വങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുന്നതു വരെ അതായത് ബ്രാഹ്മണന്‍ അവര്‍ണ്ണനെ വിവാഹം ചെയ്യാ‍നാവുന്ന കാലം വരെ സംവരണം തുടരണമെന്നു പറയുന്നത് യുക്തിരഹിതവും അപ്രായോഗികവുമാണ്. അതുകൊണ്ട് സാമ്പത്തികമായ പിന്നോക്കാവസ്ഥമാറ്റുക എന്നതാണ് ഗവര്‍മെന്റിനു ചെയ്യാനാവുന്ന കാര്യം. അഥവാ സാമ്പത്തികമായ പിന്നോക്കാവസ്ഥ മാറുന്നതുവരയേ സംവരണത്തിന് അര്‍ഥമുള്ളൂ.

N.J Joju said...

അപ്പോള്‍ ജനസംഖ്യക്കനുപാതമായ ഗവണ്മെന്റു ജോലി പ്രാതിനിഥ്യം ഒബിസിക്കു മാത്രം വേണമെന്നു പറഞ്ഞാല്‍ മതിയോ? മറ്റുള്ളവരുടെയും ഗവണ്മെന്റു ജോലിയിലുള്ള അനുപാതം എന്തെന്നു ചിന്തിക്കേണ്ടതും ഗവണ്മെന്റിന്റെ ആ വശ്യമല്ലേ?

ജനസംഖ്യയ്ക്ക് ആനുപാതികമായ നിയമനം എന്നത് ഒരു സംതുലിതാവസ്ഥയാണ്. അത് സ്വാഭാവികമായി സംഭവിയ്ക്കേണ്ടതാണ്. കൃത്രിമമായി സൃഷ്ടിയ്ക്കുന്ന സംതുലിതാവസ്ഥ കാര്യക്ഷമതയെ ബാധിയ്ക്കാനിടയുണ്ട്.

ജനസംഖ്യയ്ക്ക് ആനുപാതികമായി നിയമനം ഉറപ്പുവരുത്തുക എന്നത് മുന്നോക്കക്കാരെ സംബന്ധിച്ചിടത്തോളം ഗവര്‍മെന്റിന്റെ(പൊതുസമൂഹത്തിന്റെ) ബാധ്യതയല്ല. കാരണം ഏതെങ്കിലും വിധത്തില്‍ മുന്നോക്കക്കാരുടെ പിന്നോക്കാവസ്ഥയ്ക്ക്(സാമ്പത്തിക) പൊതുസമൂഹം ഉത്തരവാദിയാണോ? എന്റെ അറിവില്‍ അല്ല. (സാമ്പത്തിക സംവരണം വേണ്ട എന്നു ഞാന്‍ അഭിപ്രായപ്പെടുന്നില്ല.)സാമൂഹികമായ പിന്നോക്കാവസ്ഥയില്ലാത്ത ഒരു സമുദായത്തിനോ സമൂഹത്തിനോ സംവരണം കൊടുക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നു ഞാന്‍ കരുതുന്നില്ല.

N.J Joju said...

"അതു പോലെ ക്രീമിലെയര്‍ കോണ്ടു വന്നതിനുന്നയിച്ച ഒരു കാരണം ഒബിസിയിലെ മുന്നോക്കര്‍ മാത്രം വീണ്ടും സംവരണം ഉപയോഗിച്ചു മുന്നേറുന്നത് ‍ അവരിലെ പിന്നോക്കനെതിരെ കാണിക്കുന്ന വിവേചനമാണെന്നാണല്ലോ? അങ്ങനെയെങ്കില്‍ അതു മുന്നോക്കനും ബാധകമല്ലേ? അവരിലും മുന്നോക്കര്‍ പിന്നോക്കര്‍‍ക്കു വെണ്ടി സ്ഥലമൊഴിക്കണം."

ക്രീമിലെയര്‍ കൊണ്ടു വന്നതിനുള്ളതിലെ ഒരു കാരണം പിന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ പിന്തള്ളപ്പെടുന്നു എന്നുള്ളതിനാലാണ്. ശരിയാണ്. ക്രീമിലെയര്‍ പരിധി ഇപ്പോള്‍ 4 ലക്ഷമോമറ്റോ ആണെന്നു തോന്നുന്നു. അതായത് മാസം മുപ്പതിനായിരത്തിനു മുകളില്‍ ശമ്പളം. അവര്‍ക്ക് സാമൂഹികമായി പിന്നോക്കാവസ്ഥയുണ്ടെന്നോ പിന്നോക്കാ‍വസ്ഥയുണ്ടെങ്കില്‍ തന്നെ അതു പരിഹരിയ്ക്കാനാവശ്യമായ(വിദ്യാഭ്യാസ) പണം ഇല്ലെന്നോ കരുതുക സാധ്യമല്ല. അതേ സമയം ഇവരുമായി ജനറല്‍ ക്വോട്ടായില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാരനും മത്സരിയ്ക്കേണ്ടിയും വരുന്നു. ക്രീ‍മിലെയറില്‍ പെട്ടത്തവര്‍ ഇല്ലാത്തപക്ഷം ആ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേയ്ക്കു തന്നെയാണു പോവേണ്ടത്. അവിടെ മുന്നോക്കക്കാര്‍ക്കൊപ്പം തന്നെ ക്രീമിലെയറില്‍ പെട്ട പിന്നോക്കക്കാരനും മത്സരിയ്ക്കാന്‍ അവസരമുണ്ടല്ലോ.

N.J Joju said...

"മതേതരത്വമെന്നു പരഞ്ഞാല്‍ ജോജു എന്താണ് മനസിലാക്കുന്നതെന്നറിഞ്ഞുകൂട."
മതേതരത്വമെന്നാല്‍ മതമില്ലായ്മയോ മതങ്ങളെ പടിയ്ക്കുപുറത്തു നിര്‍ത്തുകയോ അല്ല. താങ്കളെന്താണ് പറയുന്നത്? ജനാധിപത്യം എന്നതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിയ്ക്കാനുള്ള സംവിധാനമാണെന്നോ? അഞ്ചഞ്ചുവര്‍ഷം കൊഓടുമ്പോള്‍ അധികാരം കൈമാറുവാനുള്ള സംവിധാനം മാത്രമാണെന്നോ?

ഏതൊരുസമൂഹത്തിനും ജനാധിപത്യപരമായ അവകാശങ്ങള്‍ ഉണ്ട്. അതു മതസംഘടനയോ രാഷ്ട്രീയ സംഘടനയോ മറ്റെന്തെങ്കിലോ നക്സലൈറ്റു സംഘടനകോ ആകട്ടെ. സമൂഹമെന്നനിലയില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കപ്പെടുക തന്നെ വേണം. അവരുടെ ശബ്ദത്തിനു വിലയുമുണ്ട്. അതു തന്നെയാണ് ജനാധിപത്യത്തിന്റെ പ്രത്യേകതയും. ജനം എന്നു പറയുന്നത് കോണ്‍ഗ്രസ്സോ കമ്യോ‍ണിസ്റ്റോ ബി.ജെ.പി യോ മാത്രമല്ല. ജനമെന്നു പറയുന്നത് ആലപ്പുഴക്കാരനോ കോഴിക്കോടുകാരനോ തൃശൂര്‍ക്കാരനോ മാത്രമല്ല. ജനമെന്നു പറയുന്നത് ക്രിസ്ത്യാനിയോമുസ്ലീമോ ഹിന്ദുവോ മാത്രമല്ല. ബി.ജെ.പി യ്ക്കും കോഴിക്കോടുകാരനും ക്രിസ്ത്യാനിയ്ക്കും ആ നിലയില്‍ തന്നെ ജനാധിപത്യത്തില്‍ അവകാശമുണ്ട്.

ജാതിപ്രീണനം നടത്തുന്നവര്‍തന്നെ ജാതിസംഘടനകളെ പടിയ്ക്കുപുറത്തു നിര്‍ത്തണമെന്നു പറയുന്നതില്‍ വിരോധാഭാസമുണ്ട്.

മതേതരത്ത ജനാധിപത്യത്തിലെ മതസംഘടനകളുടെ സ്ഥാനം മതസംഘടന എന്ന നിലയിലല്ല, അതും സമൂഹത്തിന്റെ ഭാഗമാണ് എന്ന നിലയ്ക്കാണ്.

മതേതരത്വം എന്നത് മതമില്ലാത്ത അവസ്ഥയോ, മതം മൂടിവയ്ക്കപ്പെടുന്ന അവസ്ഥയോ അല്ല. മതം ദൈനംദിന ഭരണത്തില്‍ ഒരു മാര്‍ഗ്ഗമോ, തടസമോ ആവാത്ത അവസ്ഥയാണ്. അഥവാ മതങ്ങള്‍ക്ക് അതീതമായി ഭരണം നിര്‍വ്വഹിയ്ക്കപ്പെടുന്ന അവസ്ഥയാണ്. ഭരണകൂടം ഏതെങ്കിലും ഒരു മതത്തിന്റെ ചട്ടുകമാവാത്ത അവസ്ഥയാണ്.

മാവേലി കേരളം said...

ചാണക്യന്‍,
:)

എന്റെ പോസ്റ്റ് വായിച്ചതിനും കമന്റ് ഇട്ടതിലും വളരെ സന്തോഷം. ഇനിയും വരുക.

മാവേലി കേരളം said...

പ്രിയ സൂരജ്,

എന്റെ പോസ്റ്റുകള്‍ വായിച്ചതിലും അതില്‍ ഉള്‍ക്കൊളിച്ചിരുന്ന സിവിള്‍ ചിത്നാഗതികളെ മന‍സിലാക്കിയതിലും സന്തോഷമുണ്ട്.‍

‘ഈ സാഹചര്യത്തില്‍ ഇതില്‍ ഒളിച്ചിരിക്കുന്ന കള്ളത്തരത്തെ തുറന്ന് കാട്ടേണ്ടത് സിവില്‍ സമൂഹത്തിന്റെ അടിയന്തിരാവശ്യമാണ്. അതിലേയ്ക്കായുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍‘

ചൂണ്ടിക്കാട്ടിയ മിസ്റ്റേക് നോട്ടു ചെയ്തിട്ടുണ്ട്.

സന്തോഷം ഇനിയും വരുക.

മാവേലി കേരളം said...

ചാര്‍വാകന്‍,

‘കഴിവുകെട്ടവനെല്ലാം ജാതിയോഗ്യതയുടെ പേരില്‍
മുന്നിലെത്തുമ്പോള്‍ ബുദ്ധിയും കഴിവുമുള്ളവര്‍ നിശ്ശബ്ദരായിപല്ലുകടിക്കേണ്ടി-
വരുന്നു...‘.

ഇപ്രകാരമാണ്‍് റിസര്‍വേഷനെതിരെ പൊതുവെ ഇന്നു ‘മുന്നോക്കന്‍’ പ്രതികരിക്കുന്നത്. അതാണ്‍് അഭിനവ അറിവ് ഒപ്രഷന്‍. എന്നാല്‍ അതിന്റെ സത്യമെന്തെന്നു മനസിലാക്കുകയും അതു പരത്തുകയും സൂരജ് പറഞ്ഞതുപോലെ ഒരു സിവിള്‍ സമുഹത്തിന്റെ ആവശ്യമാണ്‍്.

ഈ സിവിള്‍ സമൂഹം ഒരുമിച്ച് ഒരു ആള്‍ടര്‍നേറ്റീവ് അറിവ് ബേസ് ഉണ്ടാക്കുക. അതിലേക്ക് എന്നെ കഴിയുന്നതു ഞാന്‍ ചെയ്യുന്നു.

മാവേലി കേരളം said...

മൂര്‍ത്തി

ടെക്നിക്കല്‍ തെറ്റ് ചുണ്ടിക്കാട്ടിയതില്‍ വളരെ സന്തോഷം. തെറ്റു തിരുത്തിയിട്ടുണ്ട്.

മൂര്‍ത്തി അയച്ചു തന്ന ലിങ്കുകള്‍ക്കും സ്വാഗതം.
ഞാന്‍ മന‍സിലാക്കിയിടത്തോളം, ആ ലിങ്കുകള്‍ ഒന്നും സാരാംശത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഞാന്‍ ചൂണ്ടിക്കട്ടിയ നിലപാടിനെ പ്രതികൂലിക്കുന്നില്ല.

പറയട്ടെ, ഞാന്‍ സി.പി.എമിനെ വിമര്‍ശിക്കുകയല്ല. എന്റേതായ കഴ്ചപ്പാടിലൂടെ അതിന്റെ നിലപാടിനെ മനസിലാക്കാന്‍ ശ്രമിക്കുന്നു, അത്രേ ഉള്ളു.

സിപി.എം സംസ്ഥാന കമ്മിറ്റിയുടെ ലിങ്കില്‍ എഴുതിയിരിക്കുന്നു:‘We also demanded that the poorest in forward communities must be ensured reservation benefit at least on a small scale without affecting the existing reservation for backward communities.‘.

പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയും ലേഖനങ്ങള്‍ പാര്‍ട്ടിയുടെ ഈ നിലപാടിനെ കൂടുതല്‍ സബ്-സ്റ്റാന്‍ഷിയേറ്റ് ചെയ്തിരിക്കുന്നു.

പ്രകാശ് കാരാട്ടിന്റെ ഒ.ബിസി.റിസര്‍വേഷന്‍ പാര്‍ട്ടി നിലപാട് താഴെപ്പറയുന്ന കോട്ടില്‍ അടങ്ങിയിരിക്കുന്നു എന്നു ഞാന്‍ കരുതു ന്നു.

‘The CPI(M) attitude to OBC reservation stems from its class standpoint. It seeks the unity of the toiling people, of all castes, both urban and rural, against the main exploiters who perpetuate a social system which is retrogressive. This unity is necessary to fight monopoly capital and concentration of wealth which should unite both the forwards and backwards who comprise the working class. It is necessary to fight landlordism, for which the entire rural poor has to be mobilised breaking caste oppression and divisions. The democratic sections amongst the toilers not covered by reservations, both working class and peasantry, have to accept the necessity for reservations, so that overall unity can be cemented.‘

യെച്ചൂരി പറയുന്നു;
‘At the outset, it is necessary to debunk a common fallacy that attempts to pit caste versus class.‘

ഇതു കേട്ടാല്‍ വിശാല തൊഴിലാളി ഐക്യത്തിന്റെ ഉത്തുംഗ നിലപാടായി തോന്നാമെങ്കിലും, ഒബിസി റിസര്‍വേഷന്റെ ചരിത്രപരമായ കാരണങ്ങളിലൂടെ നോക്കിയാല്‍ ഇതില്‍ വിഭാഗീയതയും വ്യത്യസ്ഥ താല്പര്യങ്ങളും കാണാന്‍ കഴിയും.

അതായത്, മാര്‍ക്സിസ്റ്റു പാര്‍ട്ടി ഇവിടെ ഒ.ബി.സി റിസര്‍വേഷന് ഒരു വിസ്താര ക്ലാസ് സ്-ട്രഗിള്‍‍ മാനം കൊടുത്ത് അതിന്റെ ആന്തരിക സത്തയെ തന്നെ മാറ്റിമറിച്ചിരിക്കുന്നു.

ഏതൊരു പ്രശ്നത്തിനും പരിഹാരം കാണണമെങ്കില്‍ അതിന്റെ കാരണങ്ങള്‍ ആദ്യമായി വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ഒ.ബിസി. റിസര്‍വേഷന്റെ കാരണമെന്ത്?

കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളില്‍ അടിച്ചേല്‍‍പ്പിച്ച ഏതാണ്ട് കുറഞ്ഞത് 2000 വര്‍ഷം പഴക്കമുള്ള വര്‍ണ-ജാതി-സാമൂഹ്യ-സാമ്പത്തിക-വിവേചനമാണ്‍് അതിനു കാരണം. ഈ കാരണത്തെ അതിന്റെ പരിപുര്‍‌ണ സ്വത്വത്തില്‍‍ മനസിലാക്കാന്‍ മടിക്കുന്ന ഒരു പാര്‍ട്ടിയോ, ഭരണകൂടമോ, സംഘടനയോ ഒ.ബിസി. സംവരണത്തില്‍ ക്രിയാത്മകമാ‍യ ഒരു പരിഹാരവും നേടാന്‍ പോകുന്നില്ല എന്നുള്ളതാണ്‍് എന്റെ അഭിപ്രായം. ഒ.ബിസി റിസര്‍വേഷന്‍ എന്നു പറഞ്ഞാല്‍ സാമ്പത്തിക സംവരണം മാത്രമല്ല. സാമൂഹ്യമായ തുല്ല്യത കൂടി ഉള്‍പ്പടുന്ന ഒരു കോപ്ലെക്സ് പ്രശ്നമാണത്.

ഇന്ത്യയില്‍ മാത്രമല്ല ഇത്തരം വിവേചനമുണ്ടായിട്ടുള്ളത്. സൌത്താഫ്രി‍ക്കയിലെ അപ്പാര്‍ത്തിഡും, അമേരിക്കയിലെ സ്ലേവറിയും, ഇന്ത്യയിലെ വര്‍ണവിവേചനവും ലോക ചരിത്രത്തിലെ വര്‍ഗ-ജാതീയ പൈശചികതകളാണ്‍്. പക്ഷെ സൌത്താഫ്രിക്കയിലും അമേരിക്കയിലും അതിന് ഉത്തരവാദികളായവര്‍, കാലക്രമേണയാണെങ്കിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടൂത്തിട്ടുണ്ട്. ഇന്ത്യയിലോ? ....


ചാതുര്‍വര്‍ണ്യവിവേചനം നിര്‍മ്മിച്ചെടുത്ത്, പരിശ്രമികളായ ഭൂരിപക്ഷത്തിന് അവരുടെ തൊഴിലിന്റെ പ്രതിഫലം തന്നെ വിലക്കി, ദൈവത്തെ സ്വര്‍ഗത്തേക്കുയര്‍ത്തി, ഭൂമിയുടെയും സമ്പത്തിന്റെയും അവകാശവും അധികാരവും ദൈവം കല്‍പ്പിച്ചെന്നു പറഞ്ഞ വിവേചനത്തിന്റെ പേരില്‍ അടിച്ചുമാറ്റി, കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക- സമത്വത്തില്‍ പൈശാചികത വിതച്ച, ഏതാണ്ടു 2000 വര്‍ഷങ്ങള്‍ക്കു മുന്‍പു ആരംഭിച്ച വര്‍ഗ്ഗീയ അടിച്ചമര്‍ത്തലിനെ, ഇടക്കിടെ സൌകര്യ പൂര്‍വം സ്മരണയില്‍ ഒന്നു താലോലിച്ച്, അതിനെ 19-20ം നൂറ്റാണ്ടിലെ കോളോണിയല്‍ -മാര്‍ക്കറ്റ് സാമ്പത്തിക ചൂഷണവുമായി ബന്ധിപ്പിച്ച്, തൊഴിലാളി ഏകീകരണമെന്ന രാഷ്ട്രീയ ആശയത്തിലൂടെ ഒ.ബി.സി.റിസര്‍വേഷനു പരിഹാരം കാണുന്ന ഒരു രാഷ്ട്രീയ പരിപാടി അപലപനീയം എന്നേ എനിക്കു പറയാന്‍ കഴിയു.

മുകളില്‍ പറഞ്ഞ രണ്ട് അടിച്ചമര്‍ത്തലുകള്‍ക്കും പൊതുവായി സാമ്പത്തിക ചൂഷണം ഒരു കോമണ്‍ ഫാക്ടറാണ്‍് എന്നു സമ്മതിക്കുന്നു. പക്ഷെ അതൊഴിച്ചു നിര്‍ത്തിയാല്‍ ഇരുപതാംനൂറ്റാണ്ടിലെ തൊഴിലാളി ഏകീകരണത്തിന്റെ ഒറ്റക്കല്ലില്‍ നിരത്തി വയ്കാവുന്ന രാഷ്ട്രീയ വാണിഭങ്ങളല്ല അവ രണ്ടും. രണ്ടും രണ്ടായി കണ്ട് പരിഹരിക്കണം.

ചരിത്രപര‍മായ വര്‍ഗ വിവേചനത്തിലൂടെ മേധാവിത്വത്തിലെത്തിയ ഒരു വര്‍ഗ്ഗത്തിലെ ആളുകള്‍, 19-20 നൂറ്റാണ്ട് എങ്ങനെയാണ്‍് സാമ്പത്തികമായി പിന്നോക്കമായത് എന്നുള്ളതിനു പഠനങ്ങള്‍ നടത്തണം. സാമ്പത്തികമായ ചൂഷണമാണോ, അതോ തൊഴിലിനോടുള്ള നിഷ്ക്രിയമായ മനോഭാവമാണോ, അതോ തെറ്റായ സമ്പത്തിക ധാരണകളാണോ അധ;പ്പതനത്തിനു കാരണം എന്നു മനസിലാക്കണം. അല്ലാതെ പ്രശ്നങ്ങളെ വളച്ചൊടിച്ച് എല്ലാത്തിനും പെര്‍സെപ്റ്റീവ് വില കൊടുത്ത്, പരിഹാരം സാമ്പത്തിക സംവരണം എന്നു കാണുന്നതില്‍ അര്‍ഥമില്ല.

ഇതു ഒ.ബിസിയുടെ കാര്യത്തിലും ശരിയാണ്‍്. ഒ.ബി.സിക്ക് സാമ്പത്തിക സംവരണം ആവശ്യമാണ്‍്. പക്ഷെ അവയില്‍ സമൂഹ്യ തുല്യത നേടിയവര്‍ക്ക് സംവരണത്തിന്റെ ആവശ്യമില്ല. പക്ഷെ സാമൂഹ്യ തുല്യത സാമ്പത്തിക സംവരണത്തിലൂടെ മാത്രം നേടാന്‍ സാദ്ധ്യമല്ല. സാമ്പത്തിക തുല്യതയും സാമൂഹ്യ ത്യല്യതയും രണ്ടാണ്‍്.

നായരെന്നും പുലയനെന്നും ഉള്ള സാമുദായിക വ്യത്യസം തൊഴിലാളി ഏകീകരണത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കേരളത്തിലെ മാര്‍സിസ്റ്റു പാര്‍ട്ടി ഭരണത്തിലൂടെ/ സമീപനത്തിലൂടെ അതെന്നേ നടപ്പിലാകുമായിരുന്നു. ലോകത്തലാദ്യമായി ജനാധിപത്യ വോട്ടെടുപ്പിലൂടെ മാ‍ര്‍ക്സിസ്റ്റു പാര്‍ട്ടി ഭരണത്തില്‍ വന്ന സ്റ്റേറ്റാണ്‍് നമ്മുടേത്. ജനകീയ ആദര്‍ശങ്ങളുടെ പേരില്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ, പ്രത്യേകിച്ചു യുവ ജനതയുടെ ആശാകേന്ദ്രം കൂടിയാണ്‍് മാര്‍ക്സിസ്റ്റു പാര്‍ട്ടി. പക്ഷെ എന്തു കോണ്ട് അതിന് കേരളത്തിലെ ജാതി വിവേചനത്തെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല? തന്നെയുമല്ല അതിന്നു പൂര്‍വാധികം ശക്തിയായി വളരുന്നു.

ജനകീയതയോടുള്ള കമിറ്റ്മെന്റും ജാതിയോടുള്ള കമിറ്റ്മെന്റൂം ഒരുമിച്ചു പോകുകയില്ല.

സൌത്താഫ്രിക്കയില്‍ വര്‍ണ്ണ വിവേചനം അനുഭവിച്ചവരുടെ ജനകീയ ഉദ്ധാരണത്തിനു വേണ്ടി നില്‍കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്‍് എ.എന്‍.സി. അതില്‍ നേതൃസ്ഥാനത്തും അല്ലാതെയുമായി ധാരാളം വെള്ളക്കാരുണ്ട്. വര്‍ഗ്ഗീയ വിവേചനമനുഭവിച്ചവരുടെ ഉദ്ധാരണത്തിലേക്ക് പലതലത്തിലുള്ള റിസര്‍വേഷന്‍ പ്രോഗ്രാമുകള്‍ ഉണ്ട്. യോഗ്യതയുള്ള വെള്ളക്കാരെ മാറ്റി നിര്‍ത്തി, അത്രയും യോഗ്യതയില്ലാത്ത മറ്റുള്ളവര്‍ക്കു ജോലികൊടുക്കുന്നുണ്ട്. ജനസംഖ്യയില്‍ 13% മാത്രമുള്ള വെള്ളക്കാരില്‍ ഭിക്ഷ യാചിക്കുന്നവരും/ കഷ്ടപ്പെട്ടു ജീവിക്കുന്നവരും ഒരപൂര്‍വ കാഴ്ചയല്ല.
പക്ഷെ എ.എന്‍.സി നേതൃത്വത്തിലുള്ള ഒരു വെള്ളക്കാരനും കഷ്ടപ്പെടുന്ന വെള്ളക്കാര്‍ക്ക് റിസര്‍വേഷന്‍ വേണമെന്നതു രാഷ്ട്ര്രിയ അജന്‍ഡ ആക്കാന്‍ ആവശ്യപ്പെടുക കൂടിയില്ല; കാരണം അവരുടെ ജനകീയ കമിറ്റ്മെന്റും വര്‍ഗ്ഗീയ കമിറ്റ്മെന്റും രണ്ടാണ്‍് എന്നവര്‍ക്കറിയാം; അല്ലാതെ കാണുന്നത് ജനകീയതയിലൂടെ വര്‍ഗ്ഗിയത വളര്‍ത്തുകയാണെന്നും.

മാവേലി കേരളം said...

ജോജു സംവരണത്തിനു കൊടുത്തിരി‍ക്കുന്ന കാരണങ്ങളും ഫലവും മറ്റും അംഗീകരിക്കാന്‍ വിഷമമുണ്ട്.

അതിന്റെ ചരിത്രപരമായ കാരണങ്ങള്‍ മൂര്‍ത്തിക്കുള്ള മറുപടിയില്‍ എഴുതിയിട്ടൂണ്ട്.

ജോജു എഴുതി:

‘സാമൂഹികമായി പുരോഗതി പ്രാപിച്ച സമുദായങ്ങള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്‍‌‌പിലായിരിയ്ക്കും.‘

ഈ സമൂഹ്യ പുരോഗതി എന്നതു കൊണ്ടുദ്ദേശിക്കുനതെന്താണ്? വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വികസനത്തില്‍ കൂടുതലായി അതിനൊരു എക്സ്- ഫാക്റ്റര്‍ ഉണ്ട്, അതെന്താനെന്നറിയാതെ കൂടുതല്‍ മറുപടി എഴുതാന്‍ സാധിക്കുന്നില്ല. കാരണം ഈ സമൂഹ്യ പിന്നോക്കവസ്ഥയെകൂറിച്ചു ജോജു പലയിടത്തും പറയുന്നു.

മാവേലി കേരളം said...

ജോജിവിന്റെ അടുത്ത കമന്റില്‍ പറയുന്നു;

‘ജനസംഖ്യയ്ക്ക് ആനുപാതികമായ നിയമനം എന്നത് ഒരു സംതുലിതാവസ്ഥയാണ്. അത് സ്വാഭാവികമായി സംഭവിയ്ക്കേണ്ടതാണ്. കൃത്രിമമായി സൃഷ്ടിയ്ക്കുന്ന സംതുലിതാവസ്ഥ കാര്യക്ഷമതയെ ബാധിയ്ക്കാനിടയുണ്ട്.‘

ജോജു വര്‍ഗീയ വിവേചനം നടന്ന ഒരു സമൂഹത്തിലും ഈ സംതുലിതാവസ്ഥ സ്വാഭാവികമായി സംഭവിച്ചിട്ടില്ല്. അതാണ്‍് റിസര്‍വേഷന്‍ ആവശ്യമായി വരുന്നത്. അതു വിവേചനത്തിന്റെ വിലയാണ്‍്.

‘ജനസംഖ്യയ്ക്ക് ആനുപാതികമായി നിയമനം ഉറപ്പുവരുത്തുക എന്നത് മുന്നോക്കക്കാരെ സംബന്ധിച്ചിടത്തോളം ഗവര്‍മെന്റിന്റെ(പൊതുസമൂഹത്തിന്റെ) ബാധ്യതയല്ല.‘

ജനസംഖ്യക്ക് ആനുപതികമായി മുന്നോക്കന്റെ നിയമനം ഉറപ്പു വരുത്തേണ്ടത്, അവരുടെ റിസര്‍വേഷന്റെ ആവശ്യമായിട്ടല്ല ഗവണ്മെന്റു കണുന്നതും കാണേണ്ടതും. ഗവണ്മെന്റിന്റെ ലിമിറ്റഡ് റിസോഴ്സ് എങ്ങനെ ന്യായമായി ഉപയോഗിക്കണം എന്നതിലാണ്‍്. അതായത് മുന്നോക്കന്റെ നിയമനം ജനസംഖ്യാനുപാതികമായി നിയന്ത്രിക്കണം, പിന്നോക്കവവകാശപ്പെട്ടത് അവര്‍ക്കും ജനസംഖ്യാനുപാതികമായി കൊടുക്കണം.

എന്തോന്നു കാര്യക്ഷമത ജോജു.കെരളത്തിന്റെ തെക്കു തൊട്ടു വടക്കു വരെയുള്ള പബ്ലിക്ക് ഒഫീസുകളില്‍ ഒന്നു കയറി ഇറങ്ങിയാല്‍ മതിയല്ലോ ഈ കാര്യക്ഷമത മനസിലാക്കാന്‍. ചന്തുപൊട്ടും, കുറിയും കുറിശും, പിന്നൊള്ള അടയളങ്ങളൊക്കെ തൂക്കിയിട്ട് കൈക്കൂലി നാണമില്ലാതെ ചൊദിച്ചു വാങ്ങാനിരിക്കുന്ന സിവിള്‍ സേര്‍വന്റ്സ് എന്ന അന്‍ഡര്‍ പെര്‍ഫോര്‍മിങ് വര്‍ഗത്തിനെന്തോന്നുണ്ടെന്നാ ജോജു പറയുന്നത് കാര്യക്ഷമതയോ? അതോ മുന്നോക്കന്റെ കാര്യക്ഷമത പിന്നോക്കന്റെ നിയമനം മൂലമില്ലാതായെന്നോ? ;)

N.J Joju said...

ഈ സമൂഹ്യ പുരോഗതി എന്നതു കൊണ്ടുദ്ദേശിക്കുനതെന്താണ്?

"Socially backward classes" എന്നതുതന്നെയാണ് ഇതുമായി ബന്ധപ്പെട്ട പ്രയോഗം. അതെന്താണ് എന്നു ചോദിച്ചാല്‍ നമ്മള്‍ ഇത്രയും നേരം പറഞ്ഞതു വെറുതെയായീ എന്നല്ലേ മാവേലീ...

“ജോജു വര്‍ഗീയ വിവേചനം നടന്ന ഒരു സമൂഹത്തിലും ഈ സംതുലിതാവസ്ഥ സ്വാഭാവികമായി സംഭവിച്ചിട്ടില്ല്.”
അങ്ങനെ സംഭവിച്ചു എന്നു ഞാന്‍ പറഞ്ഞോ? വര്‍ഗ്ഗീയ വിവേചനം തന്നെയാണ് മേല്പറഞ്ഞ സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണവും. സാമൂഹികമായി പിന്നോക്കമല്ലാത്ത സമൂഹങ്ങളെ പരിഗണിച്ചാല്‍ നിയമനങ്ങളില്‍ അവര്‍ക്ക് ജനസംഖ്യയ്ക്ക് ആനുപാതികമായ നിയമനം ലഭിയ്ക്കുന്നില്ലെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണ്. അതിനെ പരിഹരിയ്ക്കേണ്ടത് അവരുടെ മാത്രം ബാധ്യതയുമാണ്. സാമൂഹികമായി പിന്നോക്കമായ സമൂഹങ്ങളുടെ കാര്യത്തില്‍ പൊതു സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്.

ഞാന്‍ പറഞ്ഞ കാര്യക്ഷമതയെക്കുറിച്ച് കോടതികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഞാനെന്തിനു കൂടുതല്‍ പറയണം.


“തന്നെയുമല്ല അന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കുറഞ്ഞത് 3 ലക്ഷം രൂപ..” 1992ലെ കാര്യമല്ലേ പറഞ്ഞത്...ഏതു സ്ഥാപനമാണെന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു. ഇന്നും സ്വകാര്യ എന്‍‌‌ജിനീയറിംഗ് സ്വാശ്രയങ്ങളില്‍ പോലും ഫീസ് അത്രയ്ക്ക് ആയിട്ടില്ല(50000/- ശരാശരി). പല സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും ഫീസ് 3 ലക്ഷമായിട്ട് (3.5 ലക്ഷം ശരാശരി )അധികം കാലമായിട്ടില്ല. ഐ.ഐ.എം അഹമ്മദാബാദിലെ ഫീസ് 3 ലക്ഷമായത് കഴിഞ്ഞ വര്‍ഷമാണ്(2008).

മുന്നോക്കത്തിലെ പോലും ബഹുഭൂരിപക്ഷത്തിന്റെയും വരുമാനം ഈ ക്രീ‍മിലെയറില്‍ പെട്ടവരേക്കാള്‍ കുറവാണെന്ന് ഓര്‍ക്കണം.

ഒരു സംശയത്തിനു മറുപടി പറഞ്ഞാല്‍ നന്നായിരുന്നു. ക്രീമിലെയറില്‍ ഉള്ള ഒരു ഒ.ബി.സി കാരനു ജനറല്‍ മെറിറ്റില്‍ മറ്റുള്ളവര്‍ക്ക് ഒപ്പമെത്താന്‍ പ്രതിബന്ധമായി നില്‍ക്കുന്ന സംഗതിയെന്താണ്?

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ പോസ്റ്റ്‌ കാണാന്‍ വൈകി.
ജോജു ചോദിച്ച ഒരു പോയന്റ്‌ ഇപ്പോഴും നിര്‍ണ്ണായകമായി തുടരുന്നു. എപ്പോഴാണ്‌ ക്രീമിലെയറുകാരന്‍ ജനറല്‍ മെറിട്ടില്‍ എത്തുന്നത്‌?

ക്രീമിലെയറുകാരെ ഒഴിവാക്കാതിരിക്കാനുള്ള ന്യായങ്ങള്‍ എന്തു തന്നെ പറഞ്ഞാലും അതില്‍ പ്രധാനമായ ഒരു സംഗതി ഇപ്പോഴും അവശേഷിക്കുന്നു. ക്രീമിലെയറുകാരന്‍ ആ സമുദായത്തിലെ തന്നെ താഴേക്കിടയില്‍ ഉള്ളവന്റെ അവസരം കളയില്ലേ?

ഉദാഹരണമായി മെഡിക്കല്‍ പരീക്ഷയില്‍ കോഴിക്കോട്‌ ജില്ലയിലുള്ള ഒരു ക്രീമിലെയറുകാരന്‍ 500 ആം റാങ്ക്‌ നേടി എന്നിരിക്കട്ടേ 550 ആം റാങ്ക്‌ അതേ സമുദായത്തില്‍പ്പെട്ട ഒരു സാധാരണക്കാരനും നേടി. രണ്ടാള്‍ക്കും MBBS പ്രവേശനം ലഭിക്കുന്നു. എന്നാല്‍ 500ആം റാങ്ക്‌ നേടിയ ക്രീമിലെയറുകാരന്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ഓപ്റ്റ്‌ ചെയ്യുകയും അത്‌ ലഭിക്കുകയും ചെയ്യുന്നു എന്നാല്‍ 550 ആം റാങ്ക്‌ കിട്ടിയ സാധാരണക്കാരന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പഠിക്കേണ്ടി വരുന്നു എന്നും കരുതുക. എന്നാല്‍ ഹോസ്റ്റല്‍ ഫീസും മറ്റ്‌ ജീവിത ചിലവുകളും സാധാരക്കാരന്‌ താങ്ങാന്‍ പറ്റാതെ വരികയും അവന്റെ പഠനം തുടരനാന്‍ ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയും ചെയ്യേണ്ട ഗതികേടിലേക്ക്‌ എത്തിച്ചേരുകയും ചെയ്യുന്നു.

അതുപോലെ തന്നെ ക്രീമിലെയറുകാരന്‍ നല്ല ജീവിത സാഹചര്യങ്ങളും കോചിങ്ങും നല്ല സ്ക്കൂളിങ്ങും ഒക്കെ നേടി നല്ല റാങ്ക്‌ സ്കോര്‍ ചെയ്ത്‌ ഇഷ്ടമുള്ള കോഴ്സ്‌ ഇഷ്ടമുള്ള സ്ഥലത്ത്‌ ഇഷ്ടമുള്ള കോളെജില്‍ നേടുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംവരണം ലഭിക്കെണ്ടാ താഴേത്തട്ടുകാരന്‍ കിട്ടുന്നതു കൊണ്ട്‌ തൃപ്തിപ്പെടാന്‍ സാധ്യത ഇല്ലേ

N.J Joju said...

മാവേലി,
ഒരേക്കറുള്ള കര്‍ഷകന് ഉണ്ടാകാവുന്ന ശരാശരി ലാഭം എന്നത് 10000നും 15000 ഇടയിലായിരിയ്ക്കും(ഇതില്‍ കൂടാന്‍ ഒട്ടും സാധ്യതയില്ല). നിങ്ങള്‍ പറയുന്ന ക്രീമിലെയറിന്റെ വരുമാനത്തിലെത്തുവാന്‍ ഒരു കര്‍ഷകന് എത്ര ഏക്കറു നിലം വേണം??

ഒരേക്കറില്‍ 50 തെങ്ങ് എന്നു കരുതുക. ഒരു വര്‍ഷം ശരാശരി 8 തേങ്ങാ ഇടീല്‍. മൊത്തവിലയില്‍ 5 രൂയില്‍ കൂടുതല്‍ ഒരു കര്‍ഷകര്‍നു ലഭിയ്ക്കുകയില്ല. ഒരു വര്‍ഷം ഉത്പാദിപ്പിയ്ക്കുന്ന തേങ്ങ:-50*8*5=2000
കിട്ടുന്ന വില = 10000/- പോട്ടെ മുപ്പതിനായിരം കിട്ടുന്നു എന്നു കരുതുക. എത്ര ഏക്കറുണ്ടെങ്കില്‍ അയാള്‍ക്ക് ഒരു ലക്ഷം രൂപാ വര്‍ഷിക വരുമാനം ഉണ്ടാവും?
(ഈ കണക്കുകള്‍ എന്റെ അറിവില്‍ ശരിയാണ്, ആരെങ്കിലും തെറ്റെന്നു ചൂണ്ടിക്കാണിച്ചാല്‍ തിരുത്താവുന്നതുമാണ്.)

ദാരിദ്ര്യരേഖ:-
The World Bank's definition of the poverty line**, for under developed countries, like India, is US$ 1/day/person or US $365 per year. As per this definition, more than 75% of all Indians are, probably, below the poverty line!
As per the Government of India, poverty line for the urban areas is Rs. 296 per month and for rural areas Rs. 276 per month, i.e. people in India who earn less than Rs. 10 per day. As per GOI, this amount will buy food equivalent to 2200 calories per day, medically enough, to prevent death. At this level of earning, even in a poor country like India, survival on Rs. 10 per day is a nightmare! This actually translates to Rs. 3650 per year or US $ 75 per year.

മേലെപ്പറഞ്ഞ കര്‍ക്ഷക മുതലാളിപോലും‍ ക്രീമിലെയറിലുള്ള ‘ദരിദ്രനാരായണ’ന്മാരെകാള്‍ താഴെയാണെന്നു മനസിലാക്കുക.

അതുകൊണ്ടു തന്നെ ക്രീമിലെയറിന്റെ ആവശ്യമില്ലെന്നോ, ക്രീമിലെയറുകാരെയും റിസര്‍വ്വേഷനു പരിഗണിയ്ക്കണമെന്നോ ഉള്ള മാവേലീകേരളത്തിന്റെയും സൂരജിന്റെയും ആശയങ്ങള്‍ എനിയ്ക്ക് അംഗീകരിയ്ക്കാനാവില്ല.

മാവേലി കേരളം said...

'ഈ സമൂഹ്യ പുരോഗതി എന്നതു കൊണ്ടുദ്ദേശിക്കുനതെന്താണ്?'

ജോജൂ ഈ ചൊദ്യ്യം ഇതു വരെ നാം പറഞ്ഞതിനെ വെറുതെയാക്കുന്നില്ല.

ജോജുവിന്റെ സാമൂഹ്യപുരോഗതിയെക്കുറിച്ചുള്ള കന്‍സെപ്റ്റ് കുറച്ചുകൂടി വ്യക്തമായി അറിയുന്നതിനാണ്‍് ഞാന്‍ ചോദിച്ചത്.

എന്നാല്‍ ജോജുവിന്റെ കമന്റിലൂടെ ഈ കണ്‍സെപ്റ്റ് ഏറെക്കുറെ മനസിലാക്കുവാന്‍ കഴിയും. ഉദ.‘സംവരണത്തിലൂടെ പിന്നോക്ക സമൂഹം സാമ്പത്തികമായും വിദ്യാഭ്യാസപരമായും മെച്ചപ്പെടുന്നു. അതിലൂടെ സാമൂഹികമായ പിന്നോക്കാവസ്ഥയെ മറികടക്കുവാന്‍ അവര്‍ക്കു ഭാവിയില്‍ കഴിയുന്നു. ഇതാണ് സംവരണത്തിന്റെ ഫലം.‘

എന്നാല്‍ ന്യായവും യുക്തവുമായ മാനവിക കണ്‍സെപ്റ്റില്‍, പിന്നോക്കന്റെ സമൂഹ്യ പുരോഗതി അവന്‍ മുന്നോക്കനൊപ്പം സാമൂഹ്യമായി എത്തുമ്പോള്‍ മാത്രമേ പൂര്‍ത്തിയാകുന്നുള്ളു. സംവരണം എന്ന സാമ്പത്തിക വിദ്യാഭ്യാസ സഹായങ്ങള്‍ അതിലേക്കുള്ള ഉപാധികള്‍ മാത്രമാണ്‍്. എന്നാല്‍ അങ്ങനെയുള്ള തുല്യതയുടെ ചുമതല നമ്മുടെ ഗവണ്മെന്റുകള്‍ അല്ലെങ്കില്‍ ജോജുവിന്റെ ഭാഷയില്‍ നമ്മുടെ സമൂഹം ഇതു വരെ ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടാണ്‍് സ്വാതന്ത്ര്യം കിട്ടി 60 കൊല്ലം കഴിഞ്ഞിട്ടും സംവരണത്തിന്റെ അങ്ങേ തലക്കല്‍ വെളിച്ചം കാണാതിരിക്കുന്നത്, ഇന്‍ഡ്യയില്‍; പിന്നോക്കരെ വിലക്കു വാങ്ങുന്ന രാഷ്ട്രീയ തന്ത്രമായി സംവരണം മാറിയത്. ഇങ്ങനെയല്ല സംസ്ക്കരമുള്ള ജനതകള്‍ പിന്നോക്കാവസ്ഥ പരിഹരിക്കുന്നത്.

നമ്മൂടെ സമൂഹത്തില്‍ സാമൂഹ്യ ഭിന്നത/വിവേചനം അടയാളപ്പെടുത്തുന്ന ചിഹ്നങ്ങള്‍ ഇല്ലാതാക്കുക പിന്നോക്ക പുരോഗതിയുടെ ഒരു ഭാഗമായി ആരും കണ്ടിട്ടില്ലാത്തതുകോണ്ടാണ്‍് ഈ 2009ലും നായരുടെ സമുദായ പോര്‍വിളി (അതു പോലെയുള്ള മറ്റു ജാഡകളും) സമൂഹം കേള്‍ക്കേണ്ടിയും അനുഭവിക്കേണ്ടിയും വരുന്നതും, ഇനിയും നാള്‍ക്കു നാള്‍ കേള്‍ക്കേണ്ടി വരുന്നതും.

ചരിത്രപരമായി വിവേചനമനുഭവിച്ചിരുന്ന ഒരു സമൂഹമല്ലായിരുന്നു ഭാരതീയ സമൂഹം. അതുകൊണ്ടാണ്‍് ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള മതങ്ങള്‍ അവിടെ വരാനും വര്‍ദ്ധിക്കാനും ഇടയായത്. ചാതുര്‍വര്‍ണ്യ വിവ്വേചനം, നിലവിലിരുന്ന ആ സമൂഹ്യ സമാധാനത്തേയും ഐക്യത്തേയുമാണ്‍് ഇല്ലാതാകിയത്. ആ പൂര്‍വീക നിലയിലുള്ള സമൂഹ്യ ഐക്യത്തിനു സമാനമായ സമൂഹ്യരീതി വരു്‍മ്പോഴേ കേരളത്തില്‍ സമൂഹ്യ തുല്യത/പുരോഗതി ഉണ്ടാകു.

‘അല്ല്ലാതെ ജാതിഅടിസ്ഥാനത്തിലുള്ള ഉച്ചനീചത്വങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുന്നതു വരെ അതായത് ബ്രാഹ്മണന്‍ അവര്‍ണ്ണനെ വിവാഹം ചെയ്യാ‍നാവുന്ന കാലം വരെ സംവരണം തുടരണമെന്നു പറയുന്നത് യുക്തിരഹിതവും അപ്രായോഗികവുമാണ്.‘

ബ്രാഹമണന്‍ അവര്‍ണ്ണനെ കല്യാണം കഴിച്ചിരുന്നുവോ ആ വിദൂര ഭൂതകാലത്തില്‍? മുന്നോക്ക മേല്‍ക്കൊയ്മ ലാക്കാക്കി ചരിത്രമെഴുതിയവര്‍ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ലായിരിക്കാം. പക്ഷെ അങ്ങനെ നടന്നിരിന്നു എന്നു ആ ചരിത്രത്തിന്റെ ഏടുകളെ സൂക്ഷബുദ്ധിയോടെ മനസിലാക്കിയാല്‍ കാണാം. അപ്പോള്‍ ആ സമൂഹ്യതുല്യതയെ തത്വപര‍മായും അല്ലാതെയും അംഗീകരിക്കുക സാമൂഹ്യ സമത്വത്തിന്റെ ഒരു അജന്‍ഡയാണ്‍്. പക്ഷെ ഇന്ത്യയില്‍ അങ്ങനെയല്ല. അതുകോണ്ട് സംവരണ ഒരു സമ്പത്തിക ഭിക്ഷയായി മാറുന്നു,ഇന്ത്യ മാനവിക ധാര്‍മ്മികതയുടെ പേരില്‍ ഒരു ഋണ രാജ്യമായും.(a pauper nation)എന്റെ രാജ്യത്തെ ഞാന്‍ നിന്ദിക്കയല്ല. ധാര്‍മ്മികമായി മുന്നോക്കം നില്‍ക്കുന്ന അനേകം ജനങ്ങള്‍ അവിടെഉണ്ട്, പക്ഷെ അതു മുന്നോക്കനെന്ന ജാതിലേബല്‍ കെട്ടി ജാതി രാഷ്ട്രീയ ഗീര്‍വാണമടിക്കുന്നവല്ല.

നമ്മുടെ കോടതികളെ വിശ്വസിക്കണം എന്നെനിക്കുമുണ്ട്. :)പക്ഷെ സാധാരണക്കാരന്റെ ചിന്തയെപോലും ലജ്ജിപ്പിക്കുന്ന കോടതിവിധികളില്‍ വിശ്വസിക്കാന്‍ പറ്റാതെ വരുന്നു.

'തന്നെയുമല്ല അന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കുറഞ്ഞത് 3 ലക്ഷം രൂപ.'
ഉന്നത വിദ്യാഭ്യാസ സ്ഥാ‍പനങ്ങള്‍ എന്നു പറയുന്നത് സ്വാശ്രയ കോളേജുകളല്ല, iit, iims തുടങ്ങിയവയുടെ നിലയിലുള്ള സ്ഥാപനങ്ങളാണ്‍്. അതില്‍ 2008ലാണ്‍് വാര്‍ഷിക ഫീസ് 3 ലക്ഷം ആയി എന്നെഴുതിയത്. അത് ആവറേജു 3.5 ലക്ഷമാനെന്നു ജോജു പറഞ്ഞുവല്ലോ.

കൂടുതലറിയാന്‍ താഴെപ്പറയുന്ന ബില്ലിനെക്കൂറിച്ച് മനസിലാക്കുക. അത് 2008ലാണ്‍് നിയമമായത് എന്നു ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു.
Central Educational Institutions (Reservation in Admission) Bill that was intended to provide 27% reservation in admission to Other Backward Castes

‘മുന്നോക്കത്തിലെ പോലും ബഹുഭൂരിപക്ഷത്തിന്റെയും വരുമാനം ഈ ക്രീ‍മിലെയറില്‍ പെട്ടവരേക്കാള്‍ കുറവാണെന്ന് ഓര്‍ക്കണം.‘

ജോജു 3.5 ലക്ഷം ആവരേജു ഫീസു കോടുക്കാന്‍ കഴിവുണ്ടാകണമെങ്കില്‍ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം കുറഞ്ഞത് 4 ലക്ഷമെങ്കിലും ആകണ്ടേ? അതില്‍ എന്തങ്കിലും സാമ്പത്തിക ലോജിക്ക് ഇല്ലാതുണ്ടോ? മുന്നോക്കനത്രയും വരവില്ലെങ്കിലും അവനു നായര്‍ നമ്പൂതിരി വാലുണ്ടല്ലോ? അത് സമൂഹ്യ അസറ്റ് ആയിട്ടാണല്ലോ അവര്‍ കരുതുന്നത്. അത് അവന്‍ മൂല്യമായി വച്ചിരിക്കുന്നിടത്തോളം കാലം അതിന്റെ വില കൂടെ കണക്കിലെടുക്കണം. ജോജൂനു കഴിയുമോ അതിന്റെ വില എത്രയെന്നു തിട്ടപ്പെടൂത്താന്‍. അതാണു ഞാന്‍ മുകളില്‍ പറഞ്ഞത്, ഇങ്ങനെയുള്ള അടയാളങ്ങള്‍ മൂല്യങ്ങളായി കൊണ്ടുനടക്കുന്നിടതിന്റെ ഇമ്പ്ലിക്കേഷന്‍സ്.

‘ക്രീമിലെയറില്‍ ഉള്ള ഒരു ഒ.ബി.സി കാരനു ജനറല്‍ മെറിറ്റില്‍ മറ്റുള്ളവര്‍ക്ക് ഒപ്പമെത്താന്‍ പ്രതിബന്ധമായി നില്‍ക്കുന്ന സംഗതിയെന്താണ്?‘.

ഇതു രമായണം വേളുക്കുവോളം വായിച്ചിട്ട് സീത രാമന്റെ പെങ്ങളൊ ഭാര്യയോ എന്നു ചോദിക്കുന്നതു പോലുണ്ടല്ലോ ജോജു.

ക്രീമിലെയര്‍ എന്നു പറയുന്നത് സാമ്പത്തിക മുന്നോക്കം മാത്രമാണ്‍്. സമൂഹ്യ തുല്യത അല്ല. അതിനെക്കുറിച്ചു ഞാന്‍ മുകളില്‍ എഴുതിയല്ലോ. മുന്നോക്കന്റെ ധാര്‍ഷ്ട്യത്തേക്കുറിച്ചും പോര്‍വിളിയെക്കുറിച്ചുമാണല്ലോ കിരണ്‍ എഴുതിയത്. ജാതിവിവേചനം ജാതിമോല്ക്കോയ്മ ഇന്നും നിലനില്‍ക്കുന്നു എന്നു വേണമല്ലോ ഇതില്‍ നിന്നും മനസിലാക്കാന്‍.

വിവേചനമുള്ള ഒരു സമൂഹത്തില്‍ വളരുന്ന പിന്നോക്കന്റെ ആത്മബോധം, ലോകക്കാഴ്ച്, ഈഗൊ, ബോധം ഇവയിലൊക്കെ നെഗറ്റീറ്റ് ഇമ്പാക്ടുകള്‍ ഉണ്ടാകാന്‍ സധ്യതകളുണ്ട് എന്നുള്ളതു മന:ശാസ്ത്ര തത്വം അംഗീകരിച്ചിട്ടുള്ളതാണ്‍്. എല്ലാവരും അങ്ങനെയാണ്‍് എന്നല്ല.സമൂഹ്യ അസമത്വത്തെ നിസാരമായി കാണുന്ന ഒരു സമൂഹം കൊടുക്കേണ്ടിവരുന്ന വിലയാണത്.

2007ല്‍ നമൂടെ ബഹുമാനപ്പെട്ട നീതിപീഠം, ഉന്നത വിദ്യാഭ്യാസ ഒ.ബി.സി,അഡ്മിഷന്‍ ബില്ലിനെ സ്റ്റെ ചെയ്തതിന്റെ ന്യായീകരണം ചാഴെക്കൊടുത്തിരിക്കുന്നതു നോക്കു.

SC verdict on the Bill,

“(OBC Reservation) would lead to chaos, confusion, and anarchy which would have destructive impact on the peaceful atmosphere in the educational and other institutions and would seriously affect social and communal harmony. The constitutional guarantee of equality and equal opportunity shall be seriously prejudiced” (http://www.esamskriti.com/html/readcont/sc_2007.doc).

അതായത് ഒ.ബിസികളെ ഇന്‍ഡ്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടത്തിയാല്‍,അവിടെ കയസും കണ്‍ഫൂഷനുമൊക്കെ ഉണ്ടാക്കി കമൂണല്‍ ഹാര്‍മണി ഇല്ലതാകുമെന്ന്.

നമ്മൂടെ രാജ്യത്തിന്റെ പിന്നോക്കരെ നമ്മൂടെ പരമോന്നത നീതിന്യായപീഠം എങ്ങനെ കാണുന്നു? ഇവിടെ ഒ.ബിസി എന്നുദ്ദേശിച്ചത് ക്രീമിലെയറില്‍ ഉള്ളവരെന്നോ ഇല്ലാത്തരെന്നോ ഉദ്ദേശിച്കല്ല, അവരെ ഒരു പൊതു സംജ്ഞയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്‍്. പ്രസ്തുത പര‍മോന്നത നീതിപീഠത്തിന്റെ ഇത്തരം കാഴ്ചപ്പാടുകള്‍ നമ്മൂടെ സമൂഹത്തിന്റെ തന്നെ കഴ്ച്ചപ്പാടുകളല്ലേ? ആ സമൂഹത്തില്‍ ജീവിക്കുന്ന പിന്നോക്കന്‍ എങ്ങനെ മുന്നോക്കനൊപ്പമായി, അവനോടൂ മത്സരിക്കാന്‍ പ്രാപ്തമായി എന്നു പരയാന്‍ കഴിയും, അവന്‍ സാമ്പത്തികമായി ക്രീമിലേയര്‍ ആയാലും. കഴിയില്ല എന്നല്ല ഞാന്‍ പറഞ്ഞത്. ജനിച്ചു വളര്‍ന്ന സാമൂഹ്യ ചുറ്റുപാടിനെ ആസ്പദമാക്കി കഴിയുന്നവര്‍ ഉണ്ട്, കഴിയാത്തവരും ഉണ്ട്. അവരോടു നീതി പുലര്‍ത്തേണ്ടതുണ്ട്.
ഇത്രയുമാണ്‍് എനിക്കു പറയാനുള്ളത്.

N.J Joju said...

മാവേലീ,

പിന്നോക്കക്കാരനാണെങ്കിലും മുന്നോക്കക്കാരനാണെങ്കിലും അവനു ആത്മവിശ്വാസവും ലോകവീക്ഷണവും ഒക്കെ കൊടുക്കുവാനാണു വിദ്യാഭാസം. ഒരേ ബഞ്ചിലിരുന്നു പഠിയ്ക്കുവാന്‍ ഇവിടെ നമ്പൂതിരിയ്ക്കു, നായര്‍ക്കും ഈഴവനും പുലയനും, ക്രിസ്ത്യാനിയ്ക്കും മുസ്ലീമിനും സവര്‍ണ്ണനും അവര്‍ണ്ണനും ഒക്കെ കഴിയുന്നുണ്ട്. അഥവാ ഞാന്‍ പഠിച്ച സ്ഥലങ്ങളിലെങ്കിലും അങ്ങിനെയായിരുന്നു.

സാമൂഹിക അസമത്വത്തിന്റെ മൂര്‍ത്തമായ രൂപങ്ങളെ ഗവര്‍മെന്റൂകള്‍ നിയമം മൂലം നിരോധിച്ചിട്ടൂണ്ട്. അമൂര്‍ത്തമായ മറ്റു രൂപങ്ങളെ അടയാളപ്പെടുത്താനോ ഇല്ലാതാക്കുവാനോ സാധ്യമല്ല, അവയുടെ സ്വാഭാവിക അന്ത്യം മാത്രമേ പ്രതീക്ഷിയ്ക്കാനാവൂ.

ക്രീമിലെയറുകാരനായ ഒരാളുടെ അടുത്ത തലമുറ ഈ രീതിയിലുള്ള വിവേചനങ്ങള്‍ അനുഭവിയ്ക്കേണ്ടി വരുന്നുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതിനെ നേരിടുവാന്‍ തക്ക വിദ്യാഭ്യാസം അവനു നേടിക്കൊടൂക്കുവാന്‍ അവന്റെ കുടുംബത്തിനു ത്രാണിയില്ലേ?

ഇന്നത്തെ അവസ്ഥയില്‍, ക്രീമിലെയറുകാരനായ ഒരാള്‍ 500ആം റാങ്കു കരസ്ഥമാക്കുമ്പോള്‍ അവന്‍ ഒ.ബി.സി അല്ലായിരുന്നെങ്കില്‍ 400ആം റാങ്കു കിട്ടിയേനേ എന്നുപറയുന്നതില്‍ അര്‍ഥമില്ലല്ലോ.
അതേ സമയം സാമ്പത്തുമായി അതിനു ബന്ധമുണ്ടൂതാനും. കുറച്ചുകൂടി നല്ല പരീശീലനം അവനു കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുറഞ്ഞുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞേനേ എന്നു പറയാമല്ലോ.

N.J Joju said...

ഫീസുനിരക്കിനെക്കുറിച്ച്...

ഇന്ന് കേരളത്തില്‍ നിലനിന്നിയ്ക്കുന്ന ഫീസുകളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. കേരളത്തിലെ സ്വാശ്രയ എന്‍‌‌ജിനീയറിംഗിന് ശരാശരി 50000/- ഉം മെഡിക്കലിന് 3.5ഉം ആണ് ഫീസ്. IIM(A)ലെ ഫീസ് 3 ലക്ഷമായി ഉയര്‍ത്തിയത് 2008 ആണ്. ഞാന്‍ പറയുന്നതിത്രയേ ഉള്ളൂ 1992ല്‍ ഇത്രയൊന്നും ഫീസ് ഇല്ല.

3.5 ലക്ഷം രൂ കൊടുക്കുവാന്‍ 4 ലക്ഷം വരുമാനമുണ്ടാവണമെന്നില്ല. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പകള്‍ കൊടുക്കുവാന്‍ ബാങ്കുകള്‍ ഒരു മടിയും കാണിക്കാറില്ല. പഠിച്ചിറങ്ങി ആറുമാസം കഴിഞ്ഞ് അടയ്ക്കാന്‍ തുടങ്ങിയാല്‍ മതി. ഇത്രയും കാലം ഇത്തരം കോഴ്സുകള്‍ പഠിച്ചവരൊക്കെയും അത്രയും വരുമാനമുള്ളവരാണെന്നാണോ താങ്കള്‍ കരുതിയത്.

N.J Joju said...

കോടതിവിധിയെക്കുറിച്ച്...
ഇപ്പറഞ്ഞത് ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരാണ് IIM ല്‍ പഠിയ്ക്കാനെത്തുന്നത്. ഒന്നോ രണ്ടു വര്‍ഷമൊക്കെ പ്രവൃത്തിപരിചയവും കാണും മിക്കവര്‍ക്കും. എന്നു തന്നെയല്ല ഏറ്റവും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളായിരിയ്ക്കും അവിടെയെത്തുന്നതും. പരീക്ഷയിലൂടെ, ഇന്‍‌‌ന്റര്‍വ്യൂവിലൂടെ, ഗ്രൂപ്പ് ഡിസ്‌‌കഷനിലൂടെ ഒക്കെയാണ് പ്രവേശനാര്‍ത്ഥികള്‍ കടന്നു പോകുന്നത്. ഇങ്ങനെയൊന്നും യോഗ്യതതെളിയിയ്ക്കാത്തവര്‍ അഥവാ പിന്തള്ളപ്പെട്ടവര്‍ ആ സ്ഥാനത്തെത്തിയാല്‍ അത് സ്ഥാപനത്തിന്റെ അച്ചടക്കത്തെയും നിലവാരത്തെയും ബാധിയ്ക്കും എന്നതു തീര്‍ച്ചയാണ്.
കോടതി വിധി അത്രയുമേപറയുന്നുള്ളൂ.

N.J Joju said...

താങ്കള്‍ പറയുന്നതു പോലെയുള്ള “ആത്മബോധം, ലോകക്കാഴ്ച്, ഈഗൊ, ബോധം ഇവയിലൊക്കെ നെഗറ്റീറ്റ് ഇമ്പാക്ടുകള്‍ ഉണ്ടാകാന്‍ സധ്യത” യാണു പ്രശ്നമെങ്കില്‍ അതിനു പരിഹാരം നിശ്ചിത ശതമാനം സീറ്റ് നീയ്ക്കി വയ്ക്കുകയല്ല. എന്റെ അഭിപ്രായത്തില്‍ ഗ്രേസ് മാര്‍ഗ്ഗ് നല്‍കുകയാണ്. പിന്നോക്കക്കാരനും റിസര്‍വ്വേഷനും ക്രീമെലെയറിലുള്ളവര്‍ക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് ഗ്രേസ് മാര്‍ക്കും.

മാവേലി കേരളം said...

ജോജുവിന്റെ പല കമന്റുകളില്‍ ഉള്‍പ്പെടുത്തിയിരുന്ന ന്യായവാദങ്ങളീല്‍ നിന്നു ഞാന്‍ മനസിലാക്കുന്നത്
1. താങ്കളും ഞാനും ഒ.ബിസി. സംവരണത്തെ രണ്ടൂ പ്രെമീസിലാണ്‍് കാണുന്നത്. എന്റെ പ്രിമിസിസില്‍ സാമൂഹിക തുല്യത കൈവരിക്കുന്നതിന് നമ്മുടെ ഗവണ്മെന്റും, സമൂഹവും സംവരണത്തില്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. കാരണം വര്‍ഗ്ഗിയ വിവേചനം നടമാടിയ രാജ്യങ്ങളില്‍ അങ്ങിനെയാണ്‍് അതു നടപ്പാക്കുന്നത്.അവര്‍ അതില്‍ വിജയിക്കുന്നുമുണ്ട്.

2. പിന്നോക്കര്‍ മുന്നോക്കര്‍ക്കു, സാമൂഹ്യമായി തുല്യമായി എന്ന് ഉറപ്പുവരുത്തിന്നിടം വരെ (അതെങ്ങനെ വേണം എന്നു അതിനു വേണ്ടി ഒരു പോളിസി രൂപീകരിച്ച് ഗവണ്മെന്റിനു തീരുമാനിക്കാം)ക്രീമിലെയറിന്റെ ആശയത്തില്‍ സംശയം കടന്നു കൂടും. ഇപ്പോല്‍ അതു നടപ്പാക്കിയിരിക്കുന്ന വിധത്തില്‍ നോക്കിയാല്‍ അതില്‍ അനേക പരാതികളും അപ്രീതികളും കടന്നു കൂടിയിട്ടുണ്ട്. ജനങ്ങള്‍ പരതി പറയുമ്പോള്‍ അതിനെ സംഗത്യമായ പഠനങ്ങളില്‍ കൂടിയും ചര്‍ച്ചകളില്‍ കൂടിയുമാണ്‍് പരിഹരിക്കേണ്ടത്. അതില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും സമ്മതിക്കാവുന്ന (അങ്ങഓട്ടുമിങ്ങോട്ടും വിട്ടു വീഴ്ച്ചകള്‍ക്കു തയ്യാറായിക്കോണ്ട്)തീരുമാനങ്ങളാണ്‍് ഏടുക്കേണ്ടത്.ക്രീമിലെയരില്‍ യദ്ധാര്‍ഥത്തില്‍ ഉള്‍പ്പെടുന്ന ആളുകള്‍ നിയമം കൂടാതെ തന്നെ സംവരണത്തില്‍ നിന്നു പിന്മാരണം.

4.ഇന്നത്തെ നിലയില്‍ ക്രിമി ലെയര്‍ മുന്നോക്കന്റെ സാമ്പത്തിക സംവരണം എന്ന ആശ്യത്തിന്റെ കോമ്പ്രമൈസ് രൂപമായാണ്‍് രൂപപ്പെട്ടുവന്നിരിക്കുന്നത്. അതില്‍ ആളുകള്‍ക്ക് അത്രുപ്തിയുണ്ട്. അതു കേവലം ഒരു രാഷ്ട്ര്രിയമായ, മുന്നോക്കരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടായതാണ്‍് എന്ന് അതിനെക്കുറിച്ചു പഠിച്ചാല്‍ മാന്‍സിലാകും. ഇന്നു കേരളത്തില്‍ എത്ര ഒ.ബിസിഉണ്ട്. അവരുമായി ഇതേ ചൊല്ലി എത്ര ചര്‍ച്ചകള്‍ നടന്നിട്ടൂണ്ട്. എന്താ അതിന്റെ ആവശ്യമില്ലേ?

3. ഇനി പിന്നോക്കര്‍ എന്നു പറഞ്ഞാല്‍ തന്നെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ഒക്കെ പിന്നോക്കരുണ്ട്. എന്നാല്‍ അവരുറ്റെ പിന്നോക്കത്തിന്റെ കാരണങ്ങള്‍ വേറെയായതിനാല്‍ കാരണങ്ങള്‍ അനുസരിച്ച് പരിഹാരം കാണണം.


4.ഒരു ജനാധിത്യരാജ്യത്തില്‍ മുന്നോക്കനും പിന്നോക്കനും തുല്യ പങ്കാളീകളും അവകാശികളുമാണ്‍്. എന്നാല്‍ കുറഞ്ഞവനെ നിന്ദിക്കയല്ല, അവരേക്കൂടി തന്നോടൊപ്പമെത്തിക്കാന്‍ കഴിയുന്നതു ചെയ്യുക എന്നുള്ളതാണ്‍് സിവിലൈസ്ഡ് ആയ ഒരു ജനതയൂടെ മനവിക, രാഷ്റ്റ്രീയ സാമൂഹ്യ ധര്‍മ്മം. എന്നാല്‍ സുപ്രിം കോടതി കാണുന്നതെങ്ങനെ? ജോജു അതിനെ അനുകൂലിക്കുന്നു.

5. വര്‍ഗ്ഗിയ വിവേചനതിനു പരിഹാരം കാണുന്ന പിന്നോക്ക വികസനത്തില്‍, ഒരു കാലത്ത് അവരുടെ പുരോഗതി തടഞ്ഞുവച്ചാനുഭവിച്ച മുന്നോക്കന്റെ വരും കാല തലമുറ അതില്‍ നഷ്ടം സഹിക്കേണ്ടി വരും.

ഇതിലൊക്കെ ജോജു വിശ്വസിക്കുന്നില്ല എന്ന് മനസ്സിലായി.

അപ്പോള്‍പിന്നെ വെറുതെ കുറച്ചു സന്ദര്‍ഭങ്ങളെ അടിസ്ഥാനപ്പെടുത്തി കമന്റു എഴുതുന്നത് സമയം കളയാനാണ്‍് ഉപകരിക്കു.

ഉദ്.‘3.5 ലക്ഷം രൂ കൊടുക്കുവാന്‍ 4 ലക്ഷം വരുമാനമുണ്ടാവണമെന്നില്ല. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പകള്‍ കൊടുക്കുവാന്‍ ബാങ്കുകള്‍ ഒരു മടിയും കാണിക്കാറില്ല‘

കടമെടുത്തു പരിഹാരം കാണാന്‍ പറയുക എന്നാല്‍ പിന്നെ ആര്‍ക്കും ഒരു വരുമാനവും വേണ്ടല്ലോ എല്ലാത്തിനും ബാങ്കിലോട്ടു പോയാല്‍ മതിയല്ലോ:)

‘എന്റെ അഭിപ്രായത്തില്‍ ഗ്രേസ് മാര്‍ഗ്ഗ് നല്‍കുകയാണ്. പിന്നോക്കക്കാരനും റിസര്‍വ്വേഷനും ക്രീമെലെയറിലുള്ളവര്‍ക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് ഗ്രേസ് മാര്‍ക്കും.‘

സമൂഹ്യ തുല്യതക്കുള്ള പരിഹാരമല്ല ഗ്രോസു മാര്‍ക്ക്.

കിരണ്‍ തോമസ് തോമ്പില്‍ said...

ക്രീമിലയര്‍ വിഷയത്തില്‍ എന്റെ പോസ്റ്റ് വായിക്കുക

മാവേലി കേരളം said...

കിരണ്‍ തോമസ്

വിശദീകരണങ്ങള്‍ എന്റെ പോസ്റ്റില്‍തന്നെ കൊടുത്തിരുന്നുവല്ലോ

‘മുന്നോക്കനെന്നു സ്വയം അവകാശപ്പെടുന്ന ജാതികളെല്ലാം, തങ്ങള്‍ സമൂഹത്തില്‍ മുന്നോക്കരാണ് എന്നതു പ്രകാശിപ്പിക്കുന്നതിനുള്ള അടയാളങ്ങളെയെല്ലാം കാത്തു സൂക്ഷിക്കണമെന്നു ശക്തിപൂര്‍വം വാദിക്കുന്നവരാണ്‍്. ഈ ബ്ലോഗ്ഗൊസ്പിയറില്‍ തന്നെ എത്ര ഉദാഹരണങ്ങള്‍. ഈ അടയാളങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ട് എന്നല്ല. ആ അടയാളങ്ങള്‍ പോലും തങ്ങളുടെ മുന്നോക്ക (?)ചിഹ്നങ്ങളായി വേണം എന്നു വീറോടെ വാദിക്കുന്നവര്‍ക്ക് എന്തിന്റെ പേരിലാണ്‍് റിസര്‍വേഷന്‍:)‘

അതു കോണ്ടും മാനസിലായില്ലെങ്കില്‍,
എന്റെ സംവരണ ചിന്തകളുടെ അടിസ്ഥാനത്തെക്കുറിച്ചു ഞാന്‍ ജോജുവിനെഴുതിയ ഒരു മറുപടിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അത് ഇവിടെയും ചേര്‍ക്കുന്നു.
അതും വായിക്കുക.
1. എന്റെ പ്രിമിസിസില്‍ സാമൂഹിക തുല്യത കൈവരിക്കുന്നതിന് നമ്മുടെ ഗവണ്മെന്റും, സമൂഹവും സംവരണത്തില്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. കാരണം വര്‍ഗ്ഗിയ വിവേചനം നടമാടിയ രാജ്യങ്ങളില്‍ അങ്ങിനെയാണ്‍് അതു നടപ്പാക്കുന്നത്.അവര്‍ അതില്‍ വിജയിക്കുന്നുമുണ്ട്.

2. പിന്നോക്കര്‍ മുന്നോക്കര്‍ക്കു, സാമൂഹ്യമായി തുല്യമായി എന്ന് ഉറപ്പുവരുത്തിന്നിടം വരെ (അതെങ്ങനെ വേണം എന്നു അതിനു വേണ്ടി ഒരു പോളിസി രൂപീകരിച്ച് ഗവണ്മെന്റിനു തീരുമാനിക്കാം)ക്രീമിലെയറിന്റെ ആശയത്തില്‍ സംശയം കടന്നു കൂടും. ഇപ്പോല്‍ അതു നടപ്പാക്കിയിരിക്കുന്ന വിധത്തില്‍ നോക്കിയാല്‍ അതില്‍ അനേക പരാതികളും അപ്രീതികളും കടന്നു കൂടിയിട്ടുണ്ട്. ജനങ്ങള്‍ പരതി പറയുമ്പോള്‍ അതിനെ സംഗത്യമായ പഠനങ്ങളില്‍ കൂടിയും ചര്‍ച്ചകളില്‍ കൂടിയുമാണ്‍് പരിഹരിക്കേണ്ടത്. അതില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും സമ്മതിക്കാവുന്ന (അങ്ങഓട്ടുമിങ്ങോട്ടും വിട്ടു വീഴ്ച്ചകള്‍ക്കു തയ്യാറായിക്കോണ്ട്)തീരുമാനങ്ങളാണ്‍് ഏടുക്കേണ്ടത്.ക്രീമിലെയരില്‍ യദ്ധാര്‍ഥത്തില്‍ ഉള്‍പ്പെടുന്ന ആളുകള്‍ നിയമം കൂടാതെ തന്നെ സംവരണത്തില്‍ നിന്നു പിന്മാരണം.

3.ഇന്നത്തെ നിലയില്‍ ക്രിമി ലെയര്‍ മുന്നോക്കന്റെ സാമ്പത്തിക സംവരണം എന്ന ആശ്യത്തിന്റെ കോമ്പ്രമൈസ് രൂപമായാണ്‍് രൂപപ്പെട്ടുവന്നിരിക്കുന്നത്. അതില്‍ ആളുകള്‍ക്ക് അത്രുപ്തിയുണ്ട്. അതു കേവലം ഒരു രാഷ്ട്ര്രിയമായ, മുന്നോക്കരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടായതാണ്‍് എന്ന് അതിനെക്കുറിച്ചു പഠിച്ചാല്‍ മാന്‍സിലാകും. ഇന്നു കേരളത്തില്‍ എത്ര ഒ.ബിസിഉണ്ട്. അവരുമായി ഇതേ ചൊല്ലി എത്ര ചര്‍ച്ചകള്‍ നടന്നിട്ടൂണ്ട്. എന്താ അതിന്റെ ആവശ്യമില്ലേ?

4. ഇനി പിന്നോക്കര്‍ എന്നു പറഞ്ഞാല്‍ തന്നെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ഒക്കെ പിന്നോക്കരുണ്ട്. എന്നാല്‍ അവരുറ്റെ പിന്നോക്കത്തിന്റെ കാരണങ്ങള്‍ വേറെയായതിനാല്‍ കാരണങ്ങള്‍ അനുസരിച്ച് പരിഹാരം കാണണം.


5.ഒരു ജനാധിത്യരാജ്യത്തില്‍ മുന്നോക്കനും പിന്നോക്കനും തുല്യ പങ്കാളീകളും അവകാശികളുമാണ്‍്. എന്നാല്‍ കുറഞ്ഞവനെ നിന്ദിക്കയല്ല, അവരേക്കൂടി തന്നോടൊപ്പമെത്തിക്കാന്‍ കഴിയുന്നതു ചെയ്യുക എന്നുള്ളതാണ്‍് സിവിലൈസ്ഡ് ആയ ഒരു ജനതയൂടെ മനവിക, രാഷ്റ്റ്രീയ സാമൂഹ്യ ധര്‍മ്മം. എന്നാല്‍ സുപ്രിം കോടതി കാണുന്നതെങ്ങനെ? ജോജു അതിനെ അനുകൂലിക്കുന്നു.

6. വര്‍ഗ്ഗിയ വിവേചനതിനു പരിഹാരം കാണുന്ന പിന്നോക്ക വികസനത്തില്‍, ഒരു കാലത്ത് അവരുടെ പുരോഗതി തടഞ്ഞുവച്ചാനുഭവിച്ച മുന്നോക്കന്റെ വരും കാല തലമുറ അതില്‍ നഷ്ടം സഹിക്കേണ്ടി വരും.

സമൂഹ്യ തുല്യതയെന്ന അവസ്ഥ പ്രാപിക്കുന്നതിനു മുന്നോക്ക ജാതി പേരുകളും,മറ്റെല്ലാ മുന്നോക്ക ജാതി അടയാളങ്ങളും വിലങ്ങു നില്‍ക്കുന്നു എന്നാണ്‍് എന്റെ അഭിപ്രയം,

മുകളില്‍ പറഞ്ഞ കാരണത്താല്‍, മുന്നോക്കന്‍ മുന്നോക്കനെന്നു പറഞ്ഞുകൊണ്ട് ജാതി സംവരണം ചോദിക്കാനുള്ള അവകാശം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

മുന്നോക്കന് പിന്നോക്കവസ്ഥയുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനകരണങ്ങള്‍ എന്താണ്‍് എന്നു മനസിലാക്കണം. വര്‍ഗ്ഗിയാധിപത്യം കാണിച്ചവരുടെ പിന്നോക്കവസ്ഥയുടെയും ആ ആധിപത്യത്തിന്റെ തിക്തഫലങ്ങള്‍ മൂലം പിന്നൊക്കരായവരുടെയും കാരണങ്ങള്‍ ‍ വ്യത്യസ്ഥമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.കാരണങ്ങള്‍ അനുസരിച്ചാണ്‍് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്.

ക്രീമി ലേയറിലെ ക്രമക്കേടുകളെക്കുറിച്ചും ജോജുവിനെഴുതിയ മറുപടിയില്‍ കൊടുത്തിട്ടൂണ്ട്. അതുകൂടി വായിക്കുക.
കിരണ്‍ എഴുതി;
‘NSS ന്റെ തലപ്പത്തുള്ളവര്‍ വിളിച്ചുപറയുന്ന പോഴത്തരം ആ സമുദായത്തിന്റെ പൊതു സ്വഭാവമായി തെറ്റിദ്ധരിച്ചാണ്‌ ഇത്‌ എഴുതിയത്‌ എന്ന് പറയാതെ വയ്യ.‘

അങ്ങനെ ധരിച്ചിട്ടല്ല. സംവരണത്തെ പിന്നോക്കന്റെ സമൂഹ്യ തുല്യതയ്ക്കുള്ള ഒരു ഉപാധിയായികാണുന്ന അനേകം ആളുകള്‍ അവരുടെ കൂട്ടത്തിലുണ്ട്, അതുപോലെ ക്രീമിലെയറിനെ സ്വയം മാനസോടെ അംഗീകരിക്കാന്‍ തയ്യാറാകുന്ന പിന്നോക്കരും.

ക്രീമിലെയര്‍ ഒഴിവാക്കണെം എന്നു ഞാന്‍ എഴുതിയില്ല. ക്രീമിലെയറിലുള്‍പ്പെടുത്തിയിരിക്കുന്ന ചതിവ് ശരിയല്ല എന്നാണ്‍് എഴുതിയത്.

kaalidaasan said...

കിരണ്‍ എഴുതിയ ചിലതിനോട് വിയോജിക്കുന്നു.,

ജാതി ചിന്തയുടെ മേറ്റ്‌ അറ്റം കാണുന്ന പരാമര്‍ശങ്ങളാണ്‌ നാരയണപ്പണിക്കരും സുകുമാരന്‍ നായരും ബാലകൃഷ്ണപ്പിള്ളയുമൊക്കെ പറയുന്നത്‌

നായര്‍ സര്‍വീസ് സൊസൈറ്റി എന്നത് ജാതി അധിഷ്ടിതമായ ഒരു സംഘടനയാണ്‌. നായര്‍ ജാതിക്കു വേണ്ടി ഉള്ള ആ സംഘടനയുടെ നേതാക്കളില്‍ നിന്നും ജാതിക്കതീതമയ പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നവരല്ലേ ശരിക്കും വിഡ്ഡികള്‍ ? പണിക്കര്‍ ഈഴവര്‍ക്കും കത്തോലിക്കര്‍ക്കും വേണ്ടി അല്ല സംസാരിക്കേണ്ടത് , നായന്‍മാര്‍ക്കു വേണ്ടിയാണ്‌. അതല്ലെ അതിന്റെ ഒരു ശരി?

ജാതി അടിസ്ഥാനത്തില്‍ മന്ത്രി പദവും ദേവസം ബോര്‍ഡ്‌ അംഗങ്ങളേയും വീതം വയ്ക്കണം എന്ന പരാമര്‍ശം അത്രക്ക്‌ വിലകുറഞ്ഞതാണ്‌.

ജതിയതീതമായ ഒരു സമൂഹത്തില്‍ ഒരു പക്ഷെ ഇതു ശരിയായിരിക്കാം . ജാതി എന്നത് കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരുള്ള ഒരു യാധാര്‍ത്ഥ്യമാണ്‌. ജാതി സംഘടനകളുടെ ഒരു കൂത്തരങ്ങാണ്‌ കേരളം .കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് വേരോട്ടമുണ്ടെങ്കിലും ജാതി ചിന്ത ഇന്നും ശക്തമയി ഇവിടെ തുടരുന്നു. ജാതികളും അവരുടെ സംഘടനകളും ഉള്ളിടത്തോളം ഇതിനു മാറ്റം വരില്ല. കത്തോലിക്കാ സഭ ഓര്‍ത്തൊഡോക്സ് സഭ , യാക്കോബായ സഭ, എന്‍ എസ് എസ് , എസ് എന്‍ ഡി പി , മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകള്‍ അതാത് ജാതികളുടെ തല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി ഉള്ളതാണ്‌. തല്‍പ്പര്യം എന്നു പറഞ്ഞാല്‍ സ്ഥാനമാനങ്ങളും ആവശ്യങ്ങളും ആനുകൂല്യങ്ങളും നേടി എടുക്കുക എന്നതാണ്‌. എന്‍ എസ് എസ് അതാവശ്യപ്പെടുന്നു എന്നു മാത്രം . ജാതി ഉള്ളിടത്തോളം ഇതൊക്കെ നടക്കും .

ഇനി ശ്ണ്ഡ്പ്പ് യും ണ്ശ്ശ് നെയും താരതമ്യപ്പെടുത്തിയാല്‍ ഇപ്പോള്‍ സമുദായത്തിന്‌ ഗുണം ചെയ്യുന്നത്‌ ശ്ണ്ഡ്പ്പ് ആണ്‌ എന്ന് പറയേണ്ടി വരും. താഴേത്തട്ടുവരെ അവര്‍ ഇടപെടുകയും മൈക്രോഫിനാന്‍സ്‌ പോലുള്ള സാമ്പത്തിക പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്‌.

ഇത് ഇരട്ടത്താപ്പാണ്‌. എം ബി ശ്രീകുമാര്‍ ദേവസവം ബോര്‍ഡ് മെംബര്‍ ആയത് , എസ് എന്‍ ഡി പിയുടെ നോമിനി ആയിട്ടാണെന്നത് കിരണ്‍ മറക്കുന്നു. ജാതി അതിഷ്ടിതമായ എസ് എന്‍ ഡി പി ചോദിച്ചു വാങ്ങിയതാണത്. കിരണിനതു കാണാന്‍ സാധിക്കാത്തത് വികലമായ കാഴ്ചയുടെ ഫലമാണ്‌. പണിക്കര്‍ ചോദിക്കുന്നത് ജാതി ചിന്ത, എതിര്‍ ക്കപ്പെടേണ്ടത്. നടേശന്‍ ചോദിക്കുന്നത് സമുദായത്തിനു ഗുണം ചെയ്യുന്നത്. വളരെ മോശം കിരണ്‍ . എസ് എന്‍ ഡിപിയെ വെള്ള പൂശാനുള്ള ശ്രമം അരോചകമാണ്‌. ജാതി ചിന്തയിലും സമര്‍ദ്ദ രാഷ്ട്രീയത്തിലും എസ് എന്‍ ഡി പി , എന്‍ എസ് എസിനേക്കാള്‍ ഒട്ടും പിന്നിലല്ല.

മൈക്രോ ഫൈനാന്‍ സിന്റെ ഉള്ളറകള്‍ പുറത്തു വരുന്നുണ്ട്. എം ശ്രീകുമാറിനെതിരെ മാധ്യമങ്ങളിലൂടെ കുറെയധികം തെറിയും പറഞ്ഞ്, പുറത്താക്കാന്‍ ചെന്നിട്ട് നടേശനു പത്തി‍ താഴ്ത്തേണ്ടി വന്നത് എന്തു കൊണ്ടാണെന്ന് ഇനി പുറത്തു വരാന്‍ സാധ്യതയില്ല.

പിണറായി വിജയന്റെ ധാര്‍ഷ്ട്യം ചര്‍ച്ച ചെയ്യപ്പെടേണ്ട വേദിയല്ല ഇത്‌. എന്നാലും പിണറായി വിജയന്‍ ഒരു രാഷ്ട്രീയ നേതാവാണ്‌.അദ്ദേഹത്തിന്റെ അഭിപ്രായം ആ പാര്‍ട്റ്റിയുടെതാണ്‌ അതുകൊണ്ട്‌ തന്നെ അതിനനുസ്സരിച്ചുള്ള മാധ്യമ വിചാരണ പിണറായി വിജയന്‍ നേരിടുന്നുണ്ട്‌.

ഇതാണ്‌ BIS മുദ്ര ചര്‍ത്തിയ ഒന്നാന്തരം കാപട്യം . അസഹിഷ്ണുതയുടെ മകുടോദഹരണം . ഇഷ്ടനേതാവിനെതിരെ പറയുമ്പോള്‍ അസഹിഷ്ണുത. ഈ പരാമര്‍ശം വി എസിനെതിരെ ആയിരുന്നെങ്കില്‍ കയ്യടിച്ച് സഹര്‍ഷം സ്വാഗതം ചെയ്തേനെ. . പിണറായിക്കെതിരെ പറഞ്ഞാല്‍ എങ്ങനെ സഹിക്കും ?

രാഷ്ട്രീയ നേതാവിനു ധാര്‍ഷ്ട്യമാവാം , സമുദായ നേതാവിനു പറ്റില്ല. രാഷ്ട്രീയ നേതാവിന്റെ പദവിയിലിരുന്ന് ജനങ്ങളെ കൊഞ്ഞനം കുത്താം , സമുദായ നേതാവിന്റെ പദവിയിലിരുന്നു പാടില്ല.

സന്തം സമുദായത്തിനും ജാതിക്കും മതത്തിനും വേണ്ടി വാദിക്കുന്നത് ഏതു തരത്തില്‍ ജനങ്ങളെ കൊഞ്ഞനം കുത്തലാകും ?

കിരണ്‍ നയം വ്യക്തമാക്കുന്നു.

പിണറായിയെ മറ്റു മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നുണ്ട്. അതു കൊണ്ട് ഇവിടെ അദ്ദേഹത്തെ വിചാരണ ചെയ്യേണ്ട. പക്ഷെ വി എസിനെ എവിടെയും വിചാരണ ചെയ്യാം . പണിക്കരെയും മറ്റും ആരും ഒരിടത്തും വിചാരണ ചെയ്യുന്നില്ല. അതു കൊണ്ട കേരളത്തിന്റെ ഭാവിയെക്കരുതി അദ്ദേഹത്തെ വിചാരണ ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.
രാഷ്ട്രീയക്കാര്‍ കൃത്യമായി മാധ്യമ വിചാരണയും ജനകീയ വിചാരണയും നേടുന്നു. എന്നാല്‍ സാമുദായ നേതാക്കന്മാര്‍ വിശുദ്ധ പശുക്കളായി ജനങ്ങളേ വെല്ലുവിളിക്കുകയും ചെയ്യുന്നു.

ഇതു വളരെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും വില കുറഞ്ഞതുമായ ഒരു പ്രസ്താവനയാണ്‌. രാഷ്ട്രീയക്കരേപ്പോലെ തന്നെ സമുദയ നേതാക്കളും പൊതു സമൂഹത്തില്‍ വിചാരണ നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കത്തോലിക്കാ സമുദായ നേതാക്കളാണ്‌ ഏറ്റവും കൂടുതല്‍ മാധ്യമ വിചാരണ നേരിട്ടത്. അന്ത്യകൂദാശ വിവാദത്തിലും ,സ്വാശ്രയ പ്രശ്നത്തിലും ,പാഠപുസ്തക വിവാദത്തിലും അഭയ കേസിലും അവര്‍ നേരിട്ട മാധ്യമ വിചാരണ സമീപകാലത്തൊന്നും കേരളത്തില്‍ നടന്നിട്ടില്ല.

എസ് എന്‍ ഡിപിയെയും വെള്ളപ്പള്ളിയേയും വെള്ളപൂശാനുള്ള കിരണിന്റെ ശ്രമം ലജ്ജവഹം എന്നേ പറയേണ്ടു. സമുദായ സംഘടനകള്‍ എല്ലാം ഒരു പോലെയാണ്. എസ് എന്‍ ഡിപിയും പണ്ട് എസ് ആര്‍ പി എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി യു ഡി എഫിന്റെ ഭാഗമായി പലതും പങ്കു പറ്റിയിട്ടുണ്ട്. ജാതി ചിന്തയില്‍ വെള്ളാപ്പള്ളി പണിക്കരുടെ ഒട്ടും പിന്നിലല്ല. വെള്ളപ്പള്ളി എല്‍ ഡി എഫിനെ സ്തുതിക്കുന്നതു കൊണ്ട് കിരണ്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.

kaalidaasan said...

മാവേലി കേരളം ,


മാര്‍ക്സിറ്റ് പാര്‍ട്ടിയിലെയും മറ്റു മുന്നോക്ക ജാതിയുടെയും ആഗ്രഹമനുസരിച്ച് മുന്നോക്ക ജാതികള്‍ക്കു സംവരണം നിയമപരമായി അംഗീകരിച്ചു കിട്ടിയില്ലെകിലും പകരമായി കിട്ടിയ കോമ്പ്രമൈസ് ആണ്‍് ക്രിമി ലെയര്‍. അതുകോണ്ടാണ്‍് മറ്റു പാര്‍ട്ടികള്‍ അതിനോടു അനുഭാവമില്ലാതിരുന്നതും. ഇങ്ങനെയാണ്‍് എന്റെ അറിവ് , അങ്ങനെയല്ല എങ്കില്‍ എഴുതുക.


ഇതു വസ്തുതാപരമായി തെറ്റാണ്‌. മാര്‍ക്സിറ്റ് പാര്‍ട്ടി മുന്നോക്ക ജാതിക്കാര്‍ നയിക്കുന്ന പാര്‍ട്ടിയാണെന്നു പലരും വിമര്‍ശിക്കാറുണ്ട്. ഇന്‍ഡ്യയിലെ സ്വതന്ത്ര്യ പൂര്‍വ കാലത്ത് എല്ലാ സംഘടകളും മുന്നാക്ക ജാതിക്കാരാണ്‌ തുടങ്ങിയത്. അതിന്റെ കാരണം പിന്നാക്ക ജാതിക്കാര്‍ക്ക് ഒരു ശബ്ദം ഇല്ലായിരുന്നു എന്നതാണ്‌ അംബെദ്ക്കര്‍ക്ക് സ്ഥാനം കിട്ടിയതിനു ശേഷമാണ്‌ പിന്നക്ക ജാതിക്കാര്‍ക്ക് ശരിയായ മേല്‍വിലാസം ഇന്‍ഡ്യയില്‍ ഉണ്ടായത്. അതു വരെ മുന്നാക്ക ജാതിക്കാര്‍ എറിഞ്ഞു നല്‍കിയ അപ്പക്കഷണങ്ങളേ അവര്‍ ഭക്ഷിച്ചിരുന്നുള്ളു. പിന്നീട് അംബെദ്ക്കറിന്റെ പേരിലെ കുറെ പാര്‍ട്ടികളും, ദ്രാവിഡ പ്രസ്ഥാനങ്ങളും, ഒടുവിലായി ബി എസ് പി എന്ന പാര്‍ട്ടിയു ​പിന്നാക്കക്കാരുടെ പാര്‍ട്ടികളായി വളര്‍ന്നു വന്നു.

സി.പി.എം . , മണ്ഡല്‍ കമ്മിഷന്‍ നടപ്പിലാക്കുന്നതിനെ വളരെ തന്ത്രപരമായി എതിര്‍ത്തു എന്നുപറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്‌. ലാവ് ലിന്‍ കേസില്‍ അകപ്പെട്ട പിണറായി വിജയനെ സംരക്ഷിക്കാന്‍ പെട്ടെന്ന് ഇറങ്ങിയ പോലെ, അന്ന് സി പി എം ചാടിപ്പുറപ്പെട്ടില്ല എന്നത് ശരി. അതു കൊണ്ട് വ്യക്തമായ ഒരു തീരുമാനത്തിലെത്താന്‍ സമയമെടുത്തു. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ജോതി ബസുവിനേപ്പോലുള്ളവര്‍ മണ്ധല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചില മറ്റങ്ങള്‍ വരുത്തണമെന്ന ആശയക്കാരായിരുന്നു. വി പി സിം ഗ് കോണ്‍ഗ്രസുകാരനായിരുന്നപ്പോള്‍ എതിര്‍ത്ത ഒന്നായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ ട്ട്. വളരെ തിടുക്കത്തില്‍ പിന്തുണക്കുന്നവരുടെ അഭിപ്രായം പോലും ആരായാതെ അതു നടപ്പിലാക്കിയത് ഇടതു പക്ഷത്തെ വേദനിപ്പിച്ചിരുന്നു. മന്‍ മോഹന്‍ സിം ഗ് ആണവക്കരാര്‍ ഒപ്പിട്ടതും അതു പോലെയായിരുന്നു.

പാര്‍ ട്ടി സെക്രട്ടറി ആയിരുന്ന ഇ എം എസ് ജാതിയുടെ പേരില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ ട്ടിനെ എതിര്‍ ത്തിട്ടില്ല.ഇ എം എസ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ക്കും സം വരണം വേണമെന്നു വാദിച്ചതില്‍ തെറ്റില്ല.

സാമൂഹിക നീതി നടപ്പാക്കുമ്പോള്‍ ദരിദ്രരായ കുറെയേറെ പേരെ ജാതിയുടെ പേരില്‍ അവഗണിക്കുന്നത് ശരിയായ സമീപനമല്ല. രാജ്യത്തെ എല്ലാ ജനങ്ങളോടും പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിന്റെ നേതാവിനു ചേര്‍ന്ന നടപടി തന്നെയായിരുന്നു അത്. ആ സംവരണം കിട്ടാത്തതിനുള്ള കോമ്പ്രമൈസ് ആയിരുന്നു ക്രീമി ലെയര്‍ എന്ന വാദവും അംഗീകരിക്കാന്‍ ആവില്ല. സമൂഹത്തില്‍ അംഗീകാരവും പദവിയും കിട്ടിയ ആളുകള്‍ക്ക്, അവര്‍ പിന്നാക്കക്കാരായാലും സം വരണത്തിന്റെ ആനുകൂല്യം നല്‍കുന്നത് അനഭിലക്ഷണീയമാണ്‌. അവരെ മാറ്റി നിര്‍ത്തുന്നതില്‍ ഒരപാകതയുമില്ല. വരുമാനം അതിനുള്ള അളവുകോലായത് എത്രത്തോളം ശരിയാണെന്നത് ഒരു വിവാദ വിഷയമാണു താനും .

ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം ക്രീമി ലെയര്‍ എന്നതാണല്ലൊ. ക്രീമി ലെയറിനെ സംവരണത്തിന്റെ പരിധിയില്‍ നിന്നും എടുത്തു കളയണം എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്‌. തര്‍ക്കം ക്രീമി ലെയറിനെ എങ്ങനെ കണ്ടെത്തണമെന്നതാണ്‌

സാമ്പത്തിക മനദണ്ധം അളവുകോലായി എടുക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്.ക്രീമി ലെയറിനെ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളം മാത്രം മാന ദണ്ഡമാക്കുനതിനോട് ഞാന്‍ യോജിക്കുന്നില്ല. സര്‍ക്കാര്‍ ജോലിയില്ലാത്ത പല ബിസിനസുകാരും സംവരണത്തിന്റെ ആനുകൂല്യം നേടുന്നുണ്ട്. ക്രീമി ലെയര്‍ നിശ്ചയിക്കാന്‍ ഒരു മനദണ്ഡം മാത്രം ഉപയോഗിക്കാതെ ഒരു പറ്റം മാനദണ്ഡങ്ങള്‍ ഉപയോഗിക്കുന്നതാണ്‌ നല്ലത്. ഉദാഹരനത്തിനു മറ്റു വരുമാനങ്ങളും പരിഗണിക്കുക, ആദായ നികുതി കൊടുക്കുന്നവരെ ഒഴിവാക്കുക, ഒരു കുടുംബത്തില്‍ രണ്ടിലധികം പേര്‍ക്ക് സംവരണം നല്‍കാതിരിക്കുക, മാതാപിതാക്കള്‍ക്ക് ഉയര്‍ന്ന ജോലിയുണ്ടെങ്കില്‍ മക്കള്‍ക്ക് സംവരണം നിഷേധിക്കുക, തുടങ്ങിയവ ചര്‍ച്ച ചെയ്ത് സമവായത്തിലെത്തുക.


ഇവിടെ പലരും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ എല്ലാം സമ്പത്തിനെ കേന്ദ്രീകരിച്ചാണ്‌. സംവരണത്തില്‍ സാമ്പത്തിക മാനദണ്ധം അത്ര വളരെ പ്രസക്തമല്ല.
സാമുദായിക സംവരണം ജോജു കരുതുമ്പോലെ, പിന്നാക്ക ജാതിക്കാരെ സമ്പന്നന്‍ ആക്കാനുള്ള ഉപാധിയല്ല. പിന്നാക്ക ജാതിക്കാരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിച്ചത് അവര്‍ സമ്പന്നരല്ലാത്തതുകൊണ്ടായിരുന്നില്ല. ദൈവികമായ ഒരു തീരുമാനമായിരുന്നു എന്നു പറഞ്ഞ്, സമ്പത്തും മറ്റാനുകൂല്യങ്ങളും ഒരു ചെറിയ ന്യൂനപക്ഷം സ്വന്തമാക്കാനായി നിര്‍മ്മിച്ചെടുത്ത ന്യായങ്ങളായിരുന്നു അവയെല്ലാം . അങ്ങനെയാണ്‌ ജനസംഘ്യയില്‍ 15% വരുന്നവര്‍ 85% നെ അവര്‍ണര്‍ എന്നു മുദ്ര കുത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തിയത്. ശൂദ്രന്‍മാരായ നായന്‍മാര്‍ അങ്ങനെ മുന്നാക്ക ജാതിക്കാരായി. അവര്‍ മറ്റു മുന്നാക്ക ജാതികാരോടൊപ്പം സഹ്സ്രാബ്ദങ്ങളോളം പല ആനുകൂല്യങ്ങളും അനുഭവിച്ചു.
കേരളത്തില്‍ അവര്‍ എന്നും ഭരണ വര്‍ഗ്ഗത്തോടൊപ്പമായിരുന്നു. അതു കൊണ്ട് സര്‍ക്കാര്‍ സര്‍വീസുകളില്‍ അവര്‍ക്ക് നല്ല പ്രാധിനിത്യവുമുണ്ടായിരുന്നു. സംവരണം എന്ന ആശയം നടപ്പിലായപ്പോള്‍ ഏറ്റവും നഷ്ടം സംഭവിച്ചത് നായന്‍മാര്‍ക്കും ആയിരുന്നു. അതിന്റെ അലയൊലികളാണ്‌ എന്‍ എസ് എസിന്റെ വിലാപങ്ങളായി പുറത്തു വന്നിരിക്കുന്നത്.

സംവരണം സാമൂഹിക നീതിയുടെ പ്രശ്നം മാത്രമാണ്‌. സമ്പന്നന്‍ ആയതുകൊണ്ട് മാത്രം ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കരെ അംഗീകരിക്കില്ല. അതിനു സാമുദായിക സംവരണം തന്നെ വേണ്ടി വരും .